- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളി നേടിയ എത്യോപ്യൻ താരം തലയ്ക്ക് മുകളിൽ കൈ കുറുകെപ്പിടിച്ച് മാതൃരാജ്യത്തെ അടിച്ചമർത്തലിനെതിരെ പ്രതിഷേധിച്ചു; മടങ്ങി എത്തുമ്പോൾ വീരപുരുഷനെ കാത്തിരിക്കുന്നത് വധശിക്ഷയോ
രാഷ്ട്രീയമായ പ്രതിഷേധങ്ങൾക്ക് ഒളിമ്പിക്‌സ് എക്കാലവും വേദിയായിട്ടുണ്ട്. ഹിറ്റ്‌ലറുടെ സ്വേഛാധിപത്യത്തിനെതിരെ ജെസ്സി ഓവൻസ് പ്രതിഷേധിച്ചത് ഒളിമ്പിക് വേദിയിലാണ്. റിയോയിലും അരങ്ങേറി അത്തരമൊരു രാഷ്ട്രീയ പ്രതിഷേധം. എത്യോപ്യയിലെ അടിച്ചമർത്തലിനെതിരെ അവിടെനിന്നുള്ള മാരത്തൺ താരമാണ് പ്രതിഷേധ ചിഹ്നം പുറത്തെടുത്തത്. പുരുഷന്മാരുടെ മാരത്തണിൽ വെള്ളി നേടിയ ഫെയിസ ലിലേസയാണ് തലയ്ക്കുമുകളിൽ കൈകൾ കുറുകെപ്പിടിച്ച് അടിച്ചമർത്തലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. കൃഷിഭൂമിയിൽനിന്ന് കുടിയിറക്കിയ സർക്കാരിനെതിരെ ഒരോമോ ജനത നടത്തുന്ന പ്രതിഷേധങ്ങളോടുള്ള ഐക്യദാർഢ്യമായിരുന്നു ഫെയിസ ഇതിലൂടെ പ്രകടപിച്ചത്. എന്നാൽ, ഒളിമ്പിക് വേദിയിൽ സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ഫെയിസയെ കാത്തിരിക്കുന്നത് വധശിക്ഷയാകാമെന്നാണ് ഏറ്റവും ഒടുിവിലത്തെ റിപ്പോർട്ടുകൾ. തന്റെ ബന്ധുക്കളിൽ പലരും ജയിലിലാണെന്നും ഫെയിസ പറയുന്നു. ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ടാൽ എത്യോപ്യയിൽ മരണം വരെ സംഭവിച്ചേക്കാമെന്നും എത്യോപ്യയിലേക്ക് തിരിച്ചുപോയാൽ തനിക്കും അതേ
രാഷ്ട്രീയമായ പ്രതിഷേധങ്ങൾക്ക് ഒളിമ്പിക്‌സ് എക്കാലവും വേദിയായിട്ടുണ്ട്. ഹിറ്റ്‌ലറുടെ സ്വേഛാധിപത്യത്തിനെതിരെ ജെസ്സി ഓവൻസ് പ്രതിഷേധിച്ചത് ഒളിമ്പിക് വേദിയിലാണ്. റിയോയിലും അരങ്ങേറി അത്തരമൊരു രാഷ്ട്രീയ പ്രതിഷേധം. എത്യോപ്യയിലെ അടിച്ചമർത്തലിനെതിരെ അവിടെനിന്നുള്ള മാരത്തൺ താരമാണ് പ്രതിഷേധ ചിഹ്നം പുറത്തെടുത്തത്.
പുരുഷന്മാരുടെ മാരത്തണിൽ വെള്ളി നേടിയ ഫെയിസ ലിലേസയാണ് തലയ്ക്കുമുകളിൽ കൈകൾ കുറുകെപ്പിടിച്ച് അടിച്ചമർത്തലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. കൃഷിഭൂമിയിൽനിന്ന് കുടിയിറക്കിയ സർക്കാരിനെതിരെ ഒരോമോ ജനത നടത്തുന്ന പ്രതിഷേധങ്ങളോടുള്ള ഐക്യദാർഢ്യമായിരുന്നു ഫെയിസ ഇതിലൂടെ പ്രകടപിച്ചത്.
എന്നാൽ, ഒളിമ്പിക് വേദിയിൽ സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ഫെയിസയെ കാത്തിരിക്കുന്നത് വധശിക്ഷയാകാമെന്നാണ് ഏറ്റവും ഒടുിവിലത്തെ റിപ്പോർട്ടുകൾ. തന്റെ ബന്ധുക്കളിൽ പലരും ജയിലിലാണെന്നും ഫെയിസ പറയുന്നു. ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ടാൽ എത്യോപ്യയിൽ മരണം വരെ സംഭവിച്ചേക്കാമെന്നും എത്യോപ്യയിലേക്ക് തിരിച്ചുപോയാൽ തനിക്കും അതേ വിധി നേരിടേണ്ടിവന്നേക്കാമെന്നും ഫെയിസ പറയുന്നു.
ഒരോമോ ജനതയോടുള്ള ഐക്യദാർഢ്യ ചിഹ്നം പ്രകടിപ്പിച്ചുകൊണ്ടാണ് ഫെയിസ ഫിനിഷിങ് ലൈൻ മറികടന്നത്. എന്നാൽ ഇങ്ങനെ ചെയ്തതിലൂടെ താൻ എത്യോപ്യൻ സർക്കാരിന്റെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞുവെന്ന് താരം ഭയക്കുന്നു. ചിലപ്പോൾ തനിക്ക് മറ്റേതെങ്കിലും രാജ്യത്തേയ്ക്ക് പോകേണ്ടിവന്നേക്കാമെന്നും ഫെയിസ പറയുന്നു.
എത്യോപ്യൻ തലസ്ഥാന നഗരത്തിൽ വസിക്കുന്ന ഗോത്രവിഭാഗമാണ് ഒരോമോ. ഇവരെ കുടിയിറക്കി നഗരവികസനം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ നവംബറിൽ കടുത്ത പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ആഭ്യന്തര കലാപത്തിലേക്കും ഇത് വഴിമാറി. സമരക്കാർ ഉപയോഗിച്ചിരുന്ന പ്രതിഷേധ ചിഹ്നമാണ് ഫെയിസ ഒളിമ്പിക്‌സിൽ പുറത്തെടുത്തത്.