- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അബുദബിയിൽ നിന്നും സിഡ്‌നിയിലേക്ക് പറന്ന എത്തിഹാദ് വിമാനം അഡിലൈഡ് എയർപോർട്ടിൽ അടിയന്തിര ലാന്റിങ്; വിമാനം അടിയന്തിരമായി ഇറക്കിയത് കാർഗോ സെക്ഷനിൽ പുക ഉയർന്നതിനെ തുടർന്ന്; ആശങ്കയിലായത് മുന്നൂറിലധികം യാത്രക്കാർ
അബുദബിയിൽ നിന്നും സിഡ്‌നിയിലേക്ക് പറന്ന എത്തിഹാദ് വിമാനം അഡിലൈഡ് എയർപോർട്ടിൽ അടിയന്തിര ലാന്റിങ് നടത്തി. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. കോക്പീറ്റിൽ മുന്നറിയിപ്പ് സിഗ്നൽ കണ്ടതിനെ തുടർന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. എത്തിഹാദിന്റെ ഈവൈ450 വിമാനത്തിലാണ് യാത്രക്കാരെ ആശങ്കിലാക്കിയ സംഭവം നടന്നത്. കാർഗോ സെക്ഷനിൽ നിന്ന് സ്‌മോക്ക് അലാറം മുഴങ്ങിയതിനെ തുടർന്ന് കോക്പീറ്റിൽ നിന്ന് വിമാനം നിറത്താനുള്ള സിഗ്നൽ മുഴങ്ങുകയും ഉടനെ അഡിലൈഡ് വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാന്റിങ് നടത്തുകയുമായിരുന്നു, തുടർന്ന് യാത്രക്കാരെ പുറത്തിറക്കുകയും വിമാനം പരിശോധിക്കുകയും ചെയ്ത ശേഷം തുടർന്ന് സിഡ്‌നിയിലേക്ക് യാത്ര നടത്തുകയും ചെയ്തു. മൂന്ന് മണിക്കൂറിലധികം യാത്രക്കാർ വിമാനത്താവളത്തിൽ വലഞ്ഞു.
അബുദബിയിൽ നിന്നും സിഡ്‌നിയിലേക്ക് പറന്ന എത്തിഹാദ് വിമാനം അഡിലൈഡ് എയർപോർട്ടിൽ അടിയന്തിര ലാന്റിങ് നടത്തി. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. കോക്പീറ്റിൽ മുന്നറിയിപ്പ് സിഗ്നൽ കണ്ടതിനെ തുടർന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.
എത്തിഹാദിന്റെ ഈവൈ450 വിമാനത്തിലാണ് യാത്രക്കാരെ ആശങ്കിലാക്കിയ സംഭവം നടന്നത്. കാർഗോ സെക്ഷനിൽ നിന്ന് സ്‌മോക്ക് അലാറം മുഴങ്ങിയതിനെ തുടർന്ന് കോക്പീറ്റിൽ നിന്ന് വിമാനം നിറത്താനുള്ള സിഗ്നൽ മുഴങ്ങുകയും ഉടനെ അഡിലൈഡ് വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാന്റിങ് നടത്തുകയുമായിരുന്നു,
തുടർന്ന് യാത്രക്കാരെ പുറത്തിറക്കുകയും വിമാനം പരിശോധിക്കുകയും ചെയ്ത ശേഷം തുടർന്ന് സിഡ്‌നിയിലേക്ക് യാത്ര നടത്തുകയും ചെയ്തു. മൂന്ന് മണിക്കൂറിലധികം യാത്രക്കാർ വിമാനത്താവളത്തിൽ വലഞ്ഞു.
Next Story