തൃശ്ശൂർ: ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിച്ച മൂന്നാമത്ഇസാഫ് ദേശീയ ഗെയിംസിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായി. കേരള കാർഷികസർവ്വകലാശാല, വെറ്ററിനറി സർവ്വകലാശാല ഗ്രൗണ്ടുകളിൽ രണ്ട് ദിവസങ്ങളിലായിനടന്ന ഗെയിംസിൽ 10 സംസ്ഥാനങ്ങളിൽ നിന്നുള്ള 600 ഓളം ഇസാഫ് ജീവനക്കാർപങ്കെടുത്തു

ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ,അത്ലറ്റിക്സ് മത്സരങ്ങളാണ് ഗെയിംസിനോടനുബന്ധിച്ച് സംഘടിപ്പിച്ചത്.ഇസാഫ് സ്ഥാപകൻ കെ.പോൾ തോമസ് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. ഇസാഫ്‌കോ-ഓപ്പറേറ്റീവ് ചെയർമാൻ മെറീന പോൾ, ഇസാഫ് സഹ-സ്ഥാപകൻ ജേക്കബ്‌സാമുവൽ, ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ജോർജ്ജ് തോമസ്,ഇസാഫ് റീടെയ്ൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ എമി അച്ചാ പോൾ, അലോക്‌തോമസ് പോൾ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനത്തിൽ കാർഷികസർവ്വകലാശാല അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ വിഭാഗം ഡയറക്ടർ ഡോ. ജിജുപി. അലക്സ് സമ്മാനദാനം നിർവ്വഹിച്ചു. ജോർജ്ജ് തോമസ് അദ്ധ്യക്ഷനായിരുന്നു.ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സി.എഫ്.ഒ. കെ.പത്മകുമാർ, ഇസാഫ് റീടെയ്ൽപ്രൈവറ്റ് ലിമിറ്റഡ് സിഇഒ. അശോക് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.