- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മാനസികരോഗങ്ങൾ
ഒരു മനുഷ്യനും മാനസികമായി പൂര്ണ്ണാ ആരോഗ്യവാനല്ല. ഒട്ടും ഉപദ്രവകാരിയല്ലാത്ത ഒരു മാനസികരോഗി നമ്മൾ പോലും അറിയാതെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നുണ്ട്. ഒട്ടും ഉപദ്രവകാരിയല്ലാത്ത രോഗം ,എന്ന ഒരേയൊരു കാരണം കൊണ്ടാണ് പലരും മനോരോഗവിദഗ്ദ്ധനെ കാണാതിരിക്കുന്നത്. അതിശയിക്കണ്ട, നിങ്ങളും ഞാനുമെല്ലാം അദൃശ്യ മാനസികരോഗികളാണ്. ഞാൻ നമ്മളിൽ പലരും ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധിച്ചിട്ടുള്ള ചില വസ്തുതകളാണ് ഈ ചിന്തയ്ക്ക് കാരണം.ഉദാഹരണമായി , ചില ആളുകൾ ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിച്ചാൽ കാണാം, കൈയിൽ കിട്ടിയ പേപ്പർ കീറി പറിക്കും, ചിലർ നടന്നു സംസാരിക്കുമ്പോൾ വഴിയിലുള്ള ഇലകൾ നുള്ളി പറിച്ചു കൊണ്ടേയിരിക്കും , മുന്നിലുള്ള പേപ്പറുകളിൽ പേന കൊണ്ട് ചിത്രം വരക്കും. ഫോൺ വിളി കഴിഞ്ഞു ചുറ്റുപാടും നോക്കുമ്പോളാണ് അയാളുടെ കരവിരുതുകൾ ശരിക്കും അയാള്ക്ക് തന്നെ ബോധ്യപ്പെടുക. അലാറം വച്ച് സമയത്തിനു എഴുന്നേല്ക്കു ന്ന സ്വഭാവം പലര്ക്കും ഉണ്ട്. എന്റെ് കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് അദ്ദേഹം ഞങ്ങളുടെ അടുത്ത മുറിയിലായിരുന്നു താമസം, അലാറം രാത്രിയിൽ ഓ
ഒരു മനുഷ്യനും മാനസികമായി പൂര്ണ്ണാ ആരോഗ്യവാനല്ല. ഒട്ടും ഉപദ്രവകാരിയല്ലാത്ത ഒരു മാനസികരോഗി നമ്മൾ പോലും അറിയാതെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നുണ്ട്. ഒട്ടും ഉപദ്രവകാരിയല്ലാത്ത രോഗം ,എന്ന ഒരേയൊരു കാരണം കൊണ്ടാണ് പലരും മനോരോഗവിദഗ്ദ്ധനെ കാണാതിരിക്കുന്നത്. അതിശയിക്കണ്ട, നിങ്ങളും ഞാനുമെല്ലാം അദൃശ്യ മാനസികരോഗികളാണ്.
ഞാൻ നമ്മളിൽ പലരും ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധിച്ചിട്ടുള്ള ചില വസ്തുതകളാണ് ഈ ചിന്തയ്ക്ക് കാരണം.ഉദാഹരണമായി , ചില ആളുകൾ ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിച്ചാൽ കാണാം, കൈയിൽ കിട്ടിയ പേപ്പർ കീറി പറിക്കും, ചിലർ നടന്നു സംസാരിക്കുമ്പോൾ വഴിയിലുള്ള ഇലകൾ നുള്ളി പറിച്ചു കൊണ്ടേയിരിക്കും , മുന്നിലുള്ള പേപ്പറുകളിൽ പേന കൊണ്ട് ചിത്രം വരക്കും. ഫോൺ വിളി കഴിഞ്ഞു ചുറ്റുപാടും നോക്കുമ്പോളാണ് അയാളുടെ കരവിരുതുകൾ ശരിക്കും അയാള്ക്ക് തന്നെ ബോധ്യപ്പെടുക.
