- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്യോപ്യ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന് വനിതാ പ്രസിഡന്റ്; ചരിത്ര പദവിയിലെത്തിയത് നയതന്ത്ര പ്രതിനിധി സാലെ വർക് സ്യൂഡെ; തിരഞ്ഞെടുത്തത് പാർലമെന്റ് ഏകകണ്ഠമായി
അഡിസ് അബാബ; വീണ്ടും സ്ത്രീമുന്നേറ്റത്തിന്റെ പാതയിൽ ഇത്യോപ്യ. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. മുതിർന്ന നയതന്ത്ര പ്രതിനിധിയായ സാലെ വർക് സ്യൂഡെയെയാണ് പാർലമെന്റ് ഏകകണ്ഠമായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി ആബി അഹമ്മദ് കഴിഞ്ഞ ആഴ്ച മന്ത്രിസഭാ പുനഃസംഘടന നടത്തി പകുതി വനിതാ അംഗങ്ങളെ ഉൾപ്പെടുത്തിയതിനു പിന്നാലെയാണിത്. പ്രതിരോധമന്ത്രി പദത്തിൽ അടക്കം ഇപ്പോൾ വനിതകളാണ്. ഫ്രാൻസ്, സെനഗൽ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിൽ നയതന്ത്രപ്രതിനിധിയായിരുന്ന സ്യൂഡെ ഇപ്പോൾ യുഎന്നിൽ അണ്ടർ സെക്രട്ടറി ജനറലും ആഫ്രിക്കൻ യൂണിയനിലെ യുഎന്നിന്റെ പ്രത്യേക പ്രതിനിധിയുമാണ്. രാഷ്ട്രീയ അധികാരങ്ങൾ പ്രധാനമന്ത്രിയിൽ നിക്ഷിപ്തമായിരിക്കുന്ന ഇത്യോപ്യയിൽ പ്രസിഡന്റ് പദവി ആലങ്കാരികമാണ്.
അഡിസ് അബാബ; വീണ്ടും സ്ത്രീമുന്നേറ്റത്തിന്റെ പാതയിൽ ഇത്യോപ്യ. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. മുതിർന്ന നയതന്ത്ര പ്രതിനിധിയായ സാലെ വർക് സ്യൂഡെയെയാണ് പാർലമെന്റ് ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രി ആബി അഹമ്മദ് കഴിഞ്ഞ ആഴ്ച മന്ത്രിസഭാ പുനഃസംഘടന നടത്തി പകുതി വനിതാ അംഗങ്ങളെ ഉൾപ്പെടുത്തിയതിനു പിന്നാലെയാണിത്. പ്രതിരോധമന്ത്രി പദത്തിൽ അടക്കം ഇപ്പോൾ വനിതകളാണ്.
ഫ്രാൻസ്, സെനഗൽ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിൽ നയതന്ത്രപ്രതിനിധിയായിരുന്ന സ്യൂഡെ ഇപ്പോൾ യുഎന്നിൽ അണ്ടർ സെക്രട്ടറി ജനറലും ആഫ്രിക്കൻ യൂണിയനിലെ യുഎന്നിന്റെ പ്രത്യേക പ്രതിനിധിയുമാണ്. രാഷ്ട്രീയ അധികാരങ്ങൾ പ്രധാനമന്ത്രിയിൽ നിക്ഷിപ്തമായിരിക്കുന്ന ഇത്യോപ്യയിൽ പ്രസിഡന്റ് പദവി ആലങ്കാരികമാണ്.
Next Story