- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ച് മാസം പരീക്ഷാക്കാലം; പ്രഭാഷണങ്ങളും സംവാദങ്ങളും സംഘടനാ പരിപാടികളും രാഷ്ട്രീയ യോഗങ്ങളും കുട്ടികൾക്കായി ഒഴിവാക്കിക്കൂടേ? പാതിരാ വരെ നീളുന്ന പരിപാടികൾ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നത് അവഗണിക്കാനാകുമോ....
കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി വിദ്യാഭ്യാസ രംഗത്തു നാം മുന്നേറുകയാണ്. പിന്നോക്കത്തിന്റെ നുഴമേറ്റി 'ചരിത്രപരമായ കരണങ്ങളാൽ..'എന്ന പതിവ് പതംപറച്ചിലുകളിൽ നിന്നും നാം കുതറി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്. പൊതു പരീക്ഷാക്കാലമാണ് മാർച്ചിൽ കടന്നു വരുന്നത്. ഏറ്റവും കൂടുതൽ പാതിരാ പ്രഭാഷണങ്ങളും സംവാദങ്ങളും സംഘടനാ പരിപാടികളും രാഷ്ട്രീയ യോഗങ്ങളും നടക്കുന്ന പ്രദേശമാണ് കേരളം. മാർച്ചിൽ എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്പെങ്കിലും സന്ധ്യക്ക് ശേഷമുള്ള പരിപാടികൾ ഇല്ലാതിരിക്കാൻ സംഘാടകർ സന്മനസ്സു കാണിക്കണം. പാതിരാ വരെ നീളുന്ന പരിപാടികൾ നമ്മുടെ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതു നാം തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല പഠിക്കുന്ന കുട്ടികൾക്ക് ഇത്തരം പരിപാടിയിൽ പങ്കെടുക്കാനും കഴിയില്ല. ആയതു കൊണ്ട് പരീക്ഷാക്കാലത്തെ പൊതു പരിപാടികൾ മാറ്റി വെക്കുകയോ ഇൻഡോർ പ്രോഗ്രാമുകൾ ആക്കുകയോ ചെയ്യണം. ഇത് മത പ്രഭാഷണങ്ങൾക്കു മാത്രമല്ല, രാഷ്ട്രീയ പൊതു പരിപാടികൾക്കും ബാധകമാണ്. പിന്നെ പൊതുവായി മത പ്രഭാഷ
കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി വിദ്യാഭ്യാസ രംഗത്തു നാം മുന്നേറുകയാണ്. പിന്നോക്കത്തിന്റെ നുഴമേറ്റി 'ചരിത്രപരമായ കരണങ്ങളാൽ..'എന്ന പതിവ് പതംപറച്ചിലുകളിൽ നിന്നും നാം കുതറി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്. പൊതു പരീക്ഷാക്കാലമാണ് മാർച്ചിൽ കടന്നു വരുന്നത്. ഏറ്റവും കൂടുതൽ പാതിരാ പ്രഭാഷണങ്ങളും സംവാദങ്ങളും സംഘടനാ പരിപാടികളും രാഷ്ട്രീയ യോഗങ്ങളും നടക്കുന്ന പ്രദേശമാണ് കേരളം.
മാർച്ചിൽ എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്പെങ്കിലും സന്ധ്യക്ക് ശേഷമുള്ള പരിപാടികൾ ഇല്ലാതിരിക്കാൻ സംഘാടകർ സന്മനസ്സു കാണിക്കണം. പാതിരാ വരെ നീളുന്ന പരിപാടികൾ നമ്മുടെ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതു നാം തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല പഠിക്കുന്ന കുട്ടികൾക്ക് ഇത്തരം പരിപാടിയിൽ പങ്കെടുക്കാനും കഴിയില്ല. ആയതു കൊണ്ട് പരീക്ഷാക്കാലത്തെ പൊതു പരിപാടികൾ മാറ്റി വെക്കുകയോ ഇൻഡോർ പ്രോഗ്രാമുകൾ ആക്കുകയോ ചെയ്യണം.
ഇത് മത പ്രഭാഷണങ്ങൾക്കു മാത്രമല്ല, രാഷ്ട്രീയ പൊതു പരിപാടികൾക്കും ബാധകമാണ്. പിന്നെ പൊതുവായി മത പ്രഭാഷണങ്ങളുടെ സംഘാടകർ ശ്രദ്ധിക്കേണ്ട ഒന്ന് കൂടി പറയട്ടെ. പല സ്ഥലങ്ങളിലും പരിപാടികൾ ആരംഭിക്കുന്നത് തന്നെ രാത്രി ഒൻപതു മണിക്ക് ശേഷമാണ്. സ്വാഗതവും, ഉത്ഘാടനവും അദ്ധ്യക്ഷപ്രസംഗവും പിന്നെ ഒട്ടേറെ ആശംസ പ്രസംഗങ്ങളും തീരുമ്പോൾ പത്തു മണി പിന്നിടും. പിന്നെ രണ്ടു മണിക്കൂർ നീളുന്ന പ്രഭാഷണവും കഴിയുമ്പോൾ പാതിരാത്രി പന്ത്രണ്ടരയാകും.
പരീക്ഷ അല്ലാത്ത സമയങ്ങളിലും ഇക്കാര്യത്തിൽ ഒരു വീണ്ടു വിചാരം നാം കാണിക്കണം. 'പഴയ കാലത്തു സുബഹി വരെ നീളുന്ന വയളുകൾ ഉണ്ടായിരുന്നല്ലോ' എന്ന ന്യായം പക്ഷെ നമുക്കുള്ള പഴുതല്ല. ആളുകളും സാഹചര്യങ്ങളും മാറിയിട്ടുണ്ട്.' അബൂബക്കർ സിദ്ദീഖ് ഭരിക്കുമ്പോൾ ഉമറിനെപ്പോലെയുള്ള അനുയായികൾ ഉണ്ടായിരുന്നു' എന്നേ അതിനു മറുപടിയുള്ളൂ. മഗ്രിബിന് തുടങ്ങി ഒൻപതരയ്ക്ക് തീരും വിധത്തിൽ നാം പ്രോഗ്രാമുകൾ ഷെഡ്യൂൾ ചെയ്യണം.
ഈ പരീക്ഷാക്കാലത്തെ മുഴുവൻ പരിപാടികളും മാറ്റിവെക്കാൻ സംഘാടകരും പരിപാടി ഏൽക്കാതിരിക്കാൻ പ്രഭാഷകരും സന്മനസ്സു കാണിക്കണം. അത് നമ്മുടെ വിദ്യാർത്ഥികളോട് നാം ചെയ്യുന്ന നീതിയാകും. ഈ പരീക്ഷക്കാലത്ത് ഞാൻ എല്ലാ പരിപാടികളും വലിയ സമ്മർദ്ധമുണ്ടായിട്ടും ഒഴിവാക്കിയിട്ടുണ്ട്.
ആരോഗ്യകരമായ നിങ്ങളുടെ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു. തീർച്ചയായും ഈ പോസ്റ്റിനു വിമർശനങ്ങളുണ്ടാകുമെന്നറിയാം.ഒ ാർക്കുക തല കൊണ്ട് ചിന്തിക്കുന്നവരോടല്ല ഹൃദയം കൊണ്ട് ആലോചിക്കുന്നവരോട് മാത്രമേ ഈ വരികൾ സംവദിക്കുന്നുള്ളു.