- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാനില്ല; അന്വേഷണം തുടങ്ങി
കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ല. ക്ഷേത്രത്തിൽ പുതിയ മേൽശാന്തി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്ന സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായത് കണ്ടെത്തിയത്.
വലിയ രുദ്രാക്ഷമണികളിൽ സ്വർണംകെട്ടിയ രണ്ട് മടക്കുകളുള്ള മാലയാണ് കാണാതായിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണ കമ്മിഷണർ എസ്. അജിത്കുമാർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ മുൻ അഡ്‌മിനിസ്ട്രേറ്റീവ് മാനേജറായിരുന്നു മാല വഴിപാടായി നൽകിയിരുന്നത്. കഴിഞ്ഞ മാസമാണ് ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പത്മനാഭൻ സന്തോഷ് ചുമതലയേറ്റത്.
തുടർന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവാഭരണങ്ങളുടെയും പൂജാസാമഗ്രികളുടെയും കണക്കെടുക്കുകയായിരുന്നു. ഈ പരിശോധനയിലാണ് സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായ വിവരം അറിഞ്ഞത്. അതേസമയം കണക്കിൽ പെടാത്ത ഒരു മാല കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