ർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി സെക്രട്ടറിയേറ്റില് വിളിച്ചു ചേര്ത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്യോഗസ്ഥര്ക്ക് നല്കിയ ഉപദേശം ശ്രീ ബുദ്ധന്റെ വചനങ്ങളായി അശോക ചക്രവർത്തി സ്തൂപത്തിൽ എഴുതിവച്ചതിനേക്കാൾ മനോഹരമാണ് .

നിശ്ചിത സമയത്തിനുള്ളില് ഫയലുകളില് തീരുമാനം എടുക്കണമെന്നും നെഗറ്റീവ് ഫയല് നോട്ട സംവിധാനമാണ് ഇപ്പോള് കേരളത്തില് ഉള്ളതെന്നും ജനങ്ങളുടെ ആവശ്യം എങ്ങനെ തള്ളികളയാം എന്നതാണ് ഈ രീതിയെന്നും ഇത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റിവ് ഫയല് നോട്ട സംവിധാനം വരണം . പ്രവൃത്തി സമയത്ത് മൊബൈല് ഫോണ് ഉപയോഗിക്കുന്നതിന് സ്വയം നിയന്ത്രണം ഏര്‌പ്പെടുത്തണമെന്നും ഓഫീസ് കാര്യങ്ങള് നോക്കുന്നതിനിടക്ക് സാഹിത്യ വാസന ഉണര്ത്താന് നില്ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും ഫയലുകളില് അനാവശ്യ കാലതാമസം വരുത്തുന്നവര് മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിപ്പ് നല്കി. വളരെ നല്ല തീരുമാനം . ഇതു നടപ്പിലാക്കാനുള്ള ഇച്ചാശക്തി സർക്കാരിന് വേണം.

നിശ്ചിത സമയത്തിനുള്ളില് ഫയലുകളില് തീരുമാനം എടുക്കാൻ നമ്മുടെ സ ര്ക്കാര് ഉദ്യോഗസ്ഥര്ക്ക് വളരെ മിടുക്കരാണ് . പക്ഷെ അവർ ഓഫീസിൽ ഉണ്ടാവില്ല ഉണ്ടായാൽ തന്നെ സാധാരണ നിലയിൽ മിക്ക ജീവനക്കാരെയും സീറ്റിൽ കാണില്ല. ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസം എല്ലാ ജീവനക്കാരനും ഓഫീസ്സിൽ നിർബന്ധമായി ഉണ്ടായിരിക്കണമെന്ന നിയമം നിലവിൽ വരണം .
എത്ര നല്ല മനുഷ്യനും സർക്കാർ ജീവനക്കാരനാകുന്നതോടെ അവൻ ഒരു പ്രത്യേക ജീവിയായി അവന്റെ മട്ടും മാതിരിയും മാറും . എല്ല്‌ലാവരും അങ്ങിനെയാണെന്നർത്ഥമില്ല

മിക്ക പേരും എസ്റ്റാബ്ല്‌ലിഷിന്റെ ഭാഗമായി മാറുന്നതോടെ അവർ പ്രശ്‌നക്കാരാവുന്നു. ഭൂരിഭാഗത്തിന്റെയും പ്രശ്‌നം കൈക്കൂലി മാത്രമല്ല , ഞങ്ങൾ ഏന്തോ ആണെന്ന ഭാവം . എന്നാൽ ചിലർക്ക് ഈ കൈ മടക്കു ഒരു അവകാശമാണെന്ന ധാരണയുണ്ട്. തൊഴിൽ രംഗത്തെ ഒരു തരം നോക്ക് കൂലി ! . അത് കിട്ടാതെ ദേവേന്ദ്രൻ പറഞ്ഞാലും അനങ്ങില്ല . പെട്ടെന്ന് വല്ലതും ചെയ്താൽ കൈകൂലി കിട്ടുമോ എന്ന സംശയം ചിലർക്ക് .ചില ആവശ്യക്കാർ ആദ്യം തന്നെ 'കുറച്ചു അഡ്വാസ് അങ്ങട്ട് തള്ളും'്യു നിരക്ക് കുറഞ്ഞാൽ ചിലർ അത് വാങ്ങിയാലും മര്യാദക്ക് തീരുമാനം എടുക്കില്ല . ഇതു വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ്‌വരെയുള്ള പ്രശ്‌നമാണ്. ആരോഗ്യ മന്ത്രി ഒപ്പിട്ട ഡോക്ടറുടെ സ്ഥാനമാറ്റ ഉത്തരവ് കൈയിൽ കിട്ടാൻ ജീവിതത്തിൽ കൈകൂലിയെന്ന വാക്ക് പോലും ഉപയോഗിക്കാത്ത നിസ്വാർത്ഥനായ ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ ' മന്ത്രി യുടെ കയ്യിൽ നിന്ന് നേരിട്ട് ഓഡ ർ വാങ്ങിയെന്ന അഭിമാനം രക്ഷിക്കാൻ ' ശിപായിക്ക് കൈകൂലി കൊടുക്കേണ്ടിവന്ന നിസ്സഹായാവസ്ഥ നേരിട്ടുള്ള അനുഭവമാണ് . .

ഇടതു വലത് കമ്മ്യൂണിസ്റ്റ് സംഘടന വിചാരിച്ചാൽ കേരളത്തിലെ സർക്കാർ ജീവക്കാരുടെ മുഴുവൻ അഴിമതിയും ഒരു ദിവസം കൊണ്ട് നിർത്താൻ കഴിയും.അതിന് തയ്യാറില്ലെങ്കിൽ കൈക്കൂലി ജീവക്കാരുടെ അവകാശമായി അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നതാണ്,ഇതിനു ഏക പ്രതിവിധി. കൈക്കൂലിക്ക് ഒരു ന്യായമായ നിരക്ക് നിശ്ചയിക്കണം .വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ വിവിധ സ്ലാബ് അടിഥാനപ്പെടുത്തിയുള്ള നിരക്ക് . ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാൻ ഇത്ര രൂപ ഒരു ആഴ്ചക്ക് ഇത്ര മാസത്തിനു ഇത്ര നിരക്ക് . അത് ബാങ്കിൽ അടച്ചു രശീതിയും അടക്കം ചെയ്യാം . ഇതു എങ്ങിനെ വീതിക്കന്നമെന്നു കാര്യം സർക്കാരും സർ വ്വീസ് സംഘടനയും തമ്മിൽ ഒരു ധാരണാ പത്രം ഒപ്പ് വെക്കാം . ഇതിലും സാധാരണക്കാരന് പരാതിയില്ല, കാര്യം ശരിയാകണമെന്നുമാത്രം.

അല്ലാതെ മുഖ്യമന്ത്രിയുടെ പ്രസ്താവനയുമായി ഏതെങ്കിലും സർക്കാർ ഓഫീസ്സിൽ പോയാൽ അവന്റെ ആപ്പ് ഇളകി യത് തന്നെ . അധികം പറഞ്ഞാൽ അങ്ങ് ഏ കെ ജി സെന്ററിൽ പോകാൻ പറയും.. പാവം പ്രജകൾ ഈ ആട്ടു കേൾക്കണോ ?