- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാരങ്കല്ലുകൾകൊണ്ട് മൂടിയ കൊച്ചു ഖബറിടം; അവിടെ അവൾ ഉറക്കമാണ്; കരഞ്ഞുകൊണ്ടുതന്നെ സംസാരമവസാനിപ്പിച്ച അമ്മയെ ആശ്വസിപ്പിക്കാൻ വല്ലാതെ പാടുപെട്ടു; കത്വ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ഇ.ടി.മുഹമ്മദ് ബഷീറിന്റെ അനുഭവക്കുറിപ്പ്
രാത്രി രാജധാനിയിൽ ജമ്മുവിലെത്തി നേരെ സർക്കീട്ട് ഹൗസിലേക്കാണ് പോയത്. റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾവഴി നേരത്തേ ജമ്മുവിൽ വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് കഠ്വയിലെ കുടുംബത്തെ കാണാനുള്ള യാത്ര നിശ്ചയിച്ചത്. സുരക്ഷപ്രശ്‌നങ്ങളുള്ളതിനാൽ എംപിയെന്ന നിലയിൽ ജമ്മു-കശ്മീർ ആഭ്യന്തര വകുപ്പിനെ നേരത്തേ വിവരമറിയിച്ചിരുന്നു. സുരക്ഷപ്രശ്‌നം ചൂണ്ടിക്കാട്ടി ഞങ്ങൾ നേരത്തേ ഏർപ്പാട് ചെയ്ത വാഹനം ഒഴിവാക്കാൻ ആവശ്യപ്പെട്ട ജമ്മു-കശ്മീർ പൊലീസ് യാത്രക്കായി അവർ നൽകുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചാൽ മതിയെന്ന് നിഷ്‌കർഷിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന മുൻകരുതലിൽ അവരുടെ നിർദ്ദേശം സ്വീകരിക്കേണ്ടിവന്നു. കൂട്ടമാനഭംഗവും കൊലയും വലിയ ചർച്ചയായതോടെ കത്വയിലെ കശ്മീരി പണ്ഡിറ്റുകളുടെ ഭീഷണി ഭയന്ന് ആ ഗ്രാമം വിട്ട രക്ഷിതാക്കൾക്ക് അഭയം കൊടുത്ത ഒരാളുണ്ടായിരുന്നു. ആദ്യം അദ്ദേഹത്തിന്റെയടുത്തേക്കാണ് പോയത്. ബകർവാൽ സമുദായത്തിലെ ഒരു കുടുംബം പോലും മാനഭംഗം നടന്ന കത്വയിലില്ല. അവരെ
രാത്രി രാജധാനിയിൽ ജമ്മുവിലെത്തി നേരെ സർക്കീട്ട് ഹൗസിലേക്കാണ് പോയത്. റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾവഴി നേരത്തേ ജമ്മുവിൽ വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് കഠ്വയിലെ കുടുംബത്തെ കാണാനുള്ള യാത്ര നിശ്ചയിച്ചത്. സുരക്ഷപ്രശ്‌നങ്ങളുള്ളതിനാൽ എംപിയെന്ന നിലയിൽ ജമ്മു-കശ്മീർ ആഭ്യന്തര വകുപ്പിനെ നേരത്തേ വിവരമറിയിച്ചിരുന്നു. സുരക്ഷപ്രശ്‌നം ചൂണ്ടിക്കാട്ടി ഞങ്ങൾ നേരത്തേ ഏർപ്പാട് ചെയ്ത വാഹനം ഒഴിവാക്കാൻ ആവശ്യപ്പെട്ട ജമ്മു-കശ്മീർ പൊലീസ് യാത്രക്കായി അവർ നൽകുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചാൽ മതിയെന്ന് നിഷ്‌കർഷിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന മുൻകരുതലിൽ അവരുടെ നിർദ്ദേശം സ്വീകരിക്കേണ്ടിവന്നു.
