- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം- ചെന്നൈ സെക്ടറിൽ പുതിയ സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവീസ്
കൊച്ചി: അവധിക്കാല തിരക്കുകൾ ഒഴിവാക്കുന്നതിനായി എറണാകുളം- ചെന്നൈ സെക്ടറിൽ പുതിയ സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ജൂലൈ മൂന്നിനും പത്തിനും (വെള്ളിയാഴ്ചകളിൽ) ചെന്നൈയിൽ നിന്നും രാത്രി 10.30ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 06065 സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് അടുത്ത ദിവസം രാവിലെ 10.50ന് എറണാകുളം സൗത്തിൽ എത്തി
കൊച്ചി: അവധിക്കാല തിരക്കുകൾ ഒഴിവാക്കുന്നതിനായി എറണാകുളം- ചെന്നൈ സെക്ടറിൽ പുതിയ സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ജൂലൈ മൂന്നിനും പത്തിനും (വെള്ളിയാഴ്ചകളിൽ) ചെന്നൈയിൽ നിന്നും രാത്രി 10.30ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 06065 സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് അടുത്ത ദിവസം രാവിലെ 10.50ന് എറണാകുളം സൗത്തിൽ എത്തിച്ചേരും. എറണാകുളം സൗത്തിൽ നിന്ന് ജൂലൈ അഞ്ചിനും 12നും (ഞായറാഴ്ചകളിൽ) വൈകുന്നേരം ഏഴിന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06066 പിറ്റേന്നു രാവിലെ 7.15ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ഒരു ടു ടയർ എസി, ഒരു ത്രീ ടയർ എസി, 12 സ്ലീപ്പർ ക്ലാസ് കോച്ചുകൾ എന്നിവയുള്ളതാണ് ഈ സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകൾ.
ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ട, കട്പാടി, ആർക്കോണം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ചെന്നൈയിലേക്കുള്ള ട്രെയിനിന് പെരുമ്പാവൂരിലും എറണാകുളത്തേക്ക് വരുന്ന ട്രെയിനിന് എറണാകുളം നോർത്തിലും സ്റ്റോപ്പുണ്ടായിരിക്കും.