ന്ത്രിമാരുടെ മുന്നിലും പിന്നിലുമുള്ള പൊലീസ് അകമ്പടി പഴഞ്ചനാണെന്നും പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നുമുള്ള അഭിപ്രായവുമായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ' മന്ത്രിയായതിൽ പിന്നെ രാവിലെ മുതൽ വൈകുന്നേരം വരെ എന്നെ അവർ വിടാതെ പിന്തുടരുകയാണ്. മൂത്രമൊഴിക്കാൻ അനുവദിക്കാത്തവിധം പിന്തുടരുന്ന ഗാർഡ് വേറെയുണ്ട്. എന്താ ഇപ്പോ ചെയ്യാ... 'കേരളാ പൊലീസ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ ഈ പ്രതികരണം.

റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഒരു സാധാ സീതാ കമ്മ്യൂണിസ്റ്റ് കാരനാണ്. ഇടത് കമ്മ്യൂണിസ്റ്റ് കോട്ടയായ കാസർക്കോട്ടേ വലത് കമ്മ്യൂണിസ്റ്റ് കാരൻ. സിപിഐ യുടെ പാർട്ടി ചിന്ഹത്തിൽ നെല് കതിരുണ്ടെകിലും സി പി എം നെൽവയലാണെങ്കിൽ ചെടികൾക്കിടയിലെ പിഴുത് മാറ്റെണ്ട കളയുടെ സ്ഥാനമേ അവിടെ സിപിഐക്ക് അവർ നൽകൂ. വലിയ ഗമയോന്നുമില്ലാതെ സാധാരണക്കാരുടെ കൂടെ നടക്കുന്ന നാട്ടുകാരുടെ ചന്ദ്രശേഖരേട്ടൻ, മുൻ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞതുപോലെ മന്ത്രിയാവാൻ നടക്കുന്ന ആർത്ഥപണ്ടാരമോന്നുമല്ല. സ്ഥാനത്തിനു വേണ്ടി എന്തും ചെയ്യുകയും ആരുടെയും കാലു പിടിച്ചു നടക്കുകയും ചെയ്യുന്ന ആളാണ് ഇ. ചന്ദ്രശേഖരനെന്നു കഠിന ശത്രുക്കൾ പോലും പറയില്ല. സിപിഐ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ ശക്തമായ തീരുമാനമെടുത്തപ്പോൾ മന്ത്രിയാവാൻ സർവ്വതാ യോഗ്യരായ കുപ്പായവും തുന്നികാത്തിരുന്ന രണ്ടു ഗഡാഗഡിയന്മാരായ മുല്ലക്കര രത്‌നാകരനും, ദിവാകരനും പുറത്തു പോകാനായിരുന്നു തലവിധി അങ്ങിനെ ജാതകവശാൽ. യോഗം തെളിഞ്ഞത് വടക്കനായ ഇ. ചന്ദ്രശേഖരക്കായിരുന്നു. സിപിഐയിലെ പതിവ് നിയോഗമനുസരിച്ചു തെക്കന്മാർ തല്ലുകൂടിയാൽ വടക്കന്മാർക്ക് സ്ഥാനം ഉറപ്പാണ്. പന്ന്യൻ രവീന്ദ്രൻ പാർട്ടി സെക്രട്ടറിയാത് അങ്ങിനെയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട സഖാവ് കാന്തിലോട്ട് കുഞ്ഞമ്പു വനം വകുപ്പ് മന്ത്രിയായതും അങ്ങിനെ തന്നെയല്ലേ എന്ന് സംശയിക്കുന്നവർ ഇന്നുമുണ്ട്.

വനം വകുപ്പ് മന്ത്രിയായ കാലത്ത് ഒരു സ്വകാര്യ സംഭാഷണത്തിൽ പച്ച മനുഷ്യനായ കാന്തലോട്ട് വിടാതെ പിന്തുടരുന്ന ഗാർഡന്മാരെ കുറിച്ച് കുപ്പായമിടാതെ നടക്കുന്നതിന്റെ ഒരു പ്രത്യേക സുഖം നഷ്ടപ്പെടുത്തിയവർ എന്ന് സരസമായി പറയുകയുണ്ടായി. ഒന്നര ദിവസം മന്ത്രിയായ വീരേന്ദ്രകുമാർ തോക്കുമായി സെക്യൂരിറ്റിക്കാരന്റെ തോക്കിൽ നിന്നും ഉണ്ട മാറ്റി സ്വന്തം പോക്കറ്റിൽ സുരക്ഷിതമായി സൂക്ഷിച്ചതായി ഒരു പ്രസംഗത്തിൽ പറഞ്ഞതാണ്. മാത്രമല്ല ഇവരെ പേടിച്ചാന്ന് അന്ന് മന്ത്രി സ്ഥാനം രാജി വച്ചതെന്നും. സി എം പി നേതാവ് എം വി രാഘവൻ കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ മുന്നിലും പിന്നിലുമുള്ള പൊലീസ് അകമ്പടിയെ 'പുല്ലുകെട്ടാ'യിട്ടാന്ന് മുമ്പ് വിശേഷിപ്പിച്ചിരുന്നത്. മന്ത്രി യായതോടെ മൂപ്പർക്ക് വഴി നടക്കാൻ കെട്ടു കണക്കിന് പുല്ലുകെട്ട് വേണ്ടി വന്നു.

ഒരു ജനകീയ ജനാധിപത്യ രാജ്യത്ത് മന്ത്രിമാരുടെ മുന്നിലും പിന്നിലുമുള്ള വർദ്ധമാനമായ ഈ അറു പഴഞ്ചൻ രീതിയിലുള്ള പൊലീസ് അകമ്പടി പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ല. ഇതിന് ഒരു മാറ്റം വേണം. ഇ. ചന്ദ്രശേഖരന്റെ പ്രതികരണം ഒരു തുടക്കമാണ്..