മെൽബൺ : മലയാളിയുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്ന അവകാശ വാദങ്ങളുമായി നടക്കുന്ന കരിസ്മാറ്റിക് കൃഷിക്കാരുടെ വാദങ്ങൾ വിശകലനം ചെയ്യുന്നപരിപാടിയുമായി എസ്സൻസ് മെൽബൺ എത്തുന്നു. മാർച്ച് 3 ശനിയാഴ്‌ച്ച,മെൽബൺ കാമ്പർവെൽ കമ്യൂണിറ്റി സെന്ററിലാണ് 'വട്ടോളിമാരുടെ ചിരി'യുടെ രഹസ്യങ്ങൾഅനാവരണം ചെയ്യുന്നത് .

കരിസ്മാറ്റിക് പ്രസ്ഥാനം ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്ന വഴിത്താരകൾ ഈപരിപാടിയിൽ പങ്കു വയ്ക്കുന്നതോടൊപ്പം അത്ഭുതപ്രവർത്തകരുടെ ചിലതട്ടിപ്പുവേലകളും ഈ പരിപാടിയിൽ അനാവരണം ചെയ്യുന്നു. തുടർന്ന് നടക്കുന്നചോദ്യോത്തര വേളയിൽ പ്രേക്ഷകരാകരുടെ സംശയ നിവാരണത്തിനുള്ള അവസരംഒരുക്കുകയും ചെയ്യുന്നു. എല്ലാവർക്കും സ്വാഗതം

Event Link : https://www.facebook.com/events/763852493813714/
Venue : Chambly Hall, 405 Camberwell Rd. Camberwell .