- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ', ഡോ. സി. വിശ്വനാഥന്റെ പ്രഭാഷണം ഇന്ന് ഡബ്ലിനിൽ
കേരളത്തിലെ പ്രശസ്ത സാമൂഹിക ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോക്ടർ സി വിശ്വനാഥന്റെ പ്രഭാഷണം ഇന്ന് വൈകുന്നേരം 6 മണി മുതൽ താലയിൽ സ്‌പൈസ് ബസാർ ഹാളിൽ നടക്കുന്നു. 'സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ' എന്ന വിഷയത്തെ അധികരിച്ചാണ് അദ്ദേഹം സംസാരിക്കുന്നതാണ്. എസ്സൻസ് അയർലൻഡ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.മനുഷ്യന്റെ കുടിയേറ്റങ്ങൾക്കു മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ളതാണ്. ആഫ്രിക്കയിൽ നിന്ന് തുടങ്ങി യൂറോപ്പിലൂടെ പൂർവേഷ്യൻ ഭാഗങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യൻ വീണ്ടും അവന്റെ പ്രവാസം തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രവാസികളായി എത്തുന്ന സമൂഹങ്ങൾ നേരിടുന്ന സാംസ്‌കാരിക വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി സംഭാഷണവും ചർച്ചകളുമാണ് ലക്ഷ്യം വയ്ക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പല ധാരണകളെയും ശാസ്ത്രീയ വീക്ഷണത്തിലൂടെ ഇഴകീറി പരിശോധിച്ചു് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുള്ള വയാണ്. വേദങ്ങൾ, യാഗങ്ങൾ, യോഗ, ധ്യാനം, ഹോമ
കേരളത്തിലെ പ്രശസ്ത സാമൂഹിക ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോക്ടർ സി വിശ്വനാഥന്റെ പ്രഭാഷണം ഇന്ന് വൈകുന്നേരം 6 മണി മുതൽ താലയിൽ സ്‌പൈസ് ബസാർ ഹാളിൽ നടക്കുന്നു. 'സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ' എന്ന വിഷയത്തെ അധികരിച്ചാണ് അദ്ദേഹം സംസാരിക്കുന്നതാണ്.
എസ്സൻസ് അയർലൻഡ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.മനുഷ്യന്റെ കുടിയേറ്റങ്ങൾക്കു മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ളതാണ്. ആഫ്രിക്കയിൽ നിന്ന് തുടങ്ങി യൂറോപ്പിലൂടെ പൂർവേഷ്യൻ ഭാഗങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യൻ വീണ്ടും അവന്റെ പ്രവാസം തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രവാസികളായി എത്തുന്ന സമൂഹങ്ങൾ നേരിടുന്ന സാംസ്‌കാരിക വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി സംഭാഷണവും ചർച്ചകളുമാണ് ലക്ഷ്യം വയ്ക്കുന്നത്.
സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പല ധാരണകളെയും ശാസ്ത്രീയ വീക്ഷണത്തിലൂടെ ഇഴകീറി പരിശോധിച്ചു് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുള്ള വയാണ്. വേദങ്ങൾ, യാഗങ്ങൾ, യോഗ, ധ്യാനം, ഹോമിയോപ്പതി, എന്നിവയിലെ അശാസ്ത്രീയതകൾ തുറന്നുകാട്ടുന്ന പ്രഭാഷണങ്ങൾ മലയാളികൾക്ക് വളരെ പരിചിതമാണ്.
തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഓർത്തോപീഡിക്ക് സർജൻ ആയി ജോലി ചെയ്തിട്ടുള്ള ഡോക്ടർ സി വിശ്വനാഥൻ ഇപ്പോൾ ഒറ്റപ്പാലത്ത് പ്രാക്ടീസ് ചെയ്തു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
0872263917
0879289885
0876521572