- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുകേഷിനെയും ലളിതയെയും കമലിനെയും സ്വന്തമാക്കിയതു പോലെ ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷനെയും സിപിഐ(എം) റാഞ്ചുന്നതായി സിപിഐ; കലാകൂട്ടായ്മയുടെ പിതൃത്വം സംബന്ധിച്ച് ഇടതുപാർട്ടികൾ തർക്കത്തിൽ, ഇപ്റ്റയിലെ ദേശാഭിമാനി ലേഖനത്തെ ചൊല്ലി തർക്കം
കോഴിക്കോട്: തങ്ങളുടെ സഹയാത്രികരായ കലാകാരന്മ്മാരെ സിപിഐ(എം) അവരുടേതാക്കുയാണെന്നത് സിപിഐ അടുത്തകാലത്ത് ഉയർത്തിയ വിമർശനമാണ്. സിപിഐ അനുഭാവികളും സഹയാത്രികരുമായ നടൻ മുകേഷിൻെയും കെ.പി.എ.സി ലളിതയെയും, സംവിധായകൻ കമലിനെയുമൊക്കെ സിപിഐ(എം) അവരുടേതാക്കിയെന്നും, സാഹിത്യചലച്ചിത്ര അക്കാദമികൾ ഏകപക്ഷീയമായി പിടിച്ചെടുക്കുകയാണെന്നും ഈയിടെ സിപിഐയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ 50ാം വാർഷികം ആഘോഷിക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ഇപ്റ്റയുടെ (ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷൻ) പിതൃത്വത്തെ ചൊല്ലി ഇടതുപാർട്ടികൾ തമ്മിൽ തർക്കത്തിലാണ്. ഇപ്റ്റ സിപിഐ.എമ്മിന്റെ സാംസ്‌കാരിക വിഭാഗമാണെന്ന് പറഞ്ഞ് ഈ ലക്കം ദേശാഭിമാനി വാരികയിൽ വന്ന ലേഖനത്തിലെ പരാമർശത്തിനെതിരെ, ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റും സിപിഐ കോഴിക്കോട് ജിലാ്‌ള സെക്രട്ടറിയുമായ ടി.വി. ബാലൻ രംഗത്തുവന്നു. 1943ൽ പ്രവർത്തനമാരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സജീവ ഘടകങ്ങളുള്ള ഏറ്റവും വലിയ ജനകീയ കലാ പ്രസ്ഥാനമായ ഇപ്റ്റ സിപിഐ.എമ്മിന്റെ സാംസ്‌കാരിക വിഭാഗമല്ല.
കോഴിക്കോട്: തങ്ങളുടെ സഹയാത്രികരായ കലാകാരന്മ്മാരെ സിപിഐ(എം) അവരുടേതാക്കുയാണെന്നത് സിപിഐ അടുത്തകാലത്ത് ഉയർത്തിയ വിമർശനമാണ്. സിപിഐ അനുഭാവികളും സഹയാത്രികരുമായ നടൻ മുകേഷിൻെയും കെ.പി.എ.സി ലളിതയെയും, സംവിധായകൻ കമലിനെയുമൊക്കെ സിപിഐ(എം) അവരുടേതാക്കിയെന്നും, സാഹിത്യചലച്ചിത്ര അക്കാദമികൾ ഏകപക്ഷീയമായി പിടിച്ചെടുക്കുകയാണെന്നും ഈയിടെ സിപിഐയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
ഇപ്പോഴിതാ 50ാം വാർഷികം ആഘോഷിക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ഇപ്റ്റയുടെ (ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷൻ) പിതൃത്വത്തെ ചൊല്ലി ഇടതുപാർട്ടികൾ തമ്മിൽ തർക്കത്തിലാണ്. ഇപ്റ്റ സിപിഐ.എമ്മിന്റെ സാംസ്‌കാരിക വിഭാഗമാണെന്ന് പറഞ്ഞ് ഈ ലക്കം ദേശാഭിമാനി വാരികയിൽ വന്ന ലേഖനത്തിലെ പരാമർശത്തിനെതിരെ, ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റും സിപിഐ കോഴിക്കോട് ജിലാ്‌ള സെക്രട്ടറിയുമായ ടി.വി. ബാലൻ രംഗത്തുവന്നു. 1943ൽ പ്രവർത്തനമാരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സജീവ ഘടകങ്ങളുള്ള ഏറ്റവും വലിയ ജനകീയ കലാ പ്രസ്ഥാനമായ ഇപ്റ്റ സിപിഐ.എമ്മിന്റെ സാംസ്‌കാരിക വിഭാഗമല്ല. മറിച്ചുള്ള പരാമർശം വാസ്തവ വിരുദ്ധമാണ്. അസാമാന്യരായ നിരവധി കലാകാരന്മാർ നേതൃത്വം നൽകിയ ഇപ്റ്റയെ ഏതെങ്കിലും പാർട്ടിയുടെ വാലിൽ കെട്ടിത്തൂക്കാൻ മെനക്കെടുന്നത് ചരിത്രബോധമില്ലായ്മയും ജനത്തെ തെറ്റിദ്ധരിപ്പിക്കലുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്റ്റയുടെ പാരമ്പര്യം, ദൃശ്യ ശ്രാവ്യ രംഗ പ്രയോഗകലകളിലൂടെ ഇപ്റ്റ സമൂഹത്തിൽ നേടിയെടുത്ത മുന്നേറ്റം, സ്വാതന്ത്ര്യം നേടുന്നതിൽ ഈ മുന്നേറ്റത്തിന്റെ പ്രാധാന്യം എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. ഇപ്റ്റയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭാരത സർക്കാർ ഇപ്റ്റയുടെ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. രാജ്യത്ത് സർവകലാകാരന്മാരുടെ ഏക പ്രസ്ഥാനമെന്ന ബഹുമതിയുടെ അംഗീകാരമാണിത്. പൃഥ്വിരാജ് കപൂർ, മുൽക്ക് രാജ് ആനന്ദ്, ബിമൽ റോയ്, ഉദയ് ശങ്കർ, ഷീലാ ഭാട്ടിയ, സലിൽ ചൗധരി, പണ്ഡിറ്റ് രവിശങ്കർ, ഉൽപൽ ദത്ത്, ഡോ. ഹോമി ജെ. ഭാഭാ, ഓംപുരി, ദേവാനന്ദ്, ഒ.എൻ.വി, തോപ്പിൽ ഭാസി, സൈഗാൾ, എ.കെ. ഹങ്കൽ, ഭീഷ്മ സാഹിനി, കെ.എ. അബ്ബാസ്, രാജേന്ദ്ര രഘുവംശി, എം.എസ്. സത്യു, ആനന്ദ് പട്വർധൻ തുടങ്ങിയ കലാകാരന്മാർ ഇപ്റ്റയിൽ പ്രവർത്തിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ.എമ്മിലെ അസംതൃപ്തരെ റാഞ്ചിയെടുത്ത് പാർട്ടി വിപുലീകരിക്കുക എന്ന തന്ത്രമായിരുന്നു ഈ അടുത്തകാലത്തായി സിപിഐ നടപ്പാക്കിയത്.