കൂട്ടമാനഭംഗവും കൊലയും വലിയ ചർച്ചയായതോടെ കത്വയിലെ കശ്മീരി പണ്ഡിറ്റുകളുടെ ഭീഷണി ഭയന്ന് ആ ഗ്രാമം വിട്ട രക്ഷിതാക്കൾക്ക് അഭയം കൊടുത്ത ഒരാളുണ്ടായിരുന്നു. ആദ്യം അദ്ദേഹത്തിന്റെയടുത്തേക്കാണ് പോയത്. ബകർവാൽ സമുദായത്തിലെ ഒരു കുടുംബം പോലും മാനഭംഗം നടന്ന കത്വയിലില്ല. അവരെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരിക്കുകയാണ്. പെൺകുട്ടിയുടെ രക്ഷിതാക്കൾ ഒരിടത്തല്ലെന്നും വളർത്തു പിതാവിനെ ആദ്യം കണ്ട് അദ്ദേഹത്തെയും കൂട്ടി മാതാവിന്റെ അടുത്തേക്ക് പോകാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടറും തങ്ങളുടെ കൂടെയുണ്ടായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും നന്നായി വശമുള്ള ആളായിരുന്നു അദ്ദേഹം. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് 100-110 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അവിടെയെത്തുേമ്പാഴേക്കും മലമുകളിൽനിന്ന് അവരെയിറക്കിക്കൊണ്ടുവന്നിരുന്നു. മൂന്നു മണിക്കൂറോളം കുടുംബത്തോടൊത്ത് ഞങ്ങളവിടെ െചലവിട്ടു. പിതാവും മാതാവും മറ്റു ചില ബന്ധുക്കളുമുണ്ടായിരുന്നു.തന്റെ ഭർത്താവിന്റെ പെങ്ങളുടെ മകളാെണന്നും ആ പോറ്റമ്മ പറഞ്ഞു. വായിൽ പല്ലു മുളക്കുന്നതിനുമുമ്പ് പെറ്റമ്മയുടെ പക്കൽനിന്ന് കൊണ്ടുവന്ന ശേഷം അവൾ ഞങ്ങളുടെ മകളായി ഇവിടെ തന്നെയായിരുന്നു. സ്വന്തം മക്കൾ അപകടത്തിൽ മരിച്ചതിനെ തുടർന്നായിരുന്നു ഇത്.
രാവിലെ വീട്ടിൽനിന്നിറങ്ങിയതായിരുന്നു അവൾ. 11 മണിക്ക് തിരിച്ച് വീട്ടിൽ വന്ന് മാതാവിനോട് സംസാരിച്ച് വീണ്ടും തിരിച്ചുപോയതാണെന്ന് പറഞ്ഞ് അന്നുണ്ടായതെല്ലാം മാതാവ് വിശദീകരിച്ചു. അധികമൊന്നും പുറത്തുള്ളവരോട് ഇടപഴകുന്ന പ്രകൃതമല്ല അവളുടേത്. മൃഗങ്ങേളാട് അളവറ്റ സ്‌നേഹമായിരുന്നു. പ്രത്യേകിച്ചും കുതിരകേളാട്. കുതിരയെ വാത്സല്യപൂർവം തലോടി കൊഞ്ചിക്കുഴഞ്ഞു നടക്കും. സ്‌കൂൾ പഠനത്തിനൊന്നും അയച്ചിട്ടില്ല. പരിചയമുള്ളവർ വിളിച്ചാൽപോലും അവരുടെ കൂടെ പോകുന്ന പ്രകൃതവും അവൾക്കില്ല. ഉച്ചക്ക് മുമ്പായി വീട്ടിൽനിന്നിറങ്ങിയ അവൾ പിന്നീട് തിരിച്ചുവന്നില്ലെന്നു പറഞ്ഞ് ആ മാതാവ് കരയാൻ തുടങ്ങി. ക്രൂര കൃത്യം ചെയ്തവർ അറിയുന്ന ആളുകളാണെന്നതാണ് കുടുംബത്തെ ഏറെ ഞെട്ടിച്ചത്. തങ്ങൾക്ക് പരിചയമുള്ള പ്രതികളുടെ പേരുകളും ആ മാതാവ് പറഞ്ഞു. ഈ കുറ്റകൃത്യത്തിന്റെ ഒരു സൂചനപോലുമവർക്ക് ലഭിച്ചിട്ടില്ല. വളരെ സൗഹൃദത്തിൽ കഴിയുന്ന ആ ഗ്രാമവാസികളിൽനിന്ന് മോശമായ ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റവുമുണ്ടായിട്ടില്ല. നഷ്ടപ്പെട്ട ഈ മകൾക്ക് പകരം വെക്കാൻ ഇനിയീ കുടുംബത്തിന് ഒന്നുമില്ല. മുന്നോട്ടുള്ള വഴിയെന്തെന്ന് അവർക്കറിയില്ല. കഠ്വയിൽ പണം കൊടുത്ത് വാങ്ങിയ ഭൂമിതന്നെ ഇവർക്കുണ്ടായിരുന്നു. അതിൽ ചെറിയൊരു കുടിലുമുണ്ടായിരുന്നു. എന്നാൽ, വനാവകാശ നിയമപ്രകാരം ഗോത്രവിഭാഗക്കാർക്ക് ലഭിക്കേണ്ട ഭൂമിയുടെ രേഖ പണ്ഡിറ്റ് വിഭാഗക്കാരനായ സർപഞ്ച് നൽകിയിട്ടില്ല. ഒരു പാട് ശ്രമങ്ങൾ നടത്തിയെങ്കിലും അതിനെല്ലാം സർപഞ്ച് ഉടക്കുവെച്ചു. കാലികളെ മെയ്‌ക്കലല്ലാതെ കാര്യമായ വരുമാനമാർഗമൊന്നുമില്ല.
