- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യൂരിയോസിറ്റി '18; എസ്സെൻസ് അയർലണ്ട് സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ശാസ്ത്രമേള ശ്രദ്ധേയമായി
ക്യൂരിയോസിറ്റി '18 വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശാസ്ത്രബോധം കൊണ്ടും ശ്രദ്ധേയമായി. ഡിസംബർ ഒന്നാം തീയതി ശനിയാഴ്ച പാൽമേഴ്‌സ്ടൗൺ സെന്റ്‌ലോർക്കൻസ് സ്‌കൂളിൽവച്ച് സംഘടിപ്പി ച്ച കുട്ടികൾക്കുവേണ്ടിയുള്ള ഏകദിന ശാസ്ത്ര ശില്പശാല ക്യൂരിയോസിറ്റി 18 വളർന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തിനും അന്വേഷണത്വരയ്ക്കും മികച്ച അടിത്തറ നൽകുന്നതായിരുന്നു. വിദ്യാർത്ഥി കളുടെ പരിശ്രമവും ജിജ്ഞാസയും മികച്ച പ്രകടനങ്ങൾക്ക് വഴിതെളിച്ചു. കൃത്യം 10 മണിക്ക് ആരംഭിച്ച സയൻസ് ക്വിസ് ജിതിൻ റാം ബെൽബി മോൾ എന്നിവർ നയിച്ചു. തുടർന്ന് ഡോക്ടർ രജിത് വർമ്മ 'Sand & Technology' എന്ന വിഷയത്തിലും ജിതിൻ റാം 'Science in everyday life' എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു. ഉച്ചഭക്ഷണത്തിനുശേഷം ആരംഭിച്ച സയൻസ് പ്രൊജക്ടുകൾ കുട്ടികളുടെ അവതരണത്തിലും ശാസ്ത്രബോധത്തി ലും മികച്ച ഒന്നായിരുന്നു. ഡോ. സുരേഷ് സി പിള്ള, ഡോ. രജത് വർമ്മ, ഡോ. സിതാര സോണി, സിതാര ജയിൻ എന്നിവർ പ്രോജക്ടുകൾ വിലയിരുത്തി. സോളാർ സിസ്റ്റം ഗ്ലോബൽ വാമിങ് പൊലൂഷൻ എവല്യൂഷൻ എന്നിങ്ങനെ
ക്യൂരിയോസിറ്റി '18 വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശാസ്ത്രബോധം കൊണ്ടും ശ്രദ്ധേയമായി. ഡിസംബർ ഒന്നാം തീയതി ശനിയാഴ്ച പാൽമേഴ്‌സ്ടൗൺ സെന്റ്‌ലോർക്കൻസ് സ്‌കൂളിൽവച്ച് സംഘടിപ്പി ച്ച കുട്ടികൾക്കുവേണ്ടിയുള്ള ഏകദിന ശാസ്ത്ര ശില്പശാല ക്യൂരിയോസിറ്റി 18 വളർന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തിനും അന്വേഷണത്വരയ്ക്കും മികച്ച അടിത്തറ നൽകുന്നതായിരുന്നു.
വിദ്യാർത്ഥി കളുടെ പരിശ്രമവും ജിജ്ഞാസയും മികച്ച പ്രകടനങ്ങൾക്ക് വഴിതെളിച്ചു. കൃത്യം 10 മണിക്ക് ആരംഭിച്ച സയൻസ് ക്വിസ് ജിതിൻ റാം ബെൽബി മോൾ എന്നിവർ നയിച്ചു. തുടർന്ന് ഡോക്ടർ രജിത് വർമ്മ 'Sand & Technology' എന്ന വിഷയത്തിലും ജിതിൻ റാം 'Science in everyday life' എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു.
ഉച്ചഭക്ഷണത്തിനുശേഷം ആരംഭിച്ച സയൻസ് പ്രൊജക്ടുകൾ കുട്ടികളുടെ അവതരണത്തിലും ശാസ്ത്രബോധത്തി ലും മികച്ച ഒന്നായിരുന്നു. ഡോ. സുരേഷ് സി പിള്ള, ഡോ. രജത് വർമ്മ, ഡോ. സിതാര സോണി, സിതാര ജയിൻ എന്നിവർ പ്രോജക്ടുകൾ വിലയിരുത്തി. സോളാർ സിസ്റ്റം ഗ്ലോബൽ വാമിങ് പൊലൂഷൻ എവല്യൂഷൻ എന്നിങ്ങനെ വിവിധവിഷയങ്ങളിൽ വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പവർ പോയിന്റ് പ്രസന്റേഷൻ, മോഡലുകൾ, ചാർട്ടുകൾഎന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോജക്ടുകൾ ഒന്നിനൊന്ന് മികച്ചതായിരുന്നു എന്ന് ജഡ്ജസ് വിലയിരുത്തി. ഡോ. സുരേഷ് സി പിള്ള. 'Why project based learning is important' എന്ന വിഷയത്തിൽ തുടർന്ന് ക്ലാസ് എടുത്തു. ബിനു ഡാനിയൽ, നന്ദി അറിയിച്ചു. രാജേഷ് ഉണ്ണിത്താൻ അവതാരകനായിരുന്നു. സെബി സെബാസ്റ്റ്യൻ, ജോൺ ചാക്കോ, ബൽബിമോൾ, സോജി ജെയിംസ്, വിഷ്ണു, ടോമി സെബാസ്റ്റ്യൻ, ജിതിൻ റാം ശ്യാം ഈസദ് അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിജയികളായവർക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു. കൂടാതെ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും esSENSE Ireland പ്രോത്സാഹന സമ്മാനങ്ങളും നൽകുകയുണ്ടായി. വിവിധ ഇനങ്ങളിൽ വിജയികളായവരുടെ പേരുവിവരം ചുവടെ കൊടുക്കുന്നു.
ജൂനിയർ സയൻസ് ക്വിസ്
1 ജോനാ പി ഏലിയാസ്, കുര്യൻ ബിജു
2 ജോയൽ ഇമ്മാനുവൽ, ചേതൻ ജോട്ട്സിങ്
സീനിയർ സയൻസ് ക്വിസ്
1 പോൾ വർഗീസ്, സ്റ്റീവ് വർഗീസ്
2ജോയൽ ജൂബി ജോൺ, ഇമ്മാനുവൽ ഏലിയാസ്
ജൂനിയർ സയൻസ് പ്രോജക്റ്റ്
1 നിവേദ് ബിനു, ജെറിൻ
2 കാർത്തിക് ശ്രീകാന്ത് , ജനാർദ്ദൻ ജേക്കബ്
സീനിയർ സയൻസ് പ്രോജക്റ്റ്
1 ജോയൽ സൈജു,
2 ജോവക് സെബി, നോയൽ സുജൻവിക്,
esSENSE Ireland കൂടുതൽ വിപുലമായ രീതിയിൽ വരും വർഷങ്ങളിലും ശാസ്ത്രമേള നടത്തുവാൻ തീരുമാനിച്ചു.