- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വാതന്ത്ര്യമാണ് ഞങ്ങളുടെ മതം..ഫ്രീഡം ഈസ് മൈ റിലീജിയൻ' എന്ന് ഉറക്കെ പ്രഖ്യാപിച്ച് സ്വതന്ത്ര ചിന്തകരുടെ സംഗമം കൊച്ചിയിൽ; സി രവിചന്ദ്രൻ മുതൽ എതിരവൻ കതിരവൻ വരെയുള്ള 25 ഓളം പ്രാസംഗികർ; അവിശ്വാസി ആയതുകൊണ്ട് നേരിടുന്ന പ്രത്യേക പ്രശ്നങ്ങൾ ചർച്ചചെയ്യാൻ 'എലൈറ്റ്'; 'എസ്സൻഷ്യ'ക്കായി എറണാകുളം ടൗൺഹാൾ ഒരുങ്ങി
കൊച്ചി: ഈ ലോകത്ത് വച്ച് നിങ്ങൾ ഏറ്റവും വിലമതിക്കുന്നത് എന്താണ്? സ്വാതന്ത്ര്യം കുറവാണെങ്കിലും പട്ടിണിയില്ലല്ലോ എന്ന് മുമ്പ് സോവിയറ്റ് യൂണിയൻ പോലുള്ള രാജ്യങ്ങളെ നോക്കി ചൂണ്ടിക്കാട്ടിയവർ പോലും ഇന്ന് നിലപാട് മാറ്റിയിരിക്കയാണ്. വ്യക്തിസ്വാതന്ത്ര്യം തന്നെയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്മസ് ദിനത്തിൽ കൊച്ചിയിൽ ഒരിക്കൽ കൂടി സ്വതന്ത്ര ചിന്തകർ ഒത്തുചേരുന്നു. 2018 ഡിസംബർ 25, 26 തിയ്യതികളിൽ എറണാകുളം ടൗൺ ഹാളിൽ വെച്ചു കൂടുന്ന എസൻസ് എന്ന ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനത്തിന്റെ വാർഷിക സെമിനാറിൽ മുഴങ്ങി കേൾക്കുന്നത് 'സ്വാതന്ത്ര്യമാണ് എന്റെ മതം'എന്ന മുദ്രാവാക്യമാണ്. സി രവിചന്ദ്രൻ മുതൽ എതിരവൻ കതിരവൻ വരെ 25 ഓളം പ്രാസംഗികർ 2017 ലെ വിജയകരമായ വാർഷികസമ്മേളനത്തിന് ശേഷം എസെൻസ് ക്ളബ്ബിന്റെ വാർഷിക പരിപാടിയായ essentia'18 എറണാകുളം ടൗൺ ഹോളിലേക്ക് സർ ഐസക് ന്യൂട്ടന്റെ ജന്മദിനത്തിൽ (ഡിസം 25) തിരിച്ചത്തെുന്നു. എസെൻഷ്യ'18 രണ്ടു ദിവസമാണ്. 2018 ഡിസംബർ 25, 26 തീയതികളിൽ. ആദ്
കൊച്ചി: ഈ ലോകത്ത് വച്ച് നിങ്ങൾ ഏറ്റവും വിലമതിക്കുന്നത് എന്താണ്? സ്വാതന്ത്ര്യം കുറവാണെങ്കിലും പട്ടിണിയില്ലല്ലോ എന്ന് മുമ്പ് സോവിയറ്റ് യൂണിയൻ പോലുള്ള രാജ്യങ്ങളെ നോക്കി ചൂണ്ടിക്കാട്ടിയവർ പോലും ഇന്ന് നിലപാട് മാറ്റിയിരിക്കയാണ്. വ്യക്തിസ്വാതന്ത്ര്യം തന്നെയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്മസ് ദിനത്തിൽ കൊച്ചിയിൽ ഒരിക്കൽ കൂടി സ്വതന്ത്ര ചിന്തകർ ഒത്തുചേരുന്നു. 2018 ഡിസംബർ 25, 26 തിയ്യതികളിൽ എറണാകുളം ടൗൺ ഹാളിൽ വെച്ചു കൂടുന്ന എസൻസ് എന്ന ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനത്തിന്റെ വാർഷിക സെമിനാറിൽ മുഴങ്ങി കേൾക്കുന്നത് 'സ്വാതന്ത്ര്യമാണ് എന്റെ മതം'എന്ന മുദ്രാവാക്യമാണ്.
