- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
'സയ്യിദ് ശിഹാബ്' ഇന്റർനാഷണൽ സമ്മിറ്റ് പ്രബന്ധ മൽസരം സംഘടിപ്പിക്കുന്നു
ദുബൈ: മതേതര ഇന്ത്യയിലെ മത സൗഹാർദ്ദത്തിന്റെ പ്രതീകവും പണ്ഡിതനുമായ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന ' സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ്' എന്ന പ്രോഗ്രമിനോടനുബന്ധിച്ച് മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. 'സയ്യിദ് ശിഹാബ് ഒരു സമകാലിക വായന' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം ഒരുക്കുന്നത്. ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മത്സരം നടക്കുക. മത്സരത്തിന്റെ നിർദേശങ്ങളും നിബന്ധനകളും അറിയാൻ ജില്ലാ കെ.എം.സി.യുടെ ഔദ്യാഗിക ഫേസ്‌ബുക്ക് പേജ് (https://www.facebook.com/groups/kmccdubaimalappuramdt) സന്ദർശിക്കുക. പ്രബന്ധങ്ങൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 10 ആണ്. മത്സരത്തിൽ വിജയിക്കുന്ന വ്യക്തിക്ക് ഒക്ടോബർ 14ന് ദുബൈ റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ വച്ച് സമ്മാനം നൽകുമെന്ന് ജില്ലാ മീഡിയ ചെയർമാൻ നിഹ്മതുള്ള മങ്കട കൺവീനർ വി.കെ റ
ദുബൈ: മതേതര ഇന്ത്യയിലെ മത സൗഹാർദ്ദത്തിന്റെ പ്രതീകവും പണ്ഡിതനുമായ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന ' സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ്' എന്ന പ്രോഗ്രമിനോടനുബന്ധിച്ച് മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. 'സയ്യിദ് ശിഹാബ് ഒരു സമകാലിക വായന' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം ഒരുക്കുന്നത്. ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മത്സരം നടക്കുക.
മത്സരത്തിന്റെ നിർദേശങ്ങളും നിബന്ധനകളും അറിയാൻ ജില്ലാ കെ.എം.സി.യുടെ ഔദ്യാഗിക ഫേസ്‌ബുക്ക് പേജ് (https://www.facebook.com/groups/kmccdubaimalappuramdt) സന്ദർശിക്കുക. പ്രബന്ധങ്ങൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 10 ആണ്. മത്സരത്തിൽ വിജയിക്കുന്ന വ്യക്തിക്ക് ഒക്ടോബർ 14ന് ദുബൈ റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ വച്ച് സമ്മാനം നൽകുമെന്ന് ജില്ലാ മീഡിയ ചെയർമാൻ നിഹ്മതുള്ള മങ്കട കൺവീനർ വി.കെ റഷീദ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 055 7929329, 050 4985009 എന്ന നമ്പറിൽ ബന്ധപെടുക.