ഡബ്ലിൻ: കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനായ, ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സംസ്ഥാന പുരസ്‌കാര ജേതാവുമായ പ്രൊഫ: സി. രവിചന്ദ്രൻ ഡബ്ലിനിൽ എത്തി.

ഏഴിലധികം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള, കേരളത്തിലും പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള കോളേജ് അദ്ധ്യാപകനായ സി. രവിചന്ദ്രൻ ഇന്ന് വൈകിട്ട് 5 - മണിക്ക് താലയിലെ പ്ലാസാ ഹോട്ടലിൽ ' ജനനാന്തര ജീവിതം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.

എന്താണ് ജീവിതംജനനം മുതൽ മരണം വരെയുള്ള ഒരു സഞ്ചാരമോ?
ഒരു ഭ്രൂണത്തിൽ നിന്നും തുടങ്ങി മരണത്തിലെക്കുള്ള യാത്രയോ ജനനാനന്തരജീവിതം' ചർച്ച ചെയ്യപ്പെടുന്നു. പ്രഭാഷണത്തെ തുടർന്ന് നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനും അവസരം ഉണ്ടാവും.

ഏവരെയും ഒരിക്കൽ കൂടി താല പ്ലാസാ ഹോട്ടലിലേക്ക് ക്ഷണിക്കുന്നതായി സംഘാടകരായ എസ്സെൻസ് അയർലൻഡ് അറിയിച്ചു.