അലാറം വച്ച് സമയത്തിനു എഴുന്നേല്ക്കു ന്ന സ്വഭാവം പലര്ക്കും ഉണ്ട്. എന്റെ് കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് അദ്ദേഹം ഞങ്ങളുടെ അടുത്ത മുറിയിലായിരുന്നു താമസം, അലാറം രാത്രിയിൽ ഓണാക്കി വെയ്ക്കും,രാവിലെ എഴുന്നെല്‌ക്കേ ണ്ട യഥാര്ത്ഥ സമയത്തിനും ഒന്നോ രണ്ടോ മണിക്കൂർ മുന്‌പേി തന്നെ അലാറം അടിക്കാൻ തുടങ്ങും. ഓരോ അഞ്ചു പത്തു മിനുട്ടിലും അയാൾ എഴുന്നേല്ക്കു കയും അലാറം ഓഫ് ചെയ്തു വീണ്ടും കിടക്കുകയും ചെയ്യും. പിന്നെയും പത്തു മിനുട്ടിനുള്ളിൽ വീണ്ടും ഇത് തന്നെ തുടരും. അവസാനം അയാൾ കൃത്യനിഷ്ടതയോടെ എഴുന്നേല്ക്കും.
ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു '' ഇങ്ങനെ മറ്റുള്ളവരുടെയും കൂടി ഉറക്കം കളയാൻ വേണ്ടി അലാറം ഇങ്ങനെ അടിപ്പിക്കുന്നത്? എഴുന്നെല്‌ക്കേ ണ്ട സമയത്ത് ഒരൊറ്റ അലാറം വച്ചാൽ പോരെ? '
''എന്ത് ചെയ്യാനാ പണ്ട് മുതലേ തുടങ്ങി വച്ച ഒരു ശിലമാണ് ഇത്, അലാറം അടി കേട്ടില്ലെങ്കിൽ ആ ദിവസം ഉറങ്ങിയ പോലെ തോന്നുകയേ ഇല്ല. അതാ ഞാൻ...ഓരോ ശീലം ..' അയാളുടെ മറുപടി ഇങ്ങനെയായിരുന്നു.അന്ന് ഞാൻ അയാളുടെ ആ പ്രവര്ത്തിങയെക്കുറിച്ച് മനസ്സിൽ ചിന്തിച്ചത്,ഇത് ശിലമല്ല ...ഒരു തരം വട്ടാണ്, മുഴുഭ്രാന്ത്.
പക്ഷെ ഇതേ ശിലങ്ങൾ പില്ക്കാ ലത്ത് വേറെ പലരിലും ഞാൻ കണ്ടിട്ടുണ്ട് ,ചിലർ അവധി ദിവസങ്ങളിൽ പോലും അലാറംവച്ച് കിടക്കും ,രാവിലെ അത് അടിക്കുമ്പോൾ എഴുന്നേറ്റു ഓഫാക്കി ഉച്ചവരെ വിണ്ടും കിടന്നുറങ്ങും.
. ഞങ്ങളുടെ നാടിനടുത്ത് , ജെട്ടിക്കടുത്ത് താമസിച്ചിരുന്ന എന്റെര ഒരു സുഹൃത്തിന്റൊ ചേട്ടന്റെന കാര്യം ഇവിടെ പറയാം, അയാള്ക്ക് ജോലിയിൽ സ്ഥലമാറ്റം കിട്ടിയപ്പോൾ മറ്റൊരു സ്ഥലത്തേക്ക് താമസം മാറേണ്ടി വന്നു. താമസിക്കേണ്ടി വന്നത് കടലും പുഴയും ഒന്നുമില്ലാത്ത നാട്ടിൽ ഒരു പറമ്പിനു നടുക്കുള്ള വിട്ടിലായിരുന്നു. ഒറ്റയ്ക്കായിരുന്നു ആ ചേട്ടൻ അവിടെ താമസിച്ചിരുന്നത്. രാത്രികളിൽ ഇയാൾ ഉറങ്ങാതെ അസ്വസ്ഥനായി കൊണ്ടേയിരുന്നു. . അങ്ങനെയിരിക്കെ, ഇയാൾ ഒരു വലിയ പമ്പ് സെറ്റ് വാങ്ങി പറമ്പിൽ വച്ചു. അയാൾ കിടക്കുന്ന റൂമില്ത്‌ന്നെ ഓണും ഓഫും ചെയ്യാവുന്ന ഒരു സംവിധാനവും ഉണ്ടാക്കി. രാത്രി കാലങ്ങളിൽ പമ്പ് സെറ്റ് സാമാന്യം