- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്ബോൾ മത്സരം നടക്കുന്ന ദിനം നടത്തുന്ന ഹർത്താൽ എറണാകുളം നഗരത്തിൽ മൂന്ന് മണി വരെ മാത്രം; ഫുട്ബോൾപ്രേമികളുടെ യാത്രക്ക് തടസമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല; തീരുമാനം വ്യാപക പ്രതിഷേധത്തെ തുടർന്ന്
തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെയും, പെട്രോൾ ഡീസൽ- പാചകവാതക വർധനക്കെതിരെയും യു ഡി എഫ് ഈ മാസം പതിമൂന്നിന് ആഹ്വാനം ചെയ്ത ഹർത്താൽ എറണാകുളം നഗരത്തിൽ ഉച്ചക്ക്മൂന്നു വരെ മാത്രമായിരിക്കുമെന്ന് യു ഡി എഫ് ചെയർമാൻ രമേശ് ചെന്നിത്തല അറിയിച്ചു. ഫിഫ ലോക കപ്പ് അണ്ടർ-17 മൽസരങ്ങൾ നടക്കുന്നതിനാലാണ് എറണാകുളം നഗരത്തിൽ ഹർത്താൽ മൂന്നു മണി വരെ ആക്കാൻ തിരുമാനിച്ചത്. മാത്രമല്ല ഫുട്ബോൾ കളി കാണാൻ മറ്റു ജില്ലകളിൽ നിന്ന് വരുന്ന ഫുട്ബോൾ പ്രേമികൾക്ക് യാത്ര ചെയ്യാൻ ഒരു തടസവുമുണ്ടാകാതിരിക്കാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫിഫ ഫുട്‌ബോൾ മത്സരം നടക്കുന്ന ദിനം തന്നെ ഹർത്താൽ പ്രഖ്യാപിച്ചതിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. സോഷ്യൽമിഡീയയിലും വൻ പ്രതിഷേധമാണ് ഹർത്താൽ പ്രഖ്യാപനത്തിനെതിരേ ഉയർന്നന്നത്. ഹർത്താലിൽ നിന്ന് യുഡിഎഫ് പിന്മാറണം എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നടക്കുന്ന ഫിഫ അണ്ടർ 17 കായിക ചരിത്രത്തിൽ രാജ്യത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നതാണ്. അതുകൊണ്ട് മത്സരദിവസത്തിലെ
തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെയും, പെട്രോൾ ഡീസൽ- പാചകവാതക വർധനക്കെതിരെയും യു ഡി എഫ് ഈ മാസം പതിമൂന്നിന് ആഹ്വാനം ചെയ്ത ഹർത്താൽ എറണാകുളം നഗരത്തിൽ ഉച്ചക്ക്മൂന്നു വരെ മാത്രമായിരിക്കുമെന്ന് യു ഡി എഫ് ചെയർമാൻ രമേശ് ചെന്നിത്തല അറിയിച്ചു.
ഫിഫ ലോക കപ്പ് അണ്ടർ-17 മൽസരങ്ങൾ നടക്കുന്നതിനാലാണ് എറണാകുളം നഗരത്തിൽ ഹർത്താൽ മൂന്നു മണി വരെ ആക്കാൻ തിരുമാനിച്ചത്. മാത്രമല്ല ഫുട്ബോൾ കളി കാണാൻ മറ്റു ജില്ലകളിൽ നിന്ന് വരുന്ന ഫുട്ബോൾ പ്രേമികൾക്ക് യാത്ര ചെയ്യാൻ ഒരു തടസവുമുണ്ടാകാതിരിക്കാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഫിഫ ഫുട്‌ബോൾ മത്സരം നടക്കുന്ന ദിനം തന്നെ ഹർത്താൽ പ്രഖ്യാപിച്ചതിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. സോഷ്യൽമിഡീയയിലും വൻ പ്രതിഷേധമാണ് ഹർത്താൽ പ്രഖ്യാപനത്തിനെതിരേ ഉയർന്നന്നത്. ഹർത്താലിൽ നിന്ന് യുഡിഎഫ് പിന്മാറണം എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നടക്കുന്ന ഫിഫ അണ്ടർ 17 കായിക ചരിത്രത്തിൽ രാജ്യത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നതാണ്. അതുകൊണ്ട് മത്സരദിവസത്തിലെ ഹർത്താൽ പിൻവലിക്കണം എന്നതായിരുന്നു ഇവരുടെ മുഖ്യ ആവശ്യം