- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഇനി ഇഷ്ടം പോലെ നാട്ടിലേക്ക് വിളിക്കാം; യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് ലോക്കൽ കോൾ നിരക്കുമായി ഇത്തിസലാത്ത്
കുടുംബവും സുഹൃത്തുക്കളെയും ഒക്കെ വിട്ട് പ്രവാസിയായ മലയാളികൾ ഉൾപ്പെട്ട ഇന്ത്യക്കാർക്ക് നാട്ടിലുള്ളവരുടെ വിശേഷങ്ങൾ അറിയാനുള്ള സഹായി ആണ് ഫോൺ വിളികൾ. എന്നാൽ സാധാരണക്കാരായ തൊഴിലാളികൾക്ക് പലപ്പോഴും പണത്തിന്റെ ഞെരുക്കം മൂലം ഫോൺവിളികളും സാധിക്കാറില്ല. എന്നാൽ ഇനി മുതൽ നിങ്ങൾ നാട്ടിലേക്ക് വിളിച്ച വേണ്ടുവോളം സംസാരിക്കാം. യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്താണ് ആകർഷകമായ ഓഫറുമായി രംഗത്തെത്തിയത്. യുഎഇയിൽ നിന്ന് ഇന്ത്യ അടക്കം നൂറ് രാജ്യങ്ങളിലേക്ക് ലോക്കൽ കോൾ നിരക്കിൽ അന്താരാഷ്ട്ര കോളുകൾ ചെയ്യാം. ്‌നിശ്ചിതകാലത്തേക്ക് ആണെങ്കിലും നൂറ് രാജ്യങ്ങളിലെപതിനായിരക്കണക്കിന് പ്രവാസികൾക്ക് പദ്ധതി അനുഗ്രഹമായി മാറും. അന്താരാഷ്ട്ര കോൾ വിളിക്കൂ, ലോക്കൽ കോളിന്റെ പണം നൽകൂ എന്ന ടാഗ് ലൈനോടെയാണ് യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ പുതിയ പദ്ധതി. പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമാണ് ഈ ആനുകൂല്യം. പദ്ധതിയിൽ അംഗമാകുന്ന പ്രവാസികൾക്ക് ഇന്ത്യയിലേക്ക് വിളിക്കാൻ മിനിറ്റിന് 36 ഫിൽസ് നൽകിയാൽ മതി. സെക്കൻഡിന് ദശാംശം ആറ് ഫിൽസ് മ
കുടുംബവും സുഹൃത്തുക്കളെയും ഒക്കെ വിട്ട് പ്രവാസിയായ മലയാളികൾ ഉൾപ്പെട്ട ഇന്ത്യക്കാർക്ക് നാട്ടിലുള്ളവരുടെ വിശേഷങ്ങൾ അറിയാനുള്ള സഹായി ആണ് ഫോൺ വിളികൾ. എന്നാൽ സാധാരണക്കാരായ തൊഴിലാളികൾക്ക് പലപ്പോഴും പണത്തിന്റെ ഞെരുക്കം മൂലം ഫോൺവിളികളും സാധിക്കാറില്ല. എന്നാൽ ഇനി മുതൽ നിങ്ങൾ നാട്ടിലേക്ക് വിളിച്ച വേണ്ടുവോളം സംസാരിക്കാം.
യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്താണ് ആകർഷകമായ ഓഫറുമായി രംഗത്തെത്തിയത്. യുഎഇയിൽ നിന്ന് ഇന്ത്യ അടക്കം നൂറ് രാജ്യങ്ങളിലേക്ക് ലോക്കൽ കോൾ നിരക്കിൽ അന്താരാഷ്ട്ര കോളുകൾ ചെയ്യാം. ്‌നിശ്ചിതകാലത്തേക്ക് ആണെങ്കിലും നൂറ് രാജ്യങ്ങളിലെപതിനായിരക്കണക്കിന് പ്രവാസികൾക്ക് പദ്ധതി അനുഗ്രഹമായി മാറും.
അന്താരാഷ്ട്ര കോൾ വിളിക്കൂ, ലോക്കൽ കോളിന്റെ പണം നൽകൂ എന്ന ടാഗ് ലൈനോടെയാണ് യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ പുതിയ പദ്ധതി. പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമാണ് ഈ ആനുകൂല്യം. പദ്ധതിയിൽ അംഗമാകുന്ന പ്രവാസികൾക്ക് ഇന്ത്യയിലേക്ക് വിളിക്കാൻ മിനിറ്റിന് 36 ഫിൽസ് നൽകിയാൽ മതി. സെക്കൻഡിന് ദശാംശം ആറ് ഫിൽസ് മാത്രം. ഇത്തിസലാത്ത് യു എ ഇയിൽ ഈടാക്കുന്ന പ്രാദേശിക കോൾ നിരക്കാണിത്. എന്നാൽ ഓരോ കോളിനും ഓരോ ദിർഹം സെറ്റപ്പ് ഫീസ് ഈടാക്കും.
ഇന്ത്യയിലേക്ക് മാത്രമല്ല, നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ സൗകര്യം ഉപയോഗിക്കാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഈ നിശ്ചിതകാല ഓഫർ അനുഗ്രഹമായി മാറുമെന്ന് അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു. *141# എന്ന് ടൈപ്പ് ചെയ്ത് പദ്ധതിയിൽ അംഗമാകാം. എത്രകാലത്തേക്കാണ് ഈ ആനുകൂല്യമെന്ന് ഇത്തിസലാത്ത് വ്യക്തമാക്കിയിട്ടില്ല.