- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്നിനാളങ്ങൾക്കിടയിൽ 12 മണിക്കൂർ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി; മരണം കൺമുന്നിൽ കണ്ട് നിന്ന വേദന മാറാതെ അയൽ ഫ്‌ലാറ്റുകാർ; യുദ്ധത്തിന് സമാനമായി ഉണർന്ന് പ്രവർത്തിച്ച് ഫയർഫോഴ്സ്; താമസക്കാരിൽ ഏറെയും ഏഷ്യൻ വംശജരെന്ന് സൂചന
ലണ്ടൻ: ഗ്രെൽഫെൽ ടവർ അഗ്‌നിബാധയെ തുടർന്ന് കെട്ടിടത്തിനുള്ളിൽ 12 മണിക്കൂർ കുടുങ്ങിക്കിടന്നയാളെ ഫയർ ഫോഴ്‌സ് തന്ത്രപൂർവം നടത്തിയ നീക്കത്തിലൂടെ അത്ഭുതകരമായി രക്ഷപ്പെടുത്തി. 11ാം നിലയിലുള്ള തന്റെ ഫ്‌ലാറ്റിന്റെ ജനലിനടുത്ത് ഇയാൾ എമർജൻസി സർവീസുകളുടെ ശ്രദ്ധയാകർഷിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട് താഴെ തെരുവിൽ നിന്നിരുന്നവർ പറയുന്നു. രക്ഷാപ്രവർത്തകരുടെ ശ്രദ്ധയാകർഷിക്കുന്നതിനായി ഒരു ജമ്പർ വീശിക്കൊണ്ടായിരുന്നു ഇയാൾ ജനലരികിൽ നിന്നതെന്നും സൂചനയുണ്ട്. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഇയാളെ എമർജൻസി സർവീസുകൾ രക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. ഫയർഫൈറ്റർമാർ അദ്ദേഹത്തെ പൊക്കിയെടുക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനിടെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ അവർക്ക് മേൽ വീഴാതിരിക്കാൻ പൊലീസ് ഓഫീസർമാർ മുകളിൽ റയട്ട്ഷീൽഡ് പിടിച്ചിരിക്കുന്നതും കാണാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. തീപിടിതത്തെ തുടർന്ന് തങ്ങളുടെ അടുത്ത ഫ്‌ലാറ്റുകാർ മരിക്ക
ലണ്ടൻ: ഗ്രെൽഫെൽ ടവർ അഗ്‌നിബാധയെ തുടർന്ന് കെട്ടിടത്തിനുള്ളിൽ 12 മണിക്കൂർ കുടുങ്ങിക്കിടന്നയാളെ ഫയർ ഫോഴ്‌സ് തന്ത്രപൂർവം നടത്തിയ നീക്കത്തിലൂടെ അത്ഭുതകരമായി രക്ഷപ്പെടുത്തി. 11ാം നിലയിലുള്ള തന്റെ ഫ്‌ലാറ്റിന്റെ ജനലിനടുത്ത് ഇയാൾ എമർജൻസി സർവീസുകളുടെ ശ്രദ്ധയാകർഷിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട് താഴെ തെരുവിൽ നിന്നിരുന്നവർ പറയുന്നു. രക്ഷാപ്രവർത്തകരുടെ ശ്രദ്ധയാകർഷിക്കുന്നതിനായി ഒരു ജമ്പർ വീശിക്കൊണ്ടായിരുന്നു ഇയാൾ ജനലരികിൽ നിന്നതെന്നും സൂചനയുണ്ട്. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഇയാളെ എമർജൻസി സർവീസുകൾ രക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.
ഫയർഫൈറ്റർമാർ അദ്ദേഹത്തെ പൊക്കിയെടുക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനിടെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ അവർക്ക് മേൽ വീഴാതിരിക്കാൻ പൊലീസ് ഓഫീസർമാർ മുകളിൽ റയട്ട്ഷീൽഡ് പിടിച്ചിരിക്കുന്നതും കാണാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. തീപിടിതത്തെ തുടർന്ന് തങ്ങളുടെ അടുത്ത ഫ്‌ലാറ്റുകാർ മരിക്കുന്നത് കൺമുമ്പിൽ കണ്ടതിന്റെ വേദനയും ഞെട്ടലും ഇനിയും വിട്ട് മാറിയിട്ടില്ലെന്നാണ് അയൽക്കാർ വെളിപ്പെടുത്തുന്നത്. ഈ ഭീകരമായ അത്യാഹിതം അറിഞ്ഞയുടൻ ഇവിടേക്ക് കുതിച്ചെത്തിയ ഫയർഫൈറ്റർമാർ യുദ്ധത്തിന് സമാനമായി ഉണർന്ന് പ്രവർത്തിച്ചതിനാൽ മരണസംഖ്യ കൂടാതിരിക്കാൻ സഹായകമായി.
