- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളെ ഓർഡർ ചെയ്യാനും മൊബൈൽ ആപ്; ഒരു മണിക്കൂറിന് ഏകദേശം അൻപതിനായിരം രൂപ കൊടുത്താൽ വിളിക്കുന്നിടത്ത് എത്തും; ഞെട്ടിക്കുന്ന ഡോക്യുമെന്ററിയുമായി ഐടിവി
എന്തിനും ഏതിനും മൊബൈൽ ആപ്ലിക്കേഷനുകളുള്ള കാലമാണിത്. അപ്പോൾപ്പിന്നെ അല്പം സുഖിക്കാനും മൊബൈൽ ആപ്ലിക്കേഷൻ ആയാലെന്താ? ബ്രിട്ടനിൽ പെൺകുട്ടികളെ വേണ്ടവർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനായി പുതിയ ആപ്ലിക്കേഷൻ വന്നിട്ടുണ്ടെന്ന് ഐടിവി ഡോക്യുമെന്ററി പറയുന്നു. ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പെൺകുട്ടികളുടെ വിവരങ്ങൾ ഈ ആപ്ലിക്കേഷന
എന്തിനും ഏതിനും മൊബൈൽ ആപ്ലിക്കേഷനുകളുള്ള കാലമാണിത്. അപ്പോൾപ്പിന്നെ അല്പം സുഖിക്കാനും മൊബൈൽ ആപ്ലിക്കേഷൻ ആയാലെന്താ? ബ്രിട്ടനിൽ പെൺകുട്ടികളെ വേണ്ടവർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനായി പുതിയ ആപ്ലിക്കേഷൻ വന്നിട്ടുണ്ടെന്ന് ഐടിവി ഡോക്യുമെന്ററി പറയുന്നു. ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പെൺകുട്ടികളുടെ വിവരങ്ങൾ ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്.
മണിക്കൂറിൽ അൻപതിനായിരം രൂപ വരെയാണ് ബ്രിട്ടനിലെ ഉന്നത സമൂഹത്തിൽ ഇടപാടുകൾ നടത്തുന്ന ഈ പെൺകുട്ടികൾ സ്വന്തമാക്കുന്നത്. അഡൽറ്റ്‌വർക്ക് എന്ന ആപ്ലിക്കേഷനാണ് ഹൈ ക്ലാസ് സമൂഹത്തിലെ ഇടപാടുകൾ നിയന്ത്രിക്കുന്നത്. മുൻകൂട്ടി പണമടച്ചുകൊണ്ടുള്ള ഏർപ്പാടാണിത്. ആവശ്യക്കാരന് ഈ ആപ്ലിക്കേഷനിലൂടെ പെൺകുട്ടികളെ കണ്ട് ബോധ്യപ്പെടാം. ഇഷ്ടപ്പെട്ടയാളെ പണമടച്ച് ഓർഡർ ചെയ്യാം.
ചാനൽ ഫോറിൽ സംപ്രേഷം ചെയ്ത ഡോക്യുമെന്ററി ബ്രിട്ടനിലെ വൻകിട ലൈംഗികത്തൊഴിലാളികളുടെ ജീവിതമാണ് വ്യക്തമാക്കുന്നത്. ശരീരം വിറ്റ് പണക്കാരികളായി മാറിയ യുവതികളുടെ ജീവിതവും ഈ ഡോക്യുമെന്ററി വ്യക്തമാക്കുന്നു. മറ്റേതൊരു തൊഴിലിനെയും പോലെ അന്തസ്സുള്ള ജോലിയായാണ് ലൈംഗികത്തൊഴിലിലൂടെ ലക്ഷക്കണക്കിന് പൗണ്ട് സമ്പാദിച്ച 23-കാരിയായ കുക്കി ജെയ്ൻ ഇതിന വിലയിരുത്തുന്നത്.
അഡൽറ്റ്‌വർക്കിലൂടെ പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നവർ മുൻകൂറായി പണമടയ്ക്കണം. പറഞ്ഞുറപ്പിച്ച സ്ഥലത്ത് കൃത്യമായി ആളെത്തും. അവിടെനിന്ന് ആവശ്യക്കാരനുമൊത്ത് പോകുന്ന പെൺകുട്ടികൾ, കൃത്യസമയത്തിനുശേഷം അടുത്ത ഇടപാടുകാരന്റെയടുത്തെത്തും. അഡൽറ്റ്‌വർക്കിൽ ആർക്കും സൗജന്യമായി അംഗത്വമെടുക്കാം. എന്നാൽ, ഇതിലൂടെ നേടുന്ന സേവനങ്ങൾക്ക് നിശ്ചിത തുക പ്രതിഫലമായി നൽകേണ്ടിവരും.
അഡൽറ്റ്‌വർക്കിൽ ചേരുന്ന പെൺകുട്ടികളും അതിൽ ഇടപാടുകാരായി എത്തുന്നവരും യഥാർഥ വ്യക്തികൾ തന്നെയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അംഗത്വം നൽകൂ. അഞ്ച് പൗണ്ടാണ് ഓരോ സേവനത്തിനും വെബ്‌സൈറ്റ് ഈടാക്കുന്നതെന്നും ഡോക്യുമെന്ററിയിൽ പറയുന്നു.