- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'എസ്ര'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു; 24 മണിക്കൂറുകൾ തികയും മുമ്പേ കണ്ടത് 2.5 ലക്ഷത്തിലേറെപ്പേർ
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'എസ്ര'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ലൈലാകമേ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. 24 മണിക്കൂറുകൾ തികയും മുമ്പേ വീഡിയോ യൂട്യൂബിൽ 2.5 ലക്ഷത്തിലേറെ വ്യൂസ് നേടി. ഇപ്പോൾ നാല് ലക്ഷത്തിലധികം വ്യൂസുണ്ട്. ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യിൽ പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കർ, വിജയരാഘവൻ എന്നിവർ അഭിനയിക്കുന്നുണ്ട്. ഈ ഹൊറർ ത്രില്ലെറിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാമിന്റെയാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഇ ഫോർ എന്റർടെയിന്മെന്റിന്റെയും എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവർ നിർമ്മിച്ച 'എസ്ര' ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'എസ്ര'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ലൈലാകമേ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു.
24 മണിക്കൂറുകൾ തികയും മുമ്പേ വീഡിയോ യൂട്യൂബിൽ 2.5 ലക്ഷത്തിലേറെ വ്യൂസ് നേടി. ഇപ്പോൾ നാല് ലക്ഷത്തിലധികം വ്യൂസുണ്ട്.
ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യിൽ പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കർ, വിജയരാഘവൻ എന്നിവർ അഭിനയിക്കുന്നുണ്ട്. ഈ ഹൊറർ ത്രില്ലെറിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാമിന്റെയാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.
ഇ ഫോർ എന്റർടെയിന്മെന്റിന്റെയും എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവർ നിർമ്മിച്ച 'എസ്ര' ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.