ഗ്രെൻഫെൽ ടവറിലെ താമസക്കാരിൽ നിരവധി ഏഷ്യൻ വംശജരുണ്ടെന്നാണ് സൂചന. അതിനാൽ പരുക്കേറ്റവരുടെയും മരിച്ചവരുടെയും കൂട്ടത്തിൽ ഏഷ്യൻ വംശജരേറെയുണ്ടാകുമെന്ന ആശങ്കകളും ശക്തമായിട്ടുണ്ട്. കെട്ടിടത്തിൽ കുടുങ്ങിയ നിസ്സഹായരായവർ ജീവൻ രക്ഷിക്കാനായി നടത്തിയ വെപ്രാളങ്ങൾ ഭയവും ദുഃഖവുമുണ്ടാക്കുന്നതാണെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടാലും കുഞ്ഞുങ്ങളെയെങ്കിലും എങ്ങനെയെങ്കിലും രക്ഷിക്കാനായിരുന്നു ഏവരും വെപ്രാളപ്പെട്ടിരുന്നത്. അഗ്‌നിബാധയേറ്റ ഒരു കുട്ടി 22ാം നിലയിൽ നിന്നും താഴോട്ട് ചാടുന്നതിന് ദൃക്‌സാക്ഷിയായിരുന്നുവെന്ന് ഒരാൾ വെളിപ്പെടുത്തുന്നു.
മൂന്നാം നിലയിലാണ് അഗ്‌നിബാധയാരംഭിച്ചതെന്നും ഫയർ ബ്രിഗേഡിനെ വിവരമറിയിച്ച് അവർ 20 മിനുറ്റുകൾ കഴിഞ്ഞാണെത്തിയതെന്നും അദ്ദേഹം പറയുന്നു. ആ ചുരുങ്ങിയ സമയത്തിനുള്ളിൽ കെട്ടിടത്തിന്റെ താഴെ നിന്നും തീ മുകളിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമേയെന്ന് പരിഭ്രാന്തിയോടെ ആർത്ത് വിളിച്ച് നിരവധി പേർ കുട്ടികളെ താഴോട്ട് എറിയുന്നത് കാണാമായിരുന്നുവെന്ന് സമീറ ലാമ്‌റാനിയെന്ന സ്ത്രീ കരച്ചിലിന്റെ അകമ്പടിയോടെ വെളിപ്പെടുത്തുന്നു. ഇതിനിടെയായിരുന്നു പത്താം നിലയിൽ നിന്നും ഒരു അമ്മ കുട്ടിയെ താഴോട്ട് വലിച്ചെറിഞ്ഞതെന്നും താഴെയുള്ളവർക്ക് കുട്ടിയെ കൈകളിൽ താങ്ങിയെടുത്ത് രക്ഷിക്കാൻ സാധിച്ചുവെന്നും സമീറ വെളിപ്പെടുത്തുന്നു.
കുട്ടികളെ മാറോട് അടക്കിപ്പിടിച്ച് താഴോട്ട് ചാടിയവരും കുറവല്ല. പുകയും വെളിച്ചമില്ലായ്മയും പടിക്കെട്ടുകളിലൂടെ പെട്ടെന്നിറങ്ങി പുറത്തേക്കോടാനും തടസം സൃഷ്ടിച്ചിരുന്നു. തന്റെ മക്കളും രക്ഷിതാക്കളും അംഗപരിമിതിയുള്ള നിരവധി പേരും കെട്ടിടത്തിനുള്ളിൽ ഇനിയും അവശേഷിക്കുന്നുവെന്ന് രക്ഷപ്പെട്ട ഒരാൾ വേദനയോടെ വെളിപ്പെടുത്തുന്നു. ഇവിടെ യുദ്ധസമാനമായ അന്തരീക്ഷമാണുള്ളതെന്നാണ് ലണ്ടൻ ഫയർഫൈറ്റർമാർ വെളിപ്പെടുത്തിയിരിക്കുന്നത്. നീണ്ട എട്ടു മണിക്കൂറോളം മെനക്കെട്ടിട്ടും അഗ്‌നി അണക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന്‌ശേഷം ലണ്ടനിൽ ഇത്തരത്തിലുള്ള ഒരു അഗ്‌നിബാധയുണ്ടായിട്ടില്ലെന്നും ഫയർ സർവീസ് ബോസുമാർ വെളിപ്പെടുത്തുന്നു. കനത്ത ചൂടും പുകയും കാരണം കെട്ടിടത്തിന് സമീപത്തേക്ക് അടുക്കാനാവാത്ത സാഹചര്യമായിരുന്നു തുടക്കത്തിലുണ്ടായിരുന്നതെന്നും അവർ പറയുന്നു.