- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ പേർസണൽ കമ്പ്യൂട്ടർ ഒരു ബോംബ് ആയിമാറിയാൽ
ഒരു ഹാക്കർക്ക് ഒരു റിമോട്ട് കമ്പ്യൂട്ടർ ഒരു ശക്തിയുള്ള ബോംബാക്കിമാറ്റുവാൻ കഴിയുമോ? നമ്മൾ ചില ഹാക്കർ സിനിമകളിൽ കാണുന്നതുപോലെ... എത്രഭീകരമായ നടക്കാത്ത സ്വപ്നം... വരട്ടെ വരട്ടെ അങ്ങനെ അത് തള്ളികളയുവാൻവരട്ടെ. കാര്യത്തിലേക്ക് കടക്കുന്നതിനു മുൻപ് ഒരു ചെറിയ കഥപറയാം. ഒരാൾ ഒരു ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ തൊട്ടപ്പുറത്ത് ഇരുന്നുറങ്ങുന്ന ഒ
ഒരു ഹാക്കർക്ക് ഒരു റിമോട്ട് കമ്പ്യൂട്ടർ ഒരു ശക്തിയുള്ള ബോംബാക്കിമാറ്റുവാൻ കഴിയുമോ? നമ്മൾ ചില ഹാക്കർ സിനിമകളിൽ കാണുന്നതുപോലെ... എത്രഭീകരമായ നടക്കാത്ത സ്വപ്നം... വരട്ടെ വരട്ടെ അങ്ങനെ അത് തള്ളികളയുവാൻവരട്ടെ. കാര്യത്തിലേക്ക് കടക്കുന്നതിനു മുൻപ് ഒരു ചെറിയ കഥപറയാം. ഒരാൾ ഒരു ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ തൊട്ടപ്പുറത്ത് ഇരുന്നുറങ്ങുന്ന ഒരാളുടെ ലാപ്‌ടോപ് ബാഗിന്റെ സൈഡിലുള്ള പോക്കറ്റിൽ ഒരു യുഎസ്ബി പെൻഡ്രൈവ് കണ്ടു. ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പായപ്പോൾ നമ്മുടെ കഥാനായകൻ അത് ആരും കാണാതെ കരസ്ഥമാക്കി, അതിൽ 128 എന്ന് എഴുതിയിരിക്കുന്നത് അയാൾ കണ്ടു. വീട്ടിൽ ചെന്ന് സ്വന്തം ലാപ്‌ടോപ് ഓൺചെയ്തു കയ്യിലുള്ള യുഎസ്ബി കണക്ട് ചെയ്തു ബ്രൗസ് ചെയ്യാൻ തുടങ്ങിയപ്പോൾ യുഎസ്ബുയിൽ നിന്ന് ഒരു പൊട്ടിച്ചിരി ശബ്ദവും, പിന്നീടുതന്റെ ലാപ്‌ടോപ്പുകായാൻ തുടങ്ങുന്നതായും പിന്നീട് തീപിടിക്കുന്നതും അയാൾ കണ്ടു, യുഎസ്ബിക്കുമാത്രം ഒരു പരിക്കും ഇല്ല പക്ഷേ ചിരിശബ്ദം മാത്രം നിന്നില്ല. അരിശംപൂണ്ടഅയാൾയൂഎസ്ബീ ഊരിയെടുത്തു 128 എന്നനമ്പർമായിച്ചു 129 എന്ന് എഴുതി അയാളുടെ ലാപ്‌ടോപ് ബാഗിന്റെ സൈഡ് പോക്കറ്റിൽ മറ്റൊരാൾക്ക് എളുപ്പത്തിൽ എടുക്കാൻ പാകത്തിന് വച്ചു. ഇതൊരു ചെറിയ കഥമാത്രമാണ്.
ഈ കഥയിൽ പറഞ്ഞതുപോലെ ഞാനോ,നിങ്ങളോ 129-ാമത്തെ ഇരയാകുവാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല. മുകളിൽ പറഞ്ഞ കഥ ഡാർക്ക്പർപ്പിൾ എന്ന് അറിയപ്പെടുന്ന ഒരു റഷ്യൻ ശാസ്ത്രജ്ഞന് പറഞ്ഞുകൊടുത്തപ്പോൾ, അയാൾക്ക് അത് വളരെ താല്പര്യം തോന്നുകയും അയാൾ ആദ്യമായി കമ്പ്യൂട്ടർ ഫ്രയിങ് യുഎസ്ബി കില്ലെർ പെൻഡ്രൈവ് (computer frying USB killer pen drive ) വികസിപ്പിച്ചെടുക്കുകയും ചെയ്തു.
