- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം പറന്നുയർന്ന ശേഷം പൈലറ്റ് മരിച്ചാൽ എന്ത് ചെയ്യും...? അബുദാബിയിൽ നിന്നും പറന്നുയർന്ന എത്തിഹാദ് പൈലറ്റ് പറക്കലിനിടയിൽ മരിച്ചു
പറക്കുന്ന വിമാനത്തിലെ പൈലറ്റ് പെട്ടെന്ന് മരിച്ച് പോയാൽ വിമാനത്തിനെന്ത് സംഭവിക്കും...? മിക്കവരുടെയും മനസിൽ എപ്പോഴെങ്കിലും ഉയർന്ന് വന്ന ഒരു ചോദ്യമായിരിക്കാം ഇത്. അതിനുള്ള ഉത്തരമാണ് അബുദാബിയിൽ നിന്നും പറന്നുയർന്ന വിമാനത്തിലുണ്ടായ സംഭവം നൽകുന്നത്. ഇവിടെ നിന്നും എത്തിഹാദിന്റെ കാർഗോ വിമാനം പറന്നുയർന്ന ഉടൻ പൈലറ്റ് മരിച്ചുവെങ്കിലും ഫസ്റ്റ് പൈലറ്റ് ഉടൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് കുവൈറ്റിലേക്ക് തിരിച്ച് വിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. അബുദാബിയിൽ നിന്നും ആംസ്ട്രർഡാമിലേക്ക് പോകാനിരുന്ന ഇവൈ927 വിമാനത്തിനാണീ പരീക്ഷണം നേരിടേണ്ടി വന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന് പ്ലെയിനിന്റെ ഫസ്റ്റ് ഓഫീസർ ഡിസ്ട്രസ് കാൾ ഇഷ്യൂ ചെയ്യുകയും വിമാനം കുവൈറ്റിൽ ഇറക്കുകയായിരുന്നുവെന്നുമാണ് എത്തിഹാദ് പ്രതികരിച്ചിരിക്കുന്നത്. പൈലറ്റിന്റെ നിര്യാണത്തിൽ വിമാനക്കമ്പനി കടുത്ത ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആറ് മാസം മുമ്പായിരുന്നു അമേരിക്കൻ എയർലൈൻസ് കോപൈലറ്റ് ഇതു പോലെ പറലിനിടെ മരിച്ചിരുന്നത്. ലക്ഷ്യസ്ഥാ
പറക്കുന്ന വിമാനത്തിലെ പൈലറ്റ് പെട്ടെന്ന് മരിച്ച് പോയാൽ വിമാനത്തിനെന്ത് സംഭവിക്കും...? മിക്കവരുടെയും മനസിൽ എപ്പോഴെങ്കിലും ഉയർന്ന് വന്ന ഒരു ചോദ്യമായിരിക്കാം ഇത്. അതിനുള്ള ഉത്തരമാണ് അബുദാബിയിൽ നിന്നും പറന്നുയർന്ന വിമാനത്തിലുണ്ടായ സംഭവം നൽകുന്നത്. ഇവിടെ നിന്നും എത്തിഹാദിന്റെ കാർഗോ വിമാനം പറന്നുയർന്ന ഉടൻ പൈലറ്റ് മരിച്ചുവെങ്കിലും ഫസ്റ്റ് പൈലറ്റ് ഉടൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് കുവൈറ്റിലേക്ക് തിരിച്ച് വിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. അബുദാബിയിൽ നിന്നും ആംസ്ട്രർഡാമിലേക്ക് പോകാനിരുന്ന ഇവൈ927 വിമാനത്തിനാണീ പരീക്ഷണം നേരിടേണ്ടി വന്നിരിക്കുന്നത്.
സംഭവത്തെ തുടർന്ന് പ്ലെയിനിന്റെ ഫസ്റ്റ് ഓഫീസർ ഡിസ്ട്രസ് കാൾ ഇഷ്യൂ ചെയ്യുകയും വിമാനം കുവൈറ്റിൽ ഇറക്കുകയായിരുന്നുവെന്നുമാണ് എത്തിഹാദ് പ്രതികരിച്ചിരിക്കുന്നത്. പൈലറ്റിന്റെ നിര്യാണത്തിൽ വിമാനക്കമ്പനി കടുത്ത ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആറ് മാസം മുമ്പായിരുന്നു അമേരിക്കൻ എയർലൈൻസ് കോപൈലറ്റ് ഇതു പോലെ പറലിനിടെ മരിച്ചിരുന്നത്. ലക്ഷ്യസ്ഥാനത്ത് വിമാനം ഇറങ്ങാൻ വെറും രണ്ട് മൈലുകൾ മാത്രം ബാക്കി നിൽക്കവെയായിരുന്നു ദുരന്തമുണ്ടായിരുന്നത്. അന്ന് വില്യം ഗ്രുബ്‌സ് എന്ന 57കാരനായിരുന്നു ബോയിങ് 737ൽ വച്ച് മരിച്ചത്. ന്യൂ മെക്‌സിക്കോയിലെ അൽബുക്കർക്കിന് മുകളിൽ വച്ചായിരുന്നു ഈ അന്ത്യം.
വിമാനം നിലത്തിറക്കിയ ശേഷം അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. അമേരിക്കൻ എയർലൈൻസ് പ്രസ്തുത സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഈ പൈലറ്റിന്റെ മരണം കാരണം ഇനിയും വെളിപ്പെടുത്തപ്പെട്ടിട്ടില്ല.