ഫിലഡൽഫിയ: എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ മാർച്ച് നാലിനു ശനിയാഴ്ച പ്രാർത്ഥനാദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 9.30-മുതൽ 1.30 വരെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വച്ചു (1009 അൻ റൂ അവന്യൂ, ഫിലാഡൽഫിയ, പി.എ 19111) നടത്തുന്ന മീറ്റിംഗിന്റെ ഒരുക്കങ്ങൾ പൂർത്തായതായി ഭാരവാഹികൾ അറിയിച്ചു.

എക്യൂമെനിക്കൽ വനിതാ വിഭാഗം ആണ് ഈ പ്രാർത്ഥനാദിനാഘോഷത്തിന് നേതൃത്വം നൽകുന്നത്. ഈവർഷം ഫിലിപ്പീൻസ് രാജ്യത്തെ കേന്ദ്രീകരിച്ചുകൊണ്ട് 'ഞാൻ നിങ്ങളോട് അന്യായം പ്രവർത്തിച്ചുവോ' എന്ന മുഖ്യ ചിന്താവിഷയത്തിൽ സിസ്റ്റർ ജോസ്ലിൻ എടത്തിൽ SIC, MD, Phd മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബിനു ഷാജിമോന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഇതിന്റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഏകദേശം 45 അംഗങ്ങളുള്ള വനിതാ വിഭാഗം കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. എക്യൂമെനിക്കൽ ചെയർമാൻ റവ. ഫാ. ഷിബു വി. മത്തായി, റിലീജിയസ് ചെയർമാൻ റവ.ഫാ. വർഗീസ് ജോൺ, എക്യൂമെനിക്കൽ സെക്രട്ടറി മാത്യു ശാമുവേൽ, ട്രഷറർ ബിജി മാത്യു എന്നിവർ വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണവും നൽകുന്നു.

ഫിലാഡൽഫിയ എക്യൂമെനിക്കൽ പ്രസ്ഥാനത്തിൽ ഉൾപ്പെട്ട എല്ലാ പള്ളികളിൽ നിന്നും വനിതകൾ ക്ഷണം സ്വീകരിച്ച് മാർച്ച് നാലിനു സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഷിബു വി. മത്തായി (എക്യൂമെനിക്കൽ ചെയർമാൻ) 312 927 7045, ഡോ. ബിനു ഷാജിമോൻ (എക്യൂമെനിക്കൽ വനിതാ കോർഡിനേറ്റർ) 267 253 0136.