തിരുവനന്തപുരം: മലയാള സിനിമയിലെ ബ്ലോക്‌ബസ്റ്ററായ ദൃശ്യം സിനിമയിലെ ജോർജ്ജുകുട്ടിയുടെ ഇളയ മകളെ മലയാളികൾ എളുപ്പം മറക്കില്ല. ഈ സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച ബാലതാരം ഇപ്പോൾ വെള്ളിത്തിരയിലെ നായികാ വേഷത്തിലേക്ക് കടന്നിട്ടുണ്ട്. എസ്തർ അനിലാണ് ബാലതാര വേഷത്തിലെത്തി ഇപ്പോൾ നായികാ വേഷത്തിലേക്ക വളർന്നത്.

'നല്ലവൻ' എന്ന സിനിമയിലൂടെ ബാലതാരമായി എസ്തർ അഭിനയ ജീവിതം തുടങ്ങുന്നത്. അന്ന് മുതൽ കുട്ടി ഇമേജാണ് എസ്തറിനെ കുറിച്ച് മലയാളികൾക്കുള്ളത്. ഇപ്പോൾ'ജെമിനി' എന്ന ചിത്രത്തിലൂടെ ബാലതാരം എന്ന ഇമേജ് മാറി നായികയിലേക്ക് എത്തിനിൽക്കുകയാണ് ഈ താരം.

ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന 'ഓള്' സിനിമയിലെ നായികയാണിപ്പോൾ. പതിനഞ്ച് കാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ഷെയ്ൻ നിഗം ആണ് നായകനായി വേഷമിടുന്നത്. ഇത് മാത്രമല്ല തമിഴിൽ 'കുഴലി' എന്ന ചിത്രത്തിൽ നായികയായി വേഷം ചെയ്യുകയാണ് ഈ താരം. പ്ലസ്ടുവിന് പഠിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിൽ മാത്രമേ പ്രണയമുള്ളു ജീവിതത്തിൽ ഇപ്പോൾ ഇല്ലെന്ന് എസ്തർ പറയുന്നു.

അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇപ്പോഴും അവരുടെ പ്രണയം ശക്തമാണ്. ഞാനും അമ്മയും എപ്പോഴും തെറ്റുന്നത് പ്രണയത്തിന്റെ കാര്യം പറഞ്ഞാണ്. അമ്മ പറയും പ്രണയമാണ് ഈ ലോകത്തെ നിലനിർത്തുന്നതെന്ന്. അതൊക്കെ ഉണ്ടായിരുന്നിരിക്കാം ഇപ്പോഴുള്ള പിള്ളേർക്ക് അതൊന്നും ഇല്ല എന്ന്. പ്രണയ പരാജയം കൊണ്ടല്ല ചുറ്റുമുള്ള കാര്യങ്ങൾ കാണുന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്. അങ്ങനെ ഒരു പ്രണയം ഉണ്ടെങ്കിൽ ഞാനിപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരാളെ കണ്ടുമുട്ടും എന്ന് ഞാൻ പ്രതീക്ഷിക്കുകയാണ് എസ്തർ പറഞ്ഞു.