സി രവിചന്ദ്രൻ മുതൽ എതിരവൻ കതിരവൻ വരെ 25 ഓളം പ്രാസംഗികർ
2017 ലെ വിജയകരമായ വാർഷികസമ്മേളനത്തിന് ശേഷം എസെൻസ് ക്ളബ്ബിന്റെ വാർഷിക പരിപാടിയായ essentia'18 എറണാകുളം ടൗൺ ഹോളിലേക്ക് സർ ഐസക് ന്യൂട്ടന്റെ ജന്മദിനത്തിൽ (ഡിസം 25) തിരിച്ചത്തെുന്നു. എസെൻഷ്യ'18 രണ്ടു ദിവസമാണ്. 2018 ഡിസംബർ 25, 26 തീയതികളിൽ. ആദ്യദിനം രാവിലെ 9 മുതൽ രാത്രി 8 വരെ എറണാകുളം ടൗൺഹോളിൽ അന്താരാഷ്ട്ര സെമിനാർ. രണ്ടാം ദിവസം(ഡിസമ്പർ 26) ക്രൂസർഷിപ്പിൽ കടലിലേക്ക് വിനോദയാത്ര. സെമിനാറിൽ വെച്ച് Litmus'18 സംബന്ധിച്ച് ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്യന്നു.
സജീവൻ അന്തിക്കാട്, ജോസ് കണ്ടത്തിൽ, രഞ്ചു (ഓസ്ട്രലിയ), രമേശ് രാജശേഖരൻ (ബംഗളൂരു), ഷാജു തൊറയൻ, മണികണ്ഠൻ ഇൻഫ്രാകിഡ്സ് (ബംഗളൂരു), എതിരൻ കതിരവൻ (യുഎസ്എ), ഡോ. ഹരീഷ്കൃഷ്ണൻ, സനിൽ കെ.വി., ഡോ.സാബു ജോസ്, ധന്യാ ഭാസ്കരൻ, ബിജുമോൻ എസ്പി., സുരേഷ്ബാബു (ബംഗളൂരു), ഡോ.കെ.എം.ശ്രീകുമാർ, സനോജ് കണ്ണൂർ, ഡോ. രാഗേഷ്, ഡോ. പ്രസന്നൻ (ഓസ്ട്രേലിയ), മൃദുൽ ശിവദാസ്, ഡോ.സുനിൽ കുമാർ, മാവൂരാൻ നാസർ, രവിചന്ദ്രൻ സി. എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നു
അവിശ്വാസികളുടെ പ്രതിസന്ധികൾ ചർച്ചചെയ്ത് എലൈറ്റ്
ഇപ്പോഴും കേരളത്തിൽ ഒരാൾക്ക് പരസ്യമായ നാസ്തിക ജീവിതം നയിക്കാൻ കഴിയുമോ? ഒരു വിശ്വാസിക്കും അവിശ്വാസിക്കും തുല്യ സാധ്യതകളും അവസരങ്ങളുമുള്ള മേഖലയാണോ ഈ നാട്. അവിശ്വാസി ആയതുകൊണ്ട് എന്തങ്കെിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? പരസ്യമായ നാസ്തികജീവിതം മൂലം വീട്ടിലും നാട്ടിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യം. ഈ വിഷയത്തിൽ ചരിത്രത്തിൽ ആദ്യമായി ചെറുപ്പക്കാരായ നാല് വിദ്യാർത്ഥികൾ അവിശ്വാസി ആയതുകൊണ്ട് മാത്രം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് സദസ്സിനോട് നേരിട്ട് സംവദിക്കുന്നു. ശാസ്ത്ര യുക്തിവാദ പ്രസ്ഥാനമായ എസ്സൻസ് ക്ളബിന്റെ വാർഷിക സമ്മേളനമായ എസ്സൻഷ്യയിലെ 'എലൈറ്റ് 18' ലാണ് പരിപാടി.