പെൺകുട്ടിയെ മറവ് ചെയ്തിടത്തേക്ക് പോകാൻ നടത്തിയ ശ്രമം വിഫലമായി. നടന്നുപോകാമെന്ന് കരുതിയെങ്കിലും ഞങ്ങളെത്തിപ്പെട്ട സ്ഥലത്തുനിന്ന് ചെങ്കുത്തായ മലമ്പാത താണ്ടി അവിടേക്ക് എത്താൻ കഴിയില്ലെന്ന് മാതാപിതാക്കൾതന്നെ തടഞ്ഞു. വെള്ളാരങ്കല്ലുകളുള്ള മലമ്പാത രണ്ട് കിലോമീറ്ററോളം താണ്ടണമെങ്കിൽ കുതിരപ്പുറത്ത് കയറി സാഹസം കാണിക്കേണ്ടി വരുമെന്ന് പറഞ്ഞാണ് അവർ തടഞ്ഞത്. കിട്ടിയ മൃതദേഹം കഠ്വയിൽ ഖബറടക്കാൻപോലും സമ്മതിക്കാതിരുന്നതുകൊണ്ടാണ് കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടി ആളും മനുഷ്യനുമെത്തിപ്പെടാൻ പ്രയാസമുള്ളിടത്തുകൊണ്ടുവന്ന് ഖബറടക്കിയതെന്ന് അവർ പറഞ്ഞു. ഖബറിടം കാണാൻ കഴിയാത്തതിലുള്ള വിഷമമറിഞ്ഞ് ഖബറിന്റെ േഫാേട്ടാ എടുത്തത് അവർ കാണിച്ചു തന്നു. വെള്ളാരങ്കല്ലുകൾകൊണ്ട് മൂടിയ കൊച്ചു ഖബറിടം.
കരഞ്ഞുകൊണ്ടുതന്നെ സംസാരമവസാനിപ്പിച്ച മാതാവിനെ സാമ്പത്തികവും നിയമപരവുമായ തങ്ങളാലാവുന്ന എല്ലാ സഹായങ്ങളും നൽകാമെന്നും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞ് സമാശ്വസിപ്പിച്ചപ്പോൾ ഐന്റ മകളെ കൊന്നവരെ തൂക്കിക്കൊല്ലണം എന്നായിരുന്നു വിതുമ്പിക്കൊണ്ടുള്ള അവരുടെ മറുപടി.
കഠ്വയിൽനിന്ന് ബകർവാൽ കുടുംബങ്ങളെ പുറത്താക്കുകയെന്ന അജണ്ട നടപ്പാക്കുന്നതിൽ പണ്ഡിറ്റുകൾ വിജയിച്ചുവെന്ന് വേണം പറയാൻ. അതുകൊണ്ടായിരുന്നല്ലോ പട്ടയം നൽകുന്നതിനെ സർപഞ്ച് എതിർത്തത്. ഇപ്പോഴും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നുവെന്നാണ് അവർ പറഞ്ഞത്. ഇപ്പോഴും ബകർവാലുകൾക്കെതിരെ പണ്ഡിറ്റ് വിഭാഗക്കാരുടെ ഗുണ്ടായിസം നടക്കുന്നതിനാൽ ആ ഗ്രാമത്തിലേക്കും സ്വന്തം വീട്ടിലേക്കും ഇനി അവർക്ക് മടങ്ങിപ്പോകാൻ കഴിയില്ല. അതിനു മാത്രം വർഗീയ ധ്രുവീകരണം പ്രദേശത്തുണ്ടാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പോലും അവിടെ പണ്ഡിറ്റുകൾ തെരുവിലിറങ്ങിയിരിക്കുകയാണ്.
