സൗത്ത് കരോളിന: അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സൗത്ത് കരോളിനാ ജയിലിൽ നിന്നും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ജിമ്മി കൗസെ (46) അതിവിദഗ്ദമായി രക്ഷപ്പെട്ടു. 2004 ൽ മുൻ ഡിഫൻസ് അറ്റോർണിയെ തട്ടിക്കൊണ്ട് പോയ കേസ്സിലാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ജൂലൈ 5 ഉച്ചക്ക് 1. 55 നാണ് റിഡ്ജ് വില്ലയിലുള്ള ലിബർ കറക്ഷണൽ ഇൻസ്റ്റിറ്റിയൂഷനിൽ നിന്നും പ്രതി രക്ഷപ്പെട്ട വിവരം അധികൃതർ അറിയുന്നത്.

ഇത് രണ്ടാം തവണയാണ് ജിമ്മി ജയിലിൽ നിന്നും രക്ഷപ്പെട്ടത്. 3 ദിവസത്തെ തിരച്ചിലിന് ശേഷം ഇരുവരേയും പൊലീസ് പിടികൂടി.ആറടി 2 ഇഞ്ച് പൊക്കമുള്ള വെളുത്ത വർഗ്ഗക്കാരനായ പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് തിരിച്ചറിയൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ അതിസുരക്ഷിത ജയിലുകളിൽ നിന്നും ഇതിന് മുമ്പും പ്രതികൾ രക്ഷപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.