പെർത്ത്: ശാസ്ത്രാഭിരുചിയും സ്വതന്ത്രചിന്തയും മലയാളിസമൂഹത്തിൽപ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട എസ്സൻസിന്റെ പെർത്ത് യൂണിറ്റിന്തുടക്കമായി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം പെർത്ത് മാണ്ടാല ഹാളിൽ ഹേമകൃഷ്ണമൂർത്തി അവതരിപ്പിച്ച ' Celebration of Freedom ' എന്നപ്രസന്റേഷനോടുകൂടിയാണ് യോഗം ആരംഭിച്ചത് .

പുരോഗമനസമൂഹങ്ങളിൽജീവിക്കുമ്പോഴും ജാതി മത വർഗ്ഗ ചിന്തകളുടെ കെട്ടുപാടുകളിൽ തുടരേണ്ടി വരുന്നമലയാളികൾ ഈ സമൂഹത്തിന് തന്നെ ഒരു ബാധ്യതയാണെന്ന തിരിച്ച റിവാണ് എസ്സൻസ് ഓസ്ട്രേലിയയുടെ രൂപീകരണത്തിലേയ്ക്ക് നയിച്ചതെന്ന് ഹേമ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ആചാരങ്ങളും അനാചാരങ്ങളും ഓസ്ട്രേലിയൻ സമൂഹത്തിൽപുനരവതരിപ്പി ക്കുന്നതിന്റെ ഔചിത്യവും അനൗചിത്യവും പ്രസന്റേഷന് ശേഷം നടന്നചർച്ചയിലെ മുഖ്യ വിഷയമായി.സ്വതന്ത്ര ചിന്തകനും വാഗ്മിയുമായ സി.രവിചന്ദ്രന്റെ നേതൃത്വത്തിൽകഴിഞ്ഞ വർഷമാണ് എസ്സൻസ് കേരളത്തിൽ രൂപം കൊള്ളുന്നത്. കേരളത്തിലെ ഒട്ടുമിക്കജില്ലകളിലും ശാഖകളുമായി പ്രവർത്തനം വ്യാപിപ്പിച്ച എസ്സൻസ് ഇപ്പോൾ ഗൾഫ്‌രാജ്യങ്ങൾ ,USA ,UK തുടങ്ങിയ സ്ഥലങ്ങളിൽ യൂണിറ്റ് ആരംഭിച്ചു കഴിഞ്ഞു.ഓസ്ട്രേലിയയിൽ മെൽബണിലും സിഡ്‌നിയിലും എസ്സൻസിന്റെ സംഘടനാ പ്രവർത്തനങ്ങൾസജീവമാണ്. ഓസ്ട്രേലിയൻ സമൂഹത്തിൽ ജീവിക്കുന്ന മലയാളികളുമായി ബന്ധപ്പെടുന്ന

വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും സംവാദങ്ങളുമായി എസ്സൻസ് പെർത്തിനെ സജീവമാക്കുകയാണ് മുന്നോട്ടുള്ള ലക്ഷ്യമെന്ന് പെർത്ത് എസൻസിന്റെ ഭാരവാഹികൾ അറിയിച്ചു.