സിംഗപ്പൂർ: ചില റോഡുകളിലും എക്സ്‌പ്രസ് വേകളിലും മെയ്‌ 27 മുതൽ ജൂൺ 25 വരെ ഇലക്ട്രോണിക് റോഡ് പ്രൈസിങ് നിരക്കു കുറയ്ക്കാൻ പദ്ധതിയുമായി ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (എൽടിഎ). നിരക്കുകളിൽ അമ്പതുശതമാനമോ ഒരു ഡോളറോ ആയിരിക്കും ഇക്കാലയളവിൽ കുറവു വരുത്തുക.

സ്‌കൂൾ കുട്ടികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് എൽടിഎ നിരക്കുകളിൽ കുറവു വരുത്തിയിരിക്കുന്നത്. ജൂൺ 26 മുതൽ പഴയ നിരക്കിലേക്ക് മാറുമെന്നും എൽടിഎ അറിയിപ്പിൽ പറയുന്നു.