- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതികളുടെ നഗ്ന വീഡിയോ കോളുകളിൽ സ്വയം മറന്ന് പെരുമാറി;എഞ്ചിനീയറുടെ നഗ്ന ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ യുവതികൾ ആവശ്യപ്പെട്ടത് ലക്ഷങ്ങളും; സൈബർ ലോകത്ത് സുഖം തേടിപ്പോയ യുവാവിൽ നിന്നും നാല് യുവതികൾ പത്തു ദിവസം കൊണ്ട് കൈക്കലാക്കിയത് 16 ലക്ഷം രൂപ
ബെംഗളുരു: ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർക്ക് ഹണി ട്രാപ്പിലൂടെ നഷ്ടമായത് 16 ലക്ഷം രൂപ. ബെംഗളുരു വൈറ്റ് ഫീൽഡ് സ്വദശിയായ യുവാവാണ് നാല് യുവതികൾ ചേർന്നൊരുക്കിയ സെബർ തേൻകെണിയിൽ വീണത്. യുവാവുമെത്ത് നഗ്ന വീഡിയോ ചാറ്റിൽ ഏർപ്പെടുകയും ഈ ദൃശ്യങ്ങൾ പുറത്ത് വിടാതിരിക്കൻ പണം ആവശ്യപ്പെടുകയുമായിരുന്നു യുവതികൾ. ഒരു ഓൺലൈൻ ഡേറ്റിങ് അപ്ലിക്കേഷനിൽ കണ്ടുമുട്ടിയ യുവതിയാണ് ഇയാളെ കബളിപ്പിച്ചത്. ഷെറിൻ, ശ്വേത, പ്രീതി, നിഖിത എന്നീ നാല് യുവതികൾ തന്നെ ഭീഷണിപ്പെടുത്തി പണം കവർന്നു എന്ന് കാട്ടി യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഓൺലൈൻ ഡേറ്റിങ് ആപ് വഴി ശ്വേതയാണ് ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത്. ഡിസംബർ മൂന്നിനും 13നും ഇടയിൽ പലപ്പോഴായാണ് ഇയാൾ 16 ലക്ഷം രൂപ നൽകിയത്. ആദ്യം 2000 രൂപ അയച്ചു കൊടുക്കാൻ ശ്വേത ആവശ്യപ്പെട്ടു. ശ്വേത നൽകിയ ഫോൺ നമ്പറിലേക്ക് ഇയാൾ പണം അയച്ചു. ഈ നമ്പർ നിഖിത എന്ന യുവതിയുടേതായിരുന്നു. പിന്നീട് നിഖിത ഇയാളെ വീഡിയോ കോൾ വഴി ബന്ധപ്പെട്ടു. വീഡിയോ കോളിലൂടെ സംസാരിക്കുന്നതിനിടെ നിഖിത നഗ്നയായി പോസ് ചെയ്ത് ഇത് റെക്കോർഡ് ചെയ്തു. സോഫ്റ്റ്വെയർ എൻജിനീയറെയും യുവതി നിർബന്ധിച്ച് നഗ്നനാക്കി. പിന്നീട് ഈ വീഡിയോ കാണിച്ചായിരുന്നു ബ്ലാക്ക്മെയ്ലിങ്.
കോൾ റെക്കോർഡുചെയ്തു, സ്ത്രീകൾ ടെക്കിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ക്ലിപ്പ് ഉപയോഗിച്ചു. പ്രീതി അഗർവാൾ, ഷെറിൻ എന്നിവരടങ്ങുന്ന മറ്റ് രണ്ട് സ്ത്രീകൾ പണം നൽകിയില്ലെങ്കിൽ ക്ലിപ്പ് അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും എഞ്ചിനീയർ കൂട്ടിച്ചേർത്തു. യുവതികളുടെ കെണിയിൽ കുടുങ്ങിയ ടെക്കി ഡിസംബർ 3 മുതൽ ഡിസംബർ 13 വരെ ഓൺലൈൻ ബാങ്കിങ് രീതികളിലൂടെ ഗൂഗിൾ പേ, ഫോൺപേ എന്നിവയിലൂടെ 16 ലക്ഷം രൂപ നൽകി. പണം നൽകിയ ശേഷവും ഭീഷണി തുടർന്നതോടെ എഞ്ചിനീയർ പൊലീസുകാരെ സമീപിക്കുകയായിരുന്നു. "ഡിസംബർ 3 നും ഡിസംബർ 13 നും ഇടയിൽ ഞാൻ 16 ലക്ഷം രൂപ ഓൺലൈൻ ബാങ്കിങ്, ഗൂഗിൾ പേ, ഫോൺപേ വഴി കൈമാറി," ഡിസംബർ 14 ന് സമർപ്പിച്ച പരാതിയിൽ അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ്വെയർ എൻജിനീയർ നൽകിയ പരാതിയിൽ വൈറ്റ്ഫീൽഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷെറിൻ, ശ്വേത, പ്രീതി, നിഖിത എന്നീ നാല് യുവതികൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
മറുനാടന് ഡെസ്ക്