പൃഥ്വിരാജ് നായകനാകുന്ന ഹോറർ ചിത്രം എസ്ര നാളെ തീയറ്ററുകളിലെത്തും. ചിത്രം തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും ഇതിനോടകം തന്നെ ചിത്രം താൻ ഒരു നൂരു തവണ കണ്ടുവെന്നും നായകൻ തന്നെ വെളിപ്പെടുത്തുന്നു.യഹൂദ കഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമായിരിക്കും എസ്ര. യഹൂദ കമ്യൂണിറ്റിയിൽപ്പെട്ട ദമ്പതികളുടെ കഥയാണിത്. കേരളത്തിലെ യഹൂദമത ചരിത്രത്തെ കുറിച്ച് എസ്രയിൽ പറയുന്നുണ്ട്.എല്ലാം പ്രതീക്ഷകളും നിലനിർത്തി ചിത്രം റിലീസ് ചെയ്യും. എസ്ര എന്ന ചിത്രത്തിൽ നായകൻ പൃഥ്വിരാജിനും ഏറെ പ്രതീക്ഷയുണ്ട്.

മലയാളത്തിലെ ക്ലാസിക് ഹൊറർ ചിത്രമായ ഭാർഗ്ഗവീ നിലയത്തിന് ശേഷമുള്ള വ്യത്യസ്തമാ ഹോറർ പ്രമേയമാകും ചിത്രം ചർച്ച ചെയ്യുകയെന്നും നായകൻ പറയുന്നു. സാധാരണയായി മലയാള സിനിമയിൽൽ ഇന്ന് വരെ പുറത്തിറങ്ങിയ ഹൊറർ ചിത്രങ്ങളെല്ലാം തന്നെ കോമഡി ചിത്രങ്ങളായിരുന്നു. എന്നാൽ അത്തരം സങ്കൽപ്പങ്ങളല്ല എസ്രയിൽ. പതിവ് ഫോർമുലകളിൽ നിന്നും വ്യതസ്തമായി തന്നെ ചിത്രം നാളെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും നായകൻ പറയുന്നു.എന്നാൽ ഹൊറർ ചിത്രത്തിന് ഇതുവരെയുള്ള ഫോർമുലകളെല്ലാം എസ്ര തിരുത്തിയെഴുതും എന്നും പൃഥ്വിരാജ് പറയുന്നു.

നീണ്ടതാര നിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.തെന്നിന്ത്യൻ താരം പ്രിയ ആനന്ദാണ് ചിത്രത്തിൽ പൃഥ്വിയുടെ നായിക. ഇംഗ്ലീഷ് വിങ്ലീഷ് പോലുള്ള ചിത്രങ്ങളിൽ അഭിനയിച്ച പ്രിയയുടെ ആദ്യ മലയാള സിനിമയാണ് എസ്ര. ഇവരെ കൂടാതെ ബാബു ആന്റണി, വിജയരാഘവൻ, സുദേവ് നായർ, ടൊവിനോ തോമസ്, പ്രതാപ് പോത്തൻ, അലൻസിയർ, ഭരത് ദബോൽക്കർ, ആൻ ഷീതൽ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സുജിത്ത് വാസുദേവസാണ് ചിത്രത്തിന് ഛായാഗ്രാഹണം നിർവ്വഹിയ്ച്ചത്. ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹർഷനാണ്. രാഹുൽ രാജും സുഷൈൻ ശ്യാമും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഇ ഫോർ എന്റർടൈന്മെന്റ്സിന്റെയും എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി, എവി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.