- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബൂദാബിക്കും ഇന്ത്യയ്ക്കുമിടയിൽ 28 പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ജെറ്റ് എയർവേയ്സ്; അബൂദബി-കോഴിക്കോട് റൂട്ടിൽ ദിനംപ്രതി ഒരു വിമാന സർവീസ് കൂടി തുടങ്ങാൻ ഇത്തിഹാദ് എയർവേസും
അബൂദാബിക്കും ഇന്ത്യയ്ക്കുമിടയിൽ പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ്. പങ്കാളികളായ ജെറ്റ് എയർവേയ്സുമായി കൂടിച്ചേർന്നാണ് പുതിയ പ്രഖ്യാപനം. 2017 തുടക്കത്തോടെ അബൂദാബിക്കും ഇന്ത്യക്കുമിടയിൽ 28 പുതിയ സർവീസുകളാണ് രണ്ട് എയർലൈൻസുകളും ആരംഭിക്കുക. നിലവിൽ ഇത്തിഹാദ് എയർവേയ്സ് അബൂദാബിക്കും ഇന്ത്യയ്ക്കുമിടയിൽ ആഴ്ചയിൽ 175 സർവീസുകൾ നടത്തുന്നുണ്ട്. ഇതുകൂടാതെ ജെറ്റ് എയർവേയ്സുമായി സഹകരിച്ച് ഇത്തിഹാദ് എയർവേയ്സ് അബൂദാബിക്കും ഇന്ത്യയ്ക്കുമിടയിൽ 252 സർവീസുകൾ ആഴ്ചയിൽ നടത്തുന്നുണ്ട്. 2017 മാർച്ച് 26ന് ഇത്തിഹാദ് എയർവേയ്സ് അബൂദാബിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് നാലാമത്തെ ദൈനംദിന വിമാന സർവീസിന് തുടക്കമിടുമെന്നും റിപോർട്ടിൽ പറയുന്നു.മാത്രമല്ല ഇത്തിഹാദ് എയർവേസ് അബൂദബി-കോഴിക്കോട് റൂട്ടിൽ ദിനംപ്രതി ഒരു വിമാന സർവീസ് കൂടി തുടങ്ങുന്നു. 2017 മാർച്ച് 26ന് ആയിരിക്കും സർവീസ് ആരംഭിക്കുക. കോഴിക്കോട്ടേക്കുള്ള ഇത്തിഹാദിന്റെ നാലാമത് സർവീസാണിത്. ഇത്തിഹാദ് എയർവേസിന്റെ സേവന പങ്കാളിയായ ജെറ്റ് എയർവേസ് അബൂദബിയിൽനിന്ന് രണ്ട് ഇന
അബൂദാബിക്കും ഇന്ത്യയ്ക്കുമിടയിൽ പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ്. പങ്കാളികളായ ജെറ്റ് എയർവേയ്സുമായി കൂടിച്ചേർന്നാണ് പുതിയ പ്രഖ്യാപനം. 2017 തുടക്കത്തോടെ അബൂദാബിക്കും ഇന്ത്യക്കുമിടയിൽ 28 പുതിയ സർവീസുകളാണ് രണ്ട് എയർലൈൻസുകളും ആരംഭിക്കുക.
നിലവിൽ ഇത്തിഹാദ് എയർവേയ്സ് അബൂദാബിക്കും ഇന്ത്യയ്ക്കുമിടയിൽ ആഴ്ചയിൽ 175 സർവീസുകൾ നടത്തുന്നുണ്ട്. ഇതുകൂടാതെ ജെറ്റ് എയർവേയ്സുമായി സഹകരിച്ച് ഇത്തിഹാദ് എയർവേയ്സ് അബൂദാബിക്കും ഇന്ത്യയ്ക്കുമിടയിൽ 252 സർവീസുകൾ ആഴ്ചയിൽ നടത്തുന്നുണ്ട്.
2017 മാർച്ച് 26ന് ഇത്തിഹാദ് എയർവേയ്സ് അബൂദാബിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് നാലാമത്തെ ദൈനംദിന വിമാന സർവീസിന് തുടക്കമിടുമെന്നും റിപോർട്ടിൽ പറയുന്നു.മാത്രമല്ല ഇത്തിഹാദ് എയർവേസ് അബൂദബി-കോഴിക്കോട് റൂട്ടിൽ ദിനംപ്രതി ഒരു വിമാന സർവീസ് കൂടി തുടങ്ങുന്നു. 2017 മാർച്ച് 26ന് ആയിരിക്കും സർവീസ് ആരംഭിക്കുക. കോഴിക്കോട്ടേക്കുള്ള ഇത്തിഹാദിന്റെ നാലാമത് സർവീസാണിത്.
ഇത്തിഹാദ് എയർവേസിന്റെ സേവന പങ്കാളിയായ ജെറ്റ് എയർവേസ് അബൂദബിയിൽനിന്ന് രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്കും അടുത്ത വർഷം ആദ്യത്തോടെ പുതിയ സർവീസുകൾ തുടങ്ങും. ജനുവരി 15 മുതൽ ന്യൂഡൽഹിയിലേക്കും ഫെബ്രുവരി ഒന്നിന് തമിഴ്‌നാട്ടിലെ
തിരുച്ചിറപ്പള്ളിയിലേക്കുമാണ് ജെറ്റ് എയർവേസ് ദിവസേന സർവീസ് ആരംഭിക്കുന്നത്.