കാകിനിയായി ഇരുളിലേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് മൗന നൊമ്പരങ്ങൾ എന്ന കഥാസമാഹാരം കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞത്. ആ ഇരുളിൻ മിന്നാമിനുങ്ങുകളേയോ കുഞ്ഞു നക്ഷതങ്ങളെയോ അവൾ പ്രതീക്ഷിക്കുന്നത് പോലെ തോന്നി. പിന്നീട് കഥകളിലൂടെ കടന്ന് പോയ പ്പോൾ ഒറ്റപ്പെട്ട് പോയ പെണ്ണിനെ പല പശ്ചാത്തലത്തിലും രുപത്തിലും കണ്ടു. ലില്ലിയമ്മ എന്ന കഥയിൽ ദത്ത് പുത്രന് കാഴ്ച നൽകി ലില്ലിയമ്മ ആകാശത്തിലെ നക്ഷത്രമായി മാറുന്നു.

മോഹിനി എന്ന സുന്ദരി എന്ന കഥയിലെ മോഹിനി ഇരുളിലേക്ക് എടുത്തെറിയപ്പെട്ടവളാന്ന് 'അവൾ സമൂഹത്തിനും കുടുംബത്തിനും നിന്ദ്യയും അന്യയുമായി മാറുമ്പോഴും അവളുടെ കുടുംബത്തിനും സമൂഹത്തിനും അവൾ നേടിയതൊക്കെയും നൽകി അവൾ ഇരുളിൻ മറയുന്നു. മനസ്സിലും കണ്ണിലും അവളുടെ നക്ഷത്ര തിളക്കം വായനക്കാരന് കാണാം എന്റെ പ്രിയന്റെ വരവും കാത്ത് എന്ന കഥയിലെ സീതാലക്ഷ്മിയും മകന്റെ വരവും കാത്ത് എന്ന കഥയിലെ അമ്മിണിയും സ്‌നേഹിക്കവർക്ക് വേണ്ടി ജീവിതം നഷ്ടപ്പെടുത്തിയവരാണ് കരുണാലയം എന്ന കഥയിലെ സരസ്വതിയമ്മ ഒറ്റപ്പെട്ടു പോയ അനവധി ജന്മങ്ങൾക്ക് വെളിച്ചമായി മാറുമ്പോൾ തന്റെ അനാഥത്വം ഒരു നിയോഗമായി അവർ ഏറ്റെടുക്കുന്നു.

ഇരുളിലും വെളിച്ചമായി മാറിയ നക്ഷത്ര തിളക്കമുള്ള സ്ത്രീ കഥാപാത്രങ്ങളെ മൗന നൊമ്പരങ്ങൾ എന്ന കഥാസമാഹാരത്തിൽ കണ്ടെത്താൻ കഴിയുന്നു.