- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂടൽമഞ്ഞ്; അബുദാബി എയർപോർട്ടിൽ വിമാന സർവീസുകൾ താറുമാറായി, ഒട്ടേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
അബുദാബി: കനത്ത മൂടൽ മഞ്ഞിൽ മൂടിയ അബുദാബി എയർപോർട്ടിൽ വിമാനസർവീസുകൾ താറുമാറായി. രണ്ടു ദിവസമായി തുടരുന്ന കനത്ത മൂടൽമഞ്ഞ് മൂലം ഒട്ടേറെ സർവീസുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇന്നു രാവിലെ പുറപ്പെടേണ്ട മിക്ക വിമാനങ്ങളും നാലു മണിക്കൂറോളം വൈകിയാണ് യാത്ര പുറപ്പെട്ടത്. ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു. കേരളത്തിലേക്കുള്ള വിമാനങ്ങളും ബാം
അബുദാബി: കനത്ത മൂടൽ മഞ്ഞിൽ മൂടിയ അബുദാബി എയർപോർട്ടിൽ വിമാനസർവീസുകൾ താറുമാറായി. രണ്ടു ദിവസമായി തുടരുന്ന കനത്ത മൂടൽമഞ്ഞ് മൂലം ഒട്ടേറെ സർവീസുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇന്നു രാവിലെ പുറപ്പെടേണ്ട മിക്ക വിമാനങ്ങളും നാലു മണിക്കൂറോളം വൈകിയാണ് യാത്ര പുറപ്പെട്ടത്. ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു. കേരളത്തിലേക്കുള്ള വിമാനങ്ങളും ബാംഗളൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വൈകിയാണ് പുറപ്പെട്ടത്. ഏകദേശം നാലു മണിക്കൂറോളം ചില സർവീസുകൾ വൈകി.
അബുദാബി ബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട്, അൽഐൻ എയർപോർട്ട്, ദുബായ് തുടങ്ങിയ ഏഴ് വിമാനത്താവളങ്ങളിലേക്ക് പല വിമാനങ്ങളും തിരിച്ചുവിട്ടിട്ടുണ്ട്. ചരക്കുവിമാനങ്ങളും യാത്രാ വിമാനങ്ങളും ഇതിലുൾപ്പെടും. വ്യോമഗതാഗതത്തോടൊപ്പം തന്നെ റോഡ് ഗതാഗതവും താറുമാറാക്കുന്ന രീതിയിലാണ് അബുദാബിയിൽ മൂടൽ മഞ്ഞ് അനുഭവപ്പെട്ടത്. മൂടൽ മഞ്ഞിൽ റോഡുകൾ വ്യക്തമാകാത്തതിനെത്തുടർന്ന് എയർപോർട്ടിൽ എത്താൻ സാധിക്കാതെ പോയ യാത്രക്കാരുമുണ്ട്. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചിട്ടുണ്ട്. മൂടൽ മഞ്ഞ് കാഴ്ച മറയ്ക്കുന്നതിനാൽ അപകട സാധ്യത തള്ളിക്കളയുന്നില്ല.
അതേസമയം റദ്ദാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കാൻ കൂടുതൽ സ്റ്റാഫിനെ നിയോഗിക്കുമെന്ന് എത്തിഹാദ് എയർവേസ് വ്യക്തമാക്കിയിട്ടുണ്ട്. അബുദാബി എയർപോർട്ടിൽ എത്തിഹാദ് എയർവേസ് 100 സ്റ്റാഫുകളെയാണ് കൂടുതലായി നിയോഗിച്ചിട്ടുള്ളത്. എയർപോർട്ട് സർവീസ് താറുമാറായതിനെത്തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് കൂടുതൽ സ്റ്റാഫിനെ നിയോഗിച്ചിട്ടുള്ളത്.