- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസു തളരുന്നില്ല... കണ്ണുകൾ അടയുന്നില്ല... നിന്റെ നാശം ഉടനെ ഉണ്ടാവും എന്ന പ്രതീക്ഷയാൽ കാത്തിരിക്കുന്നു ഞാൻ കണ്ണിമ വെട്ടാതെ... മനസു തളരാതെ...
സഹിഷ്ണുതയുടെ പൂമെത്തയിൽ അസഹിഷ്ണുതയുടെ മുള്ളുകൾ വിതക്കുന്ന ഭീരുക്കൾ യൂറോപ്പിലും ഏഷ്യയിലും മതമില്ലാത്തവന്റെയും മതമുള്ളവന്റെയും രാജ്യത്തും യുദ്ധക്കെടുതി വിതയ്ക്കുകയാണ്. കലാപ കലുഷിതമായ ഇടങ്ങളിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് ഓടിക്കൂടിയവർക്കും രാജ്യത്തിന്റെ അതിർത്തികൾ തുറന്നു കൊടുത്തു, അവരുടെ വിഷമങ്ങൾ ഏറ്റുവാങ്ങി അവരോടൊപ്പം നിന്ന രാജ്യമാണ് മുസ്തഫ കമാൽ പാഷയുടെ (അത്ത തുർക്ക്) തുർക്കി. പുകൾ പെറ്റ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവിശിഷ്ടങ്ങൾക്കിടയിൽ കൂടി ഉയർത്തെഴുന്നേറ്റ രാജ്യം ആ പാരമ്പര്യം ഉയർത്തി പിടിച്ചു ഇന്ന് യൂറോപ്പിലെ തകർന്നു അടിയുന്ന മറ്റു സാമ്പത്തിക ശക്തികൾക്കു പല കാര്യങ്ങളിലും ഒരു പുതു ദിശാ ബോധം നൽകിയ നേതാവ് റജബ് തായെബ് ഉർദുഗാൻ. ഇന്ന് ലോകത്തിൽ മനുഷ്വത്വത്തിന്റെ ഉദാത്ത മുഖവുമായി വിളങ്ങി നിൽക്കുന്ന തുർക്കി. ഇസ്താംബൂളിന്റെ രാവുകൾ നിങ്ങൾ എന്തിനു ചോരക്കളം ആക്കി ബലി പെരുന്നാളിനും മുൻപേ എന്തിനു നിങ്ങൾ കൂട്ട ബലി നടത്തി ഈ കടത്തത്തിലൂടെ? എന്തു നീതി ആണ് നിങ്ങൾ പിന്തുടരുന്ന തത്വസംഹിതക്ക് മുൻപോട്ടു വയ്ക്കാൻ ഉള
സഹിഷ്ണുതയുടെ പൂമെത്തയിൽ അസഹിഷ്ണുതയുടെ മുള്ളുകൾ വിതക്കുന്ന ഭീരുക്കൾ യൂറോപ്പിലും ഏഷ്യയിലും മതമില്ലാത്തവന്റെയും മതമുള്ളവന്റെയും രാജ്യത്തും യുദ്ധക്കെടുതി വിതയ്ക്കുകയാണ്. കലാപ കലുഷിതമായ ഇടങ്ങളിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് ഓടിക്കൂടിയവർക്കും രാജ്യത്തിന്റെ അതിർത്തികൾ തുറന്നു കൊടുത്തു, അവരുടെ വിഷമങ്ങൾ ഏറ്റുവാങ്ങി അവരോടൊപ്പം നിന്ന രാജ്യമാണ് മുസ്തഫ കമാൽ പാഷയുടെ (അത്ത തുർക്ക്) തുർക്കി. പുകൾ പെറ്റ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവിശിഷ്ടങ്ങൾക്കിടയിൽ കൂടി ഉയർത്തെഴുന്നേറ്റ രാജ്യം ആ പാരമ്പര്യം ഉയർത്തി പിടിച്ചു ഇന്ന് യൂറോപ്പിലെ തകർന്നു അടിയുന്ന മറ്റു സാമ്പത്തിക ശക്തികൾക്കു പല കാര്യങ്ങളിലും ഒരു പുതു ദിശാ ബോധം നൽകിയ നേതാവ് റജബ് തായെബ് ഉർദുഗാൻ. ഇന്ന് ലോകത്തിൽ മനുഷ്വത്വത്തിന്റെ ഉദാത്ത മുഖവുമായി വിളങ്ങി നിൽക്കുന്ന തുർക്കി.
ഇസ്താംബൂളിന്റെ രാവുകൾ നിങ്ങൾ എന്തിനു ചോരക്കളം ആക്കി ബലി പെരുന്നാളിനും മുൻപേ എന്തിനു നിങ്ങൾ കൂട്ട ബലി നടത്തി ഈ കടത്തത്തിലൂടെ? എന്തു നീതി ആണ് നിങ്ങൾ പിന്തുടരുന്ന തത്വസംഹിതക്ക് മുൻപോട്ടു വയ്ക്കാൻ ഉള്ളത്? കൂട്ട കുരുതിയുടേയും ഉന്മൂലനത്തിന്റേം പേടി പെടുത്തുന്ന ദിനങ്ങൾ സമ്മാനിച്ചു ?