നല്ല ശബ്ദത്തിൽ തന്നെ പ്രവര്ത്തി പ്പിക്കും . കുറച്ചു സമയങ്ങള്ക്കു ശേഷം പ്രവര്ത്തലനം നിലയ്ക്കുകയും ചെയ്യും. ഇത് ശ്രദ്ധയില്‌പ്പെ ട്ട ചില അയൽക്കാർ ഇദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് വിചിത്രമായ മറുപടിയായിരുന്നു. ബോട്ട് ജെട്ടിക്കടുത്തു താമസിച്ചിരുന്ന ഇയാൾക്ക് എന്നും കേള്ക്കാ റുണ്ടായിരുന്ന ബോട്ടിന്റൈ മോട്ടോർ ശബ്ദം പെട്ടെന്ന് കേള്ക്കാ തായപ്പോൾ ഭയങ്കര അസ്വസ്ഥത തോന്നിയത്രേ. ആ അസ്വസ്ഥത നികത്താനത്രേ താല്ക്കാ ലിക ശമനത്തിനായി അതെ ശബ്ദം ഉണ്ടാകുന്ന ഒരു പമ്പ് സെറ്റ് ഉറങ്ങുന്ന റൂമിന്റെി ഭാഗത്തെ പറമ്പിൽ പ്രവര്ത്തി പ്പിക്കാൻ തുടങ്ങിയത്. ഇപ്പോൾ ആ ശബ്ദം കേള്ക്കാ തെ അയാള്ക്ക് ഉറങ്ങാനാകില്ല.
വിടുകളിൽ ചില പ്രവര്ത്തിനകൾ, ഉദാഹരാണമായി കഴുകിവച്ച പാത്രങ്ങൾ വീണ്ടും വീണ്ടും കഴുകുന്ന വിട്ടമ്മമാരെ കാണാം , ആരെന്തു സഹായം ചെയ്തു കൊടുത്താലും ഇവര്ക്ക് തൃപ്തിയാകില്ല. വീട് എപ്പോളും വൃത്തിയാക്കി കൊണ്ടേ ഇരിക്കും. ഒരു കാര്യവുമില്ലാതെ അതിനെ കുറിച്ചു വേവലാതി പെട്ടു കൊണ്ടേയിരിക്കും. ഇത്തരം അമ്മമാരിൽ പലരും മരുമക്കളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാറുണ്ട്.
ഭൂരിഭാഗം ആളുകളിലും ഉണ്ടാകുന്ന ഒരു വിഷയമാണ് സൗന്ദര്യത്തെക്കുറിച്ചുള്ള മാനസിക സംഘര്ഷംം. തന്റെര സൗന്ദര്യം മറ്റുള്ളവരുമായി സ്വന്തം മനസ്സിൽ താരതമ്യപ്പെടുത്തി അത് മറ്റുള്ളവരിൽ നിന്നു കൂടുതലോ കുറവോ എന്ന് ഗണിച്ചു നോക്കി അതിനെ ക്കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങും. കൂടുതലാണെങ്കിൽ അത്രയൊന്നും പ്രശ്‌നം വരില്ല, പക്ഷെ കുറവാണെന്ന് തോന്നിതുടങ്ങിയാൽ അന്ന്മുതൽ പ്രശ്‌നങ്ങളും ആരംഭിക്കും. വാർദ്ധക്യത്തെ പേടിക്കുന്ന ഇത്തരക്കാർ, കൊഴിഞ്ഞുവിഴുന്ന്മുടികളെ കുറിച്ചും പ്രായം തോന്നിക്കുന്ന തൊലികളെ കുറിച്ചും എപ്പോഴും ആശങ്കപ്പെടുന്നത് കാണാം. മുടി നരക്കുന്നതും, പല്ല് കേടാകുന്നതുമെല്ലാം ഇവർ വളരെ വേവലാതിയോടെ കാണുന്നു.
എഴുതി എഴുതി ഇത് വായിക്കുന്നവരെ ഒരു മാനസിക രോഗിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മനസ്സിനെ എവിടെയും ബന്ധിക്കാതെ പുര്ണ്ണാസ്വാതന്ത്ര്യത്തോടുകുടി സഞ്ചരിക്കാൻ അനുവദിക്കു.