ഈ മാസം 25ന് ഉച്ചക്ക് ്1.30ന് എറണാകുളം ടൗൺഹാളിലാണ് 'എലൈറ്റ് 18' അരങ്ങറേുന്നത്. എസെൻസ് റിസോഴ്സ് പേഴ്സൺമാരായ കൃഷ്ണപ്രസാദ്, ശിബു, മനുജ മൈത്രി, അനുപമ രാധാകൃഷ്ണൻ എന്നിവരാണ് ALIGHT'18 (Atheist Enlightenement) എന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. എസെൻസ് റിസോഴ്സ് പേഴ്സണും കവിയുമായ ആർ. അജിത് കുമാർ മോഡററ്ററോണ്.
പ്രമുഖ യുക്തവാദിയും എഴുത്തുകാരനുമായ പ്രൊഫസർ സി രവിചന്ദ്രൻ ഇതുസംബന്ധിച്ച് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
'കഴിഞ്ഞ ആറേഴ് വർഷമായി കിട്ടുന്ന മെസേജുകളിൽ ഏറ്റവുമധികം പങ്കുവെക്കപ്പെടുന്ന വിഷയം ചെറുപ്പക്കാരായ നാസ്തികരുടെ ആശങ്കകളാണ്. പരസ്യമായ നാസ്തികജീവിതം മൂലം വീട്ടിലും നാട്ടിലും തൊഴിൽസ്ഥലത്തും ഉണ്ടാകുന്ന പ്രശ്നങ്ങൾ, ഒറ്റപ്പെടലുകൾ, തിരിച്ചടികൾ, ജനനം-വിവാഹം-മരണം പോലുള്ള 'ചെക്ക്പോസ്റ്റ് പ്രതിസന്ധികള്'... ഇവയൊക്കെയാണ് മിക്കവർക്കും പറയാനുള്ളത്. കേരളത്തിൽ വേറൊരു രാഷ്ട്രീയ-സാമൂഹിക നിലപാടിനും സമാനമായ വെല്ലുവിളികളില്ല എന്നതും ശ്രദ്ധേയമാണ്. ഈ വിഷയങ്ങളെ യാഥാർത്ഥ്യബോധത്തോടെ നോക്കി കാണാനുള്ള ശ്രമം ആയിരുന്നു 'വെളിച്ചപ്പാടിന്റെ ഭാര്യ' എന്ന അവതരണം. മതം ബോധപൂർവം നിഷേധിക്കുന്ന സ്വാതന്ത്ര്യവും സാധ്യതകളും നാസ്തികതയുടെ ന്യൂനതയായി ചിത്രീകരിക്കാനാണ് പലർക്കും താല്പര്യം. നാസ്തികർക്കും മതവിശ്വാസികൾക്കും തുല്യ സാധ്യതകളും പരിഗണനകളും ഇല്ലാത്ത ഒരു സമൂഹമാണ് നിലവിലുള്ളതെന്ന യാഥാർത്ഥ്യം അവിടെ നിസ്സാരവൽക്കരിക്കപ്പെടുന്നു.'- സി രവിചന്ദ്രൻ വ്യക്തമാക്കി.
ഇരുപത്തിയഞ്ചാം തീയതിയിലെ അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുന്നതിനുമാത്രമായി ഒരാൾക്ക് ഭക്ഷണമടക്കം 200 രൂപ മുടക്കി രജസ്റ്റർ ചെയ്യാവുന്നതാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് എറണാകുളം ടൗൺഹാളിൽ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.