- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ സിനിമയിൽ ലാലേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ഒരു നിമിഷം ഞാനും ആഗ്രഹിച്ചുപോയി; എസ്രയിലെ അതിമാനുഷികൻ പൃഥ്വിരാജ് തന്നെ; സംവിധായകൻ മനസ്സ് തുറക്കുന്നു
കൊച്ചി: എന്റെ സിനിമയിൽ പൃഥ്വിരാജിനൊപ്പം ലാലേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ഒരു നിമിഷം ഞാനും ആഗ്രഹിച്ചുപോയി''-എസ്രയിൽ മോഹൻലാലുണ്ടെന്ന വാർത്തയോട് സംവിധായകൻ ജയ്കെ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ടീസറിൽ പ്രത്യക്ഷപ്പെട്ട തോൾ ചെരിഞ്ഞുനിൽക്കുന്ന വ്യക്തിയെ ചൂണ്ടിക്കാണിച്ചാണ് എസ്രയിൽ മോഹൻലാലുണ്ടെന്ന വാദം സോഷ്യൽ മീഡിയ അവതരിപ്പിച്ചത്. ഇതിനോട് ആദ്യമായാണ് സംവിധായകൻ പ്രതികരിക്കു്‌നത്. ''എസ്രയുടെ ആദ്യ ട്രെയിലർ പുറത്തുവന്ന് ആഴ്ചകൾക്കുള്ളിലായിരുന്നു ആ പ്രചാരണം; ചിത്രത്തിലെ അമാനുഷികശക്തിയായ എബ്രഹാം എസ്രയായി എത്തുന്നത് സൂപ്പർതാരം മോഹൻലാലാണ്. ആരാണ് ആദ്യമായി ഇതു കണ്ടെത്തിയതെന്നും എഴുതിയതെന്നുമറിയില്ല എങ്കിലും സോഷ്യൽ മീഡിയകളിൽ വിഷയം കത്തിക്കയറി. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ഉത്തരം തേടിയുള്ള വിളികൾ വന്നുകൊണ്ടിരുന്നു. സ്വപ്നംപോലെ എനിക്കുചുറ്റും എന്തെല്ലാമൊക്കെയോ നടക്കുന്നതായി തോന്നി. ടീസറിലെ തിരിഞ്ഞുനിന്ന ആ വ്യക്തി ചിത്രത്തിലെ നായകനായ പൃഥ്വിരാജ് തന്നെയാണ്. വിക്കിപ്പീഡിയ നൽകിയ സിനിമയുടെ വിവരങ്ങളിൽ ലാലേട്
കൊച്ചി: എന്റെ സിനിമയിൽ പൃഥ്വിരാജിനൊപ്പം ലാലേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ഒരു നിമിഷം ഞാനും ആഗ്രഹിച്ചുപോയി''-എസ്രയിൽ മോഹൻലാലുണ്ടെന്ന വാർത്തയോട് സംവിധായകൻ ജയ്കെ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ടീസറിൽ പ്രത്യക്ഷപ്പെട്ട തോൾ ചെരിഞ്ഞുനിൽക്കുന്ന വ്യക്തിയെ ചൂണ്ടിക്കാണിച്ചാണ് എസ്രയിൽ മോഹൻലാലുണ്ടെന്ന വാദം സോഷ്യൽ മീഡിയ അവതരിപ്പിച്ചത്. ഇതിനോട് ആദ്യമായാണ് സംവിധായകൻ പ്രതികരിക്കു്‌നത്.
''എസ്രയുടെ ആദ്യ ട്രെയിലർ പുറത്തുവന്ന് ആഴ്ചകൾക്കുള്ളിലായിരുന്നു ആ പ്രചാരണം; ചിത്രത്തിലെ അമാനുഷികശക്തിയായ എബ്രഹാം എസ്രയായി എത്തുന്നത് സൂപ്പർതാരം മോഹൻലാലാണ്. ആരാണ് ആദ്യമായി ഇതു കണ്ടെത്തിയതെന്നും എഴുതിയതെന്നുമറിയില്ല എങ്കിലും സോഷ്യൽ മീഡിയകളിൽ വിഷയം കത്തിക്കയറി. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ഉത്തരം തേടിയുള്ള വിളികൾ വന്നുകൊണ്ടിരുന്നു. സ്വപ്നംപോലെ എനിക്കുചുറ്റും എന്തെല്ലാമൊക്കെയോ നടക്കുന്നതായി തോന്നി. ടീസറിലെ തിരിഞ്ഞുനിന്ന ആ വ്യക്തി ചിത്രത്തിലെ നായകനായ പൃഥ്വിരാജ് തന്നെയാണ്. വിക്കിപ്പീഡിയ നൽകിയ സിനിമയുടെ വിവരങ്ങളിൽ ലാലേട്ടന്റെ പേര് ആദ്യം വന്നിരുന്നെന്ന് ചിലർ പറയുന്നു. ഇതെങ്ങനെ സംഭവിച്ചു എന്നെനിക്കറിയില്ല. എസ്രയിൽ മോഹൻലാൽ ഇല്ല-സംവിധായകൻ പറയുന്നു.
യഹൂദ നാടോടികഥകളിൽ നിന്നെടുത്ത ഒരു മിത്തിൽ നിന്നാണ് കഥയുടെ ചുരുളഴിയുന്നത്. കഥയോടുള്ള താത്പര്യമാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളെ ചിത്രത്തിലേക്ക് അടുപ്പിച്ചത്. അമേരിക്കയിൽ താമസിക്കുന്ന ബാബു ആന്റണിയോട് ഫോണിലാണ് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. കഥ ഇഷ്ടപ്പെട്ട ബാബു ആന്റണി ചിത്രത്തിലെ വേഷം ചെയ്യാനായി അമേരിക്കയിൽ നിന്ന് മുബൈയിലെത്തുകയായിരുന്നു. മുബൈയിൽ നിന്നും കൊച്ചിയിലേക്ക് സ്ഥലംമാറിയെത്തുന്ന ഷിപ്പിങ് കമ്പനിയിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രഞ്ജൻ മാത്യുവായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. നായകനും കുടുംബത്തിനും ഇവിടെ നേരിടേണ്ടിവരുന്ന ചില വിചിത്ര അനുഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. പ്രണയം, ഭീതി എന്നിവയെല്ലാം പ്രകടിപ്പിക്കുന്ന ജീവിതങ്ങൾ സിനിമയിൽ കാണാം.
യഹൂദപുരോഹിതൻ ബന്യാമായി ബാബു ആന്റണിയും പൊലീസ് ഉദ്യോഗസ്ഥനായി ടൊവിനോവും ക്രിസ്തീയ പുരോഹിതനായി വിജയരാഘവനും ചിത്രത്തിലുണ്ട്. ഇംഗ്ലീഷ് വിങ്ലീഷ് എന്ന ചിത്രത്തിൽ ശ്രീദേവിക്കൊപ്പം അഭിനയിച്ച പ്രിയ ആനന്ദാണ് എസ്രയിലെ നായിക. സുദേവ് നായർ, പ്രതാപ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്.