ശാസ്ത്രബോധവും മാനവികതയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കേരളത്തിൽ രൂപംകൊണ്ട എസ്സെൻസിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈസ്റ്റ്ഹാമിൽ വച്ചു നടന്ന പ്രതിനിധി സമ്മേളനത്തിൽ വച്ച് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ഡയറക്ടർ ഡോ. ജോഷി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോൻസി മാത്യു (പ്രസിഡന്റ്), ബിജുമോൻ ചാക്കോ (സെക്രട്ടറി), മഞ്ജു മനുമോഹനൻ (വൈസ് പ്രസിഡന്റ്), ഷിന്റോ പാപ്പച്ചൻ (ജോയിന്റ് സെക്രട്ടറി), ടോമി തോമസ് (ട്രെഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

നോർഫോർക്കിലെ ജെയിംസ് പേജസ് എൻഎച്ച്എസ് ഹോസ്പിറ്റലിലെ ഫാർമസി ക്ലിനിക്കൽ സെർവിസിന്റെ തലവനാണ് പ്രസിഡന്റായി തിരഞ്ഞെടുത്ത മോൻസി മാത്യു. കൂടാതെ എസ്സൻസ് അതിന്റെ വിപുലമായ അടിത്തറയിൽ നിന്നുകൊണ്ട് വിവിധ ഭാഗങ്ങളിലുള്ളവരുടെ അഭ്യർത്ഥനപ്രകാരം പുതിയ യൂണിറ്റുകൾ തുടങ്ങുവാനും യൂണിറ്റുകളുടെ നടത്തിപ്പിനായി താഴെ പറയുന്നവർ ചുമതലയേൽക്കുകയും ചെയ്തു.

ജോമോൻ ജോൺ (എഡിൻബർഗ്), എബി എബ്രഹാം (ബോസ്റ്റൺ), മധു ഷൺമുഖം (ന്യൂ കാസിൽ), പ്രവീൺകുട്ടി (മാഞ്ചസ്റ്റർ), ബാലഗോപാൽ (കെന്റ്), റോണി ജോസഫ് (ബ്രിസ്റ്റോൾ), ജിമ്മി പൗലോസ് (ലണ്ടൺ), ബിജു ജോർജ് (പോർട്സ്മൗത്ത്), ഷിജു സേവ്യർ (കാർഡിഫ്). വളർന്നു വരുന്ന കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി യുകെയിലെ വിവിധ സ്‌കുളുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ്സ് മത്സരം നടത്തുവാനും വിജ്ഞാനപ്രദങ്ങളായ ശാസ്ത്ര പ്രദർശനങ്ങൾ പ്രാദേശിക ലൈബ്രറികളുമായി ചേർന്ന് നടത്തുവാനും തീരുമാനിച്ചു.

പ്രൊഫ. രവിചന്ദ്രന്റെ വരവ് ഒരു വൻ വിജയമായതിന്റെ വെളിച്ചത്തിൽ അടുത്ത ജൂലൈയിൽ പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. സുരേഷ് സി. പിള്ള, കേരളത്തിൽ നിന്നും ഡോ.അഗസ്റ്റസ് മോറിസ്, ഡോ.വിശാഖംതമ്പി, സജീവൻ അന്തിക്കാട് എന്നിവരുടെ വരവിന്റെ മുന്നോടിയായി വിപുലമായ കമ്മിറ്റിക്കു രൂപം കൊടുക്കുകയും ചെയ്തു.
എസ്സൻസിൽ ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക