രാജ്യത്തെ റോഡുകളിലെയും എക്സ്‌പ്രസ് വെകളിലും ഇലക്ട്രോണിക് റോഡ് പ്രൈസ് വരുന്ന ഒരു മാസത്തേക്ക് കുറയ്ക്കാൻ തീരുമാനം. ജൂണിലെ സ്‌കൂൾ അവധിക്കാലം പ്രമാണിച്ചാണ് നിരക്ക് കുറച്ചത്. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

നിശ്ചിത സമയങ്ങളിൽ പാസഞ്ചർ കാർ യൂണിറ്റ് ഒരു ഡോളർ വരെ കുറയ്ക്കും.നിലവിലെ ഇആർപി റേറ്റ് .50 ആണെങ്കിൽ നിരക്ക് നല്കാതെ തന്നെ യാത്ര ചെയ്യാം. ഈ മാസം 26 മുതൽ ജൂൺ 24 വരെയാണ് ഈ ആനുകൂല്യം.