സംഘർഷത്തിന്റെ അന്തരീക്ഷം നിലനിർത്തുകയാണ് ഇവരുടെ ഉദ്ദേശ്യം. അതിനാൽ ബകർവാൽ സമുദായത്തിന്റെ ഭൂമിയുടെ പട്ടയമടക്കമുള്ള നിലനിൽപുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണപരമായി പരിഹരിക്കുന്നത് സംബന്ധിച്ച ആലോചനകളും നടക്കേണ്ടതുണ്ട്.
അതിനായി ജമ്മു-കശ്മീർ മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചർച്ചകൾ നടത്തണമെന്നാണ് കരുതുന്നത്. നിയമനടപടികളുമായി ബന്ധപ്പെട്ട് ഈ കേസിൽ സുപ്രീംകോടതിയിൽ ഹാജരായ ഇന്ദിരാ ജയ്‌സിങ്ങിനെ ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെയും ജമ്മുവിലെ ഈ കേസിലെ അഭിഭാഷക അഡ്വ. ദീപിക സിങ് രജാവത്തിനെയും കാണുന്നുണ്ട്. ഗുലാം നബി ആസാദുമായും ബന്ധപ്പെട്ടിരുന്നു.
അവിടുത്തെ അന്തരീക്ഷം എത്രത്തോളം വഷളായിട്ടുണ്ട് എന്നതിന്റെ ഉദാഹരണങ്ങളാണ് അഭിഭാഷകരുടെയും ഭരണഘടനപദവി വഹിക്കുന്ന മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങൾ. രണ്ട് മന്ത്രിമാർ രാജിവെച്ചുവെന്നത് ശരിതന്നെ. എന്നാൽ, ആ രണ്ട് ബിജെപി മന്ത്രിമാരുണ്ടാക്കിയ പ്രശ്‌നം ചെറുതല്ല. ഈ തരത്തിൽ സത്യപ്രതിജ്ഞലംഘനം നടത്തിയത് പാർട്ടി പറഞ്ഞിട്ടാണെന്ന് ആ രണ്ട് ബിജെപി മന്ത്രിമാരും പറഞ്ഞിട്ടുണ്ട്. അഭിഭാഷകർ കേസിൽ പക്ഷംചേരുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അഭിഭാഷകരിറങ്ങി പൊലീസിനെയും കോടതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നത് ഇതാദ്യമാണ്.
ആവശ്യമില്ലാത്ത അറസ്റ്റുകൾ സമ്മതിക്കില്ലെന്ന് ജമ്മു-കശ്മീർ ഉപമുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്.
ബിജെപിയുടെ അജണ്ടയുടെ ഭാഗമായുള്ള കൃത്യമായ ഇടപെടലുകളാണ് കഠ്വയിലെ എട്ടു വയസ്സുകാരിയുടെ കൂട്ടമാനഭംഗത്തിലും കൊലയിലുമുണ്ടായിരിക്കുന്നത് എന്നതിന്റെ തെളിവുകളാണിത്. ആരുമിത് നിഷേധിച്ചിട്ടില്ല. ആ പെൺകുട്ടിക്ക് നീതി ലഭ്യമാക്കുന്നതിനൊപ്പം തന്നെ ഇത്രയും അപകടകരമായ തലത്തിലേക്ക് രാജ്യം പോകുന്നത് ഏത് തരത്തിൽ തടയാനാകുമെന്ന് സമാനചിന്താഗതിക്കാരായവർ േചർന്നിരുന്ന് ഗൗരവപൂർവം ആലോചിക്കേണ്ടതാണ്.
ഉന്നാവ് കൂടി നാം ചേർത്തുവായിച്ചുനോക്കുക. പീഡനത്തിനിരയായ ഒരു പെൺകുട്ടിക്ക് ഒരു ഹരജി കൊടുക്കാൻപോലും കഴിയാതിരിക്കുക. തുടർന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ ആവലാതി ബോധിപ്പിച്ചതിന് പിതാവ് പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുക. നമ്മെ പേടിപ്പെടുത്തേണ്ട അപകടകരമായ പ്രവണതകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യം ചർച്ചേെചയ്യണ്ട അതിഗുരുതരമായ വിഷയമാണിത്. രാജ്യം ഈ വിഷയത്തെ അഭിമുഖീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ നമ്മുടെ കൈകളിൽനിന്ന് കൈവിട്ടുപോകുമെന്നുറപ്പാണ്.