- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌കലേറ്ററിൽ ചാടിക്കളിക്കാൻ മക്കളെ അനുവദിക്കുന്നവർ ഈ 11 കാരിയുടെ ദുരിതം അറിഞ്ഞിരിക്കണം; ഷോപ്പിങ് മാളിലെ എസ്‌കലേറ്ററിൽ നിന്നും തെന്നി വീണ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു
മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പോയാൽ അവിടങ്ങളിലുള്ള എസ്‌കലേറ്ററിൽ ചാടിക്കളിക്കുക മിക്ക കുട്ടികളുടെയും ശീലമാണ്. എന്നാൽ ഇത് വരുത്തുന്ന കടുത്ത അപകടങ്ങൾക്കുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് റോച്ച്ഡാലിലെ വീറ്റ്ഷീഫ് ഷോപ്പിങ് സെന്ററിൽ സംഭവിച്ചിരിക്കുന്നത്. ഇവിടെ എസ്‌കലേറ്ററിൽ ചാടിക്കളിച്ച 11 കാരി അതിൽ നിന്നും തെന്നി വീഴുകയും അതീവ ഗുരുതരാവസ്ഥിയിലാവുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. എസ്‌കലേറ്ററിൽ നിന്നും 25 അടി ഉയരത്തിൽ നിന്നുമാണ് ഇവൾ വീണിരിക്കുന്നത്. പെൺകുട്ടിയുടെ വീഴ്ച കണ്ട് ഷോപ്പിങ് സെന്ററിനുള്ളിലുള്ളവർ ഞെട്ടിത്തരിച്ച് നിന്ന് പോവുകയും ചെയ്തിരുന്നു. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റ പെൺകുട്ടിയെ എയർആംബുലൻസിൽ ഹോസിപ്റ്റലിലെത്തിക്കുയായിരുന്നു. ജീവന് ഭീഷണി നേരിടുന്ന തരത്തിലുള്ള പരുക്ക് പെൺകുട്ടിക്കുണ്ടെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായിരിക്കുന്നത്. കുട്ടിയുടെ നിരവധി എല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്. അപകടം നടന്നത് എമർജൻസി സർവീസുകൾക്കായി കാത്തിരിക്കുമ്പോൾ കു
മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പോയാൽ അവിടങ്ങളിലുള്ള എസ്‌കലേറ്ററിൽ ചാടിക്കളിക്കുക മിക്ക കുട്ടികളുടെയും ശീലമാണ്. എന്നാൽ ഇത് വരുത്തുന്ന കടുത്ത അപകടങ്ങൾക്കുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് റോച്ച്ഡാലിലെ വീറ്റ്ഷീഫ് ഷോപ്പിങ് സെന്ററിൽ സംഭവിച്ചിരിക്കുന്നത്. ഇവിടെ എസ്‌കലേറ്ററിൽ ചാടിക്കളിച്ച 11 കാരി അതിൽ നിന്നും തെന്നി വീഴുകയും അതീവ ഗുരുതരാവസ്ഥിയിലാവുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. എസ്‌കലേറ്ററിൽ നിന്നും 25 അടി ഉയരത്തിൽ നിന്നുമാണ് ഇവൾ വീണിരിക്കുന്നത്. പെൺകുട്ടിയുടെ വീഴ്ച കണ്ട് ഷോപ്പിങ് സെന്ററിനുള്ളിലുള്ളവർ ഞെട്ടിത്തരിച്ച് നിന്ന് പോവുകയും ചെയ്തിരുന്നു.
വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റ പെൺകുട്ടിയെ എയർആംബുലൻസിൽ ഹോസിപ്റ്റലിലെത്തിക്കുയായിരുന്നു. ജീവന് ഭീഷണി നേരിടുന്ന തരത്തിലുള്ള പരുക്ക് പെൺകുട്ടിക്കുണ്ടെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായിരിക്കുന്നത്. കുട്ടിയുടെ നിരവധി എല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്. അപകടം നടന്നത് എമർജൻസി സർവീസുകൾക്കായി കാത്തിരിക്കുമ്പോൾ കുട്ടിയുടെ അമ്മ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. അപകടം നടന്ന ഉടൻ ഒരാൾ തന്റെ ഷർട്ടൂരി കുട്ടിയുടെ തലയ്ക്ക് കെട്ടി രക്തസ്രാവം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു.
കുട്ടി വീഴാനുണ്ടായ സാഹര്യത്തെക്കുറിച്ച് ത്വരിത ഗതിയിലുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 3 മണിക്കായിരുന്നു അപകടം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഷോപ്പിങ് സെന്ററിലേക്ക് തങ്ങളെയും എമർജൻസി സർവീസുകളെയും വിളിച്ച് വരുത്തിയതെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. 1990ലാണീ ഷോപ്പിങ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. സംഭവത്തോട് പ്രതികരിക്കാൻ ഷോപ്പിങ് സെന്റർ അധികൃതർ തയ്യാറായിട്ടില്ല.