ദുബായ്: ഇത്തിഹാദ് എയർവേസ് പുതിയ ബാഗ്ഗേജ് പോളിസി പ്രഖ്യാപിച്ചു. സെപ്റ്റംബർ 14 മുതൽ നടപ്പാക്കുന്ന പുതിയ ബാഗ്ഗേജ് നിയമത്തിൽ ചില റൂട്ടുകളിൽ അധിക ചാർജിൽ 90 ശതമാനം വരെ വെട്ടിച്ചുരുക്കൽ നടത്തിയിട്ടുണ്ട്.  റൂട്ടുകൾ, ടിക്കറ്റ് നിരക്ക്, ഇത്തിഹാദ് ഗസ്റ്റ് മെമ്പർഷിപ്പ് എന്നിവ അനുസരിച്ച് ബാഗേജിന്റെ അളവിൽ മാറ്റങ്ങളുണ്ടാകും.

ചില റൂട്ടുകളിൽ ഇകണോമി ബ്രേക്കിങ് ഡീൽ, സേവർ ടിക്കറ്റ് എന്നിവയിൽ സൗജന്യ ബാഗേജ് അലവൻസ് 30 കിലോയിൽ നിന്ന് 23 ആക്കിയിട്ടുണ്ട്. മറ്റ് ചില റൂട്ടുകളിൽ 30 കിലോ എന്നത് 23 കിലോ വീതമുള്ള രണ്ട് ബാഗേജ് ആക്കി. പുതിയ ഫെയർ ചോയിസ് താരിഫ് സ്ട്രക്ചർ ആരംഭിക്കുന്നതോടെപ്പമാണ് പുതിയ ബാഗ്ഗേജ് പോളിസിയും ആരംഭിക്കുന്നതെന്ന് എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർ ഇതുവഴി കൂടുതൽ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും.

യാത്രക്കാർക്ക് ഒന്നോ, രണ്ട, മൂന്നോ ബാഗുകൾ ഫെയർ ചോയ്‌സിനനുസരിച്ച് യാത്രയിൽ കൂടെ കൊണ്ടുവരാനാകും. ഇതിന് പുറമെ റൂട്ട്, എത്തിഹാദ് ഗസ്റ്റ് മെമ്പർഷിപ്പ് എന്നിവയും ബാഗ്ഗേജ് ചോയ്‌സിൽ പെടും. അധിക ബാഗ്ഗേജിനുള്ള ചാർജ്ജും ഒഴിവാക്കും. അമേരിക്ക, കനഡ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ 23 കിലോയുടെ രണ്ട് ബാഗേജ് ആയി തുടരും. ഫസ്റ്റ്, ബിസിനസ് ക്‌ളാസ് ടിക്കറ്റുകളിൽ ചില റൂട്ടുകളിൽ 40, 50 കിലോ എന്നത് 32 കിലോയുടെ രണ്ട് ബാഗേജ് ആക്കി. കൂടുതൽ വിവരങ്ങൾ www.etihad.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.