അയാൾ ചെനയിലുള്ള ചില ഇലക്ട്രോണിക്ക് കമ്പനികളോട് ചേർന്ന് ചില പ്രത്യേകതരം സർക്യൂട്ടുകൾ ഉണ്ടാക്കി ആദ്യത്തെ കില്ലെർ യുഎസ്ബി ഉണ്ടാക്കിയെടുത്തു. ഇതുപയോഗിച്ച് ഒരു കമ്പ്യൂട്ടറിന്റെ വളരെ സുപ്രധാനമായ എല്ലാ ഭാഗങ്ങളും നിഷ്പ്രയാസം നശിപ്പിക്കുകയും, വേണമെങ്കിൽ ആൾനാശം വരെ ഉണ്ടാക്കാൻ സാധിക്കും.
എപ്പോഴും ഒരു കമ്പ്യൂട്ടറിന്റെ മുഴുവനായി ഡാമേജ് വരുത്താൻ സാധിച്ചുവെന്ന് വരില്ല. എന്നാൽ അപ്പോളും അതിനെ ഒരു ആൻസറബിൾ ലെവലിൽ എത്തിക്കുവാൻ ഇത്തരം ഡിവൈസുകൾക്ക് കഴിയും. സ്റ്റക്‌നെറ്റ് വോം(Stuxnet Worm) പോലെ (ഇറാനിയൻ ന്യൂക്ലിയർ റിയാക്ടറുകൾ കുഴപ്പത്തിൽ ആകുവാൻ ഉപയോഗിച്ച വോം ആണ് ഇത് ) ഇതിനും അസാധ്യം എന്ന് കരുതുന്ന പലനാശങ്ങളും ഉണ്ടാക്കുവാൻകഴിയും.
രണ്ടായിരത്തിപതിനാലിൽ ആപ്പിൾ മാക് കമ്പ്യൂട്ടറുകളുടെ ഹീറ്റിങ്ങ് സിസ്റ്റം റീപ്രോഗ്രാമിലൂടെ മാറ്റിമറിച്ചു അവയെ കുഴപ്പത്തിലാക്കിയ ഹാക്കറുമാരുടെ കഥ നമ്മൾമറന്നിട്ടില്ല.
ജയ്‌റാഡ് ക്ലിഫ് എന്ന ഹാക്കർ ഓട്ടോമാറ്റിക് ഇൻസുലിൻ പമ്പ് ഹാക്ക് ചെയ്ത് ഇൻസുലിൻ ഓവർഡോസ് കൊടുത്തു ഒരാളെ ഗുരുതരനിലയിൽ എത്തിക്കാമെന്ന് തെളിയിച്ചിരുന്നു. 300 അടിമാറി നിന്ന് ഒരു ഓട്ടോമാറ്റിക് ഇൻസുലിൻ സിസ്റ്റം അദ്ദേഹം ഹാക്ക്‌ചെയ്തു കാണിക്കുകയുണ്ടായി.
ബർണ ബിജാക്ക് എന്ന ന്യൂസ്ലാൻഡ് ഹാക്കർ 50 അടി ദൂരത്തിൽ ഇരുന്നു എങ്ങനെ ഒരു പേസ്‌മേക്കർ ഹൃദയത്തോട് ഘടിപ്പിച്ച ഒരു വ്യക്തിയിലേക്ക് 850 വാൾട്ട് വൈദ്യുതി കടത്തിവിട്ടു ഹൃദയാാതം ഉണ്ടാക്കാം എന്ന് പല സമയത്തും കാണിച്ചുകൊടുക്കുകയുണ്ടായി. പലപേസ്‌മേക്കർ കമ്പനികളും ഉണ്ടാക്കുന്ന പേസ്‌മേക്കറുകളും ഒട്ടും സുരക്ഷിതം അല്ല എന്ന് അദ്ദേഹം കാണിച്ചു കൊടുത്തിരുന്നു .
ഇൻഫ്‌ലൈറ്റ്എന്റർറ്റൈന്മെന്റ് വഴിയും, ഫ്‌ലൈറ്റ് വൈഫൈ വഴിയും ഒരു ഫ്‌ലൈറ്റിൻ റെസാറ്റ് ലൈറ്റ് കമ്മ്യൂണിക്കേഷൻ ഹാക്ക് ചെയ്യാൻ സാധിക്കും എന്ന് റൂബൻസാൻടാമാർട എന്ന ഹാക്കെർ കഴിഞ്ഞ വർഷത്തെ ബ്ലാക്ക്ഹാറ്റ് കൊൺഫെറൻസിനു കാണിച്ചുകൊടുത്തിരുന്നു.
മൈക്രോപ്രോസസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ തലമുറയിലെ കാറുകളുടെ ഗതിയും ഒട്ടും വിഭിന്നമല്ല. വിവരസാങ്കേതികവിദ്യ പുരോഗമിക്കുന്തോറും അതിന്മേലുള്ള ഭീഷണികളും വർധിച്ചുവരുന്നു. അതുകൊണ്ടാണല്ലോ രാജ്യങ്ങൾ ഹാക്കർമാരെ ചേർത്ത് സൈബർആർമി എന്ന പുതിയ സേന രൂപീകരിക്കുന്നത്. അതാകുമ്പോൾ എവിടെ ഇരുന്നും ആരെയും അക്രമിക്കാൻ സാധിക്കും.