സ്ത്രീകളെയും,കുട്ടികളെയും,അവരെ സഹായിക്കുന്നവരേം ആക്രമിക്കാൻ പാടില്ല എന്ന ഇസ്ലാമിന്റെ ലോകം അംഗീകരിച്ച യുദ്ധ നിയമങ്ങൾ പോലും കാറ്റിൽ പറത്തിയ കിരാതനമാർ ഇനി ഈ ലോകത്ത് നിങ്ങൾ ആക്രമിക്കാൻ ആരുണ്ട്? ഇനി നിങ്ങൾ ലംഖിക്കാത്ത ഇസ്ലാമിക നിയമങ്ങൾ എന്തുണ്ട്? ഇസ്ലാം വിലക്കിയ പാപങ്ങൾ എന്തുണ്ട് നിങ്ങൾക്കിനി ചെയ്യാൻ. പാപങ്ങളുടേയും ക്രൂരതയുടേയും അർത്ഥമായി ചേർക്കാൻ ഇതിൽ കൂടുതൽ ഏതു പേര് ചേരും ദായിഷ് ....
പുണ്യ മാസത്തിൽ ഇട അത്താഴം പോലും കഴിക്കാൻ കിട്ടാത്ത,നോമ്പുതുറക്കാൻ ഇന്നെങ്കിലും ഒരു കാരക്ക എങ്കിലും കിട്ടാൻ എന്നു പ്രാർത്ഥിക്കുന്ന പട്ടിണി മൂലം വർഷത്തിലെ എല്ലാ മാസവും നോമ്പെടുക്കാൻ നിർബന്ധിതരാകുന്നു വയറും,കവിളും ഒട്ടിയ പട്ടിണി കൂട്ടങ്ങൾക്കു മുൻപിൽ ..നിങ്ങൾ സഹജീവിയുടെ പച്ച മാംസത്തിന്റെ ജീവൻ തുടിക്കുന്ന കഷണങ്ങളിൽ നോമ്പുദിവസങ്ങൾ ആഘോഷമാകുന്നു ..അവരുടെ ചുടു ചോരയിൽ മുങ്ങിയ നിങ്ങളുടെ നീണ്ട നാവുകളാൽ നിങ്ങൾ നോമ്പുദിനം അവസാനിപ്പിക്കുന്നു നിങ്ങളുടെ യാത്രകൾ നീളുന്നു ഭൂഖണ്ഡങ്ങൾ താണ്ടി..വ്യത്യസ്തമാം ചുടു ചോരയുടെ പുതിയ രുചികൾ തേടി ..
'ഹേയ് കിരാത മുഖമേ നീ ആരുടെ സൃഷ്ടി നിന്റെ കൂട്ട സംഹാര താണ്ഡവം ആരെ സൃഷ്ടിക്കാൻ ആർക്കു വേണ്ടി. നിന്റെ പേരിലൂടെയും ,ചെയ്തികളിലൂടെയും ഒറ്റപെടലുകളും നിന്നലൂടെ ഭയവും അനുഭവിച്ചറിയുന്നു രണ്ടു ജനതയെ നീ സൃഷ്ടിച്ചെടുത്തു ചില ചെയ്തികളിലൂടെ നിനക്കു വിശപ്പടക്കാൻ പച്ച മാംസവും,ദാഹം അകറ്റാൻ ചുടു ചോരയും ആവോളം കിട്ടിയില്ലേ നിന്റെ ദംഷ്ട്രകളും,നീളം ഉള്ള നാവുകളും അതു ആവോളം നുണഞ്ഞില്ലേ. മതിയാക്കു ലോക ഭീരുത്വമേ മതിയാകു ലോക കാടത്തമേ നിന്റെ മരണമെടുക്കും മരണ കളികൾ .
നിന്റെ ക്രൂരതയിലൂടെ പച്ച മാംസത്തിന്റേയും ചുടു ചോരയുടേയും രുചി അറിഞ്ഞു പൂവിനു പുറകെ വണ്ടുകൾ പാറി അടുക്കുന്നത് പോൽ നിന്നോടൊപ്പം ചില യുവത്വത്തെ നീ അലിയിച്ചു ചേർത്തു. ആ പച്ച മാംസവും,ചൂട് ചോരയും നിന്നോടൊപ്പം പങ്കിടാൻ ഈ യുവതങ്ങൾ ഇനി നിന്നോട് കൂടി അധികനാൾ ഉണ്ടാവില്ല അവരുടെ നാവുകൾ പച്ച മാംസത്തിനും ചുടു ചോരയ്ക്കായും സ്വന്തം മാതാ പിതാക്കളുടേയും ,മക്കളുടേയും പേടിച്ചു വിറങ്ങലിച്ച ശരീരത്തിന് അടുത്തെത്തിക്കഴിഞ്ഞു .. സ്വന്തം ചോര നുണയാൻ അറിയാതെ അടുക്കുന്നവർ.. ഒടുവിൽ ഞെട്ടി തിരിഞ്ഞു ...നിന്റെ നാശത്തെ എളുപ്പമാക്കുന്ന ആ സുദിനം വേഗം വന്നണയട്ടെ ...ഈ ലോക നന്മക്കായി ...നിന്റെ വേരറുക്കുന്ന നാശം ...ഒരു പേടിപ്പെടുത്തുന്ന മാതൃക ആവട്ടെ ..വേറെയും ചില ആശയങ്ങളുടെ പേരിൽ നിറങ്ങളുടെ പേരിൽ നിന്നെ പോലെ ആകാൻ ശ്രമിക്കുന്നവർക്ക് മുൻപിൽ ..
കൈകൾ വിറക്കുന്നു വാക്കുകൾ ചുരുങ്ങുന്നു നിന്റെ മേന്മകളെ പറ്റി ഓർത്തു എഴുതുമ്പോൾ .... എന്നാൽ മനസു തളരുന്നില്ല കണ്ണുകൾ അടയുന്നില്ല നിന്റെ നാശം ഉടനെ ഉണ്ടാവും എന്ന പ്രതീക്ഷയാൽ കാത്തിരിക്കുന്നു..കണ്ണിമ വെട്ടാതെ മനസു തളരാതെ..