ബൂദബിയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസിൽ പുതിയ ബാഗേജ് നിയമം.ബാഗേജുകളുടെ തൂക്കത്തിന് പരിധിയുണ്ടെങ്കിലും ബാഗേജുകളുടെ എണ്ണത്തിന് പുതിയ നിയമപ്രകാരം നിയന്ത്രണമില്ല.ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഇക്കണോമി ക്ലാസിനെ നാലായി തിരിച്ചിട്ടുണ്ട്. ഇകോണമി ഡീൽ, സേവർ, ക്ലാസിക്, ഇക്കണോമി ഫ്‌ളക്‌സ് എന്നിങ്ങനെയാണ് വേർതിരിവ്.

ഇതിൽ ഇക്കോണമി ഫ്‌ളക്‌സ് ഒഴികെയുള്ള ക്ലാസുകളിൽ 30 കിലോയാണ് ചെക്ക് ഇൻ ബാഗേജ് അലവൻസ്, ഫക്‌സിൽ 35 കിലോ അനുവദിക്കും. ബിസിനസ് ക്ലാസിൽ 40 കിലോ, ഫസ്റ്റ്ക്ലാസിൽ 50 കിലോ ബാഗേജ് തുടരും.

നേരത്തേ ഇക്കണോമി ക്ലാസിന് 30 കിലോയാണ് അനുവദിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് തിരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഒരേ ബാഗേജ് അലവൻസായിരിക്കും. അനുവദിച്ച തൂക്കത്തിൽ കൂടാതെ എത്രയെണ്ണം ബാഗേജും കൊണ്ടുപോകാം. എന്നാൽ, ഒരു ബാഗേജ് 32 കിലോയിൽ കൂടാൻ പാടില്ല.