ണ്ടു അയൽ സംസ്ഥാനങ്ങളുമായി യോജിക്കുന്ന കേരളത്തിലെ ഒരേ ഒരു ജില്ല ആണ് വയനാട്. പൂതാടി ഗ്രാമ പഞ്ചായത്ത് വയനാട് ജില്ലയിൽ ഏറ്റവും വിസ്താരമുള്ള പഞ്ചായത്ത് ആണ്. ഇവിടുത്തെ രണ്ടു പ്രധാന അങ്ങാടികൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ആണ് ഇരുളം- അങ്ങാടിശ്ശേരി - വളാഞ്ചേരി - കോളേരി റോഡ്. ഇരുപതു വര്ഷങ്ങള്ക്കു മുൻപ് ഏഴോളം ബസുകൾ KSRTC ഉൾപ്പെടെ ഓടിയിരുന്ന ഇ റോഡ് ഗതാഗത യോഗ്യമല്ലാതെ പൊളിഞ്ഞു കിടക്കുകയാണ്.

നാലോളം ആദിവാസി കോളനികൾ ഇ മേഖലയിൽ ഉണ്ട്. ഇവർ എപ്പോൾ ഒറ്റപെട്ടു കിടക്കുകയാണ്. ടാക്‌സികൾ പോലും ഈ മേഖലയിലേക്കു വരൻ മടിക്കുന്നു. ഈ സാഹചര്യത്തിലാണ് നിയോജക മണ്ഡലം MLA കുവൈറ്റ് സന്ദർശിച്ചപ്പോൾ മേഖലയിൽ നിന്നുള്ള പ്രവാസികൾ ഒപ്പു ശേഖരണം നടത്തി ഐ സി . ബാലകൃഷ്ണൻകു നിവേദനം നൽകിയത്.

ഇരുപതോളം വര്ഷങ്ങളായി ഈ റോഡ് പൂർണമായി ടാറിങ് ചെയ്തിട്ട് റോഡിന്റെ ഇപ്പോളത്തെ ശോചനീയാവസ്ഥ കാണിക്കുന്ന ഫോട്ടോസ് സഹിതമാണ് നിവേദനം നൽകിയത്.

ഒ.ഐ.സി.സി.(ഓവർസീസ്ഇന്ത്യൻ കൾചറൽ കോൺഗ്രസ്സ് ) വയനാട് ജില്ലാ കമ്മിറ്റിയുടെകുടുംബസംഗമത്തിലും സ്വീകരണത്തിലും പങ്കെടുക്കാൻ എത്തിയതാണ് ഐ സി ബാലകൃഷ്ണൻ എം ൽ എ. ഈ റോഡിന്റെ നവീകരണത്തിന് വേണ്ടി സത്വര നടപടികൾ സ്വീകരിക്കുമെന്ന് MLA പ്രവാസിസമൂഹത്തിനു ഉറപ്പുനൽകി.

രതീഷ് രംഗനാഥൻ, രാംദാസ് എം എൻ, ഷൈൻ വാഴയിൽ ജോസ്, ഷാജി തോമ്പിക്കോട്ട്, റഷീദ് ഖാദർ എന്നിവർ മുൻകൈ എടുത്താണ് നിവേദനം നൽകിയത്.