മാർക്വിസ്റ്റ് പാർട്ടിയുമായുള്ള പ്രാദേശിക ഭിന്നതകളെതുടർന്ന് പാർട്ടി വിട്ടുപോകുന്നവരെയെല്ലാം കണ്ണുംപൂട്ടി സ്വീകരിക്കുക എന്നതായിരുന്നു കാനം സെക്രട്ടറിയായശേഷം സിപിഐ സ്വീകരിച്ചുവന്നത്. കാസർകോട്ടെ ബേഡകത്തും, എറണാകുളത്തെ ഉദയംപേരൂരിലുമെല്ലാം ഈ തന്ത്രം സിപിഐ വിജയകരമായി നടപ്പാക്കുകയും ചെയ്തു. ഇതേതുടർന്നാണ് എം.സ്വരാജ് അടക്കമുള്ള നേതാക്കൾ സിപിഐക്കെതിരെ രംഗത്തുവന്നതും,പാർട്ടി പത്രമായ ജനയുഗം അതിന് മോശമായ ഭാഷയിൽ മറുപടികൊടുത്തതും. പക്ഷേ താഴെതട്ടിൽ നടപ്പാക്കിയ ഈ അജണ്ട മേൽത്തട്ടിലേക്ക് എത്തുന്നില്ല. മേൽത്തട്ടിൽ തങ്ങളുടെ സഹയാത്രികരായ കലാകാരന്മ്മാരെ സിപിഐ.എം റാഞ്ചുകയാണെന്ന് പാർട്ടിയിൽ ശക്തമായ വിമർശനം ഉയർന്നുവന്നു. അക്കാദമികളിലെയും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലുമെല്ലാം സിപിഐയുടെ അജണ്ട നടപ്പാവുന്നില്ല. നിയമനങ്ങൾ അടക്കമുള്ളകാര്യങ്ങളിലെല്ലാം ഇവിടെ സിപിഎമ്മിനാണ് മുൻതൂക്കം. ഇതിനെതിരെ സിപിഐ മന്ത്രിമാർ മൗനം പാലിക്കുയാണെന്നാണ് പാർട്ടിക്കകത്ത് ഉയരുന്ന പ്രധാന വിമർശനം.
അതിനിടെ ഭരണം മാറി മാസങ്ങൾ പിന്നിട്ടിട്ടും സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ പുന$സംഘാടനം ചെയർമാൻ, സെക്രട്ടറി നിയമനങ്ങൾക്കപ്പുറത്തേക്ക് നീങ്ങിയില്ല. ആഗസ്റ്റിലാണ് സാഹിത്യം, സംഗീത നാടകം, ലളിതകല, ഫോക്ലോർ അക്കാദമികളിലും ചലച്ചിത്ര വികസന കോർപറേഷനിലും ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരെ നിയമിച്ചത്. ഇതിൽ പലതിലും ഇപ്പോഴും പുന$സംഘടന പൂർണമായിട്ടില്ല. സാഹിത്യ അക്കാദമിയിൽ വൈസ് ചെയർമാൻ സ്ഥാനത്തിന് സിപിഐ അവകാശവാദം ഉന്നയിക്കുകയും പി.കെ. ഗോപിയുടെ പേര് നിർദേശിക്കുകയും ചെയ്‌തെങ്കിലും ഖദീജ മുംതാസിനെയാണ് നിയമിച്ചത്്. കെ.പി. രാമനുണ്ണി, വൽസലൻ വാതുശ്ശേരി എന്നിവരെയും സിപിഐ നിർദേശിച്ചിരുന്നു. പക്ഷേ സിപിഐ.എം അത് ഗൗനിച്ചിട്ടില്ല.
ഇങ്ങനെ സാംസ്കാരിക മേഖല പിടിച്ചെുടക്കുന്ന സിപിഐ.എം ചരിത്രം വളച്ചൊടിച്ച് തങ്ങളുടെ സംഘടനയായ ഇപ്റ്റയയും അവരുടേതാക്കുന്നുവെന്നാണ് സിപിഐ ആരോപിക്കുന്നത്.



