ഴിഞ്ഞ നവംബർ മാസം പ്രൈമറി -സെക്കണ്ടറി തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി എസ്സെൻസ് അയർലൻഡ് സംഘടിപ്പിച്ച ശാസ്ത്ര ശില്പശാലയായ ക്യൂരിയോസിറ്റി ' 20 ൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സെർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു . അയർലണ്ടിൽ കോവിഡ് പ്രോട്ടോകോൾ നിലവിൽ ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ സമ്മാനാർഹരായ കുട്ടികളുടെ ഭവനങ്ങളിൽ ഇവ എത്തിച്ചു നൽകുകയായിരുന്നു .

മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും എസ്സൻസ് ഭാരവാഹികൾ അഭിനന്ദനങ്ങളറിയിച്ചു.

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തിയെടുക്കുന്നതിന് എസ്സൻസ് പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ടെന്ന് മത്സരത്തിൽ സമ്മനങ്ങൾ നേടിയ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അഭിപ്രായപ്പെട്ടു.

വിജയികളുടെ പേരുവിവരങ്ങൾ ചുവടെ

Science Poster -Primary

First - Brianna Susan Binu
Second - Prahaladh Pradeep
Third - Dave Jaison

Science Poster -Secondary

First - Aaron Roy
First - Angel Roy
Second - Nived Binu
Third - Amal Tomy

Science Article - Primary

First - Brianna Susan Binu
Second - Madhav Sandip Nambiar
Third - Prahaladh Pradeep

Science Article - Secondary

First - Nived Binu
Second - Amal Tomy
Third - Karthik Sreekanth

Science Project - Primary

First - Brianna Susan Binu
Second - Madhav Sandip Nambiar
Third - Prahaladh Pradeep

Science Project - Secondary

First - Nived Binu
Second - Alan Tomy
Third - Steve Santhosh

Science Quiz - Primary

First - Brianna Susan Binu
Second - Sidharth Biju
Third - Madhav Sandip Nambiar

Science Quiz - Secondary

First - Seya Sen
First - Anjika Nayak
Second - Katik Sreekanth
Third - Joel Saiju

ക്യൂരിയോസിറ്റി '21 ഹാലോവീൻ അവധിക്കു ശേഷം നവംബർ മാസം നടക്കും.എല്ലാ വർഷവും വിവിധ സയൻസ് വിഷയങ്ങളിൽ പ്രൊജക്ടുകൾ, പോസ്റ്റർ ഡിസൈനിങ് ,സെമിനാർ , സയൻസ് ക്വിസ് എന്നിവയാണ് ക്യൂരിയോസിറ്റിയിൽ ഉൾപെടുത്താറുള്ളത് .ഹാലോവീനിൽ ലഭിക്കുന്ന അവധി ദിനങ്ങളിൽകുട്ടികൾക്കു ഇവ തയ്യാറാക്കാനുള്ള സമയം ലഭിക്കും .വിദ്യാർത്ഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും വലിയ തോതിലുള്ള പ്രതികരണവും പങ്കാളിത്തവും ഈ പരിപാടിക്ക് എല്ലാ വർഷവും ലഭിച്ചു വരുന്നു . വരും വർഷങ്ങളിലെ ക്യൂരിയോസിറ്റി എന്ന ഈ സയൻസ് വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ തങ്ങൾ ആകാംഷയോടെയും പ്രതീക്ഷയോടെയും കത്തിരിക്കുകയാണെന്ന് സമ്മാനർഹരായവർ അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ ക്യൂരിയോസിറ്റിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണെന്നു എസ്സെൻസ് ഭാരവാഹികൾ അറിയിച്ചു .