- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിൽ വാക്‌സിൻ എടുത്തവർക്ക് ഇയു ട്രാവൽ സർട്ടിഫിക്കറ്റ് തിങ്കളാഴ്‌ച്ച മുതൽ; മുഴുവനായും വാക്സിനേറ്റ് ചെയ്തവർക്കും ആറ് മാസത്തിനിടെ കോവിഡ് വന്നവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും
അയർലണ്ടിൽ വാക്‌സിൻ എടുത്തവർക്ക് ഇയു ട്രാവൽ സർട്ടിഫിക്കറ്റ് തിങ്കളാഴ്‌ച്ച മുതൽ ലഭ്യമായി തുടങ്ങും. യൂറോപ്പിൽ ഉടനീളം നിയന്ത്രണമില്ലാതെ സഞ്ചരിക്കാൻ അനുവാദം നൽകുന്ന സർട്ടിഫിക്കറ്റ് മുഴുവനായും വാക്സിനേറ്റ് ചെയ്തവർക്കാണ് ലഭിക്കുക. ഒപ്പം കഴിഞ്ഞ ആറ് മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവർക്കും പ്രത്യേക കോൾ സെന്ററുമായി ബന്ധപ്പെട്ടാൽ സർട്ടിഫിക്കറ്റ് ലഭിക്കും.
അതേസമയം വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന, വാക്സിൻ എടുത്തിട്ടില്ലാത്തവർ പ്രൈവറ്റായി PCR ടെസ്റ്റ് നടത്തുകയും, റിസൽട്ട് നെഗറ്റീവ് ആയാൽ വിദേശയാത്ര അനുവദിക്കുകയും ചെയ്യും. രാജ്യത്തെ മുഴുനായും വാക്സിനേറ്റ് ചെയ്യപ്പെട്ട 1.8 മില്യണോളം പേർക്ക് തിങ്കളാഴ്ച മുതൽ ഇമെയിൽ വഴിയോ, പോസ്റ്റലായോ സർട്ടിഫിക്കറ്റുകൾ ലഭിക്കും. സർക്കാർ അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങൾ വഴിയുള്ള നെഗറ്റീവ് PCR ടെസ്റ്റും യാത്രയ്ക്കായി പരിഗണിക്കും.
ഇതിനിടെ കൂടുതൽ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ജൂലൈ 19 മുതൽ പൊതുഗതാഗത സംവിധാനത്തിലെ യാത്രക്കാരുടെ പരമാവധി എണ്ണം 50% എന്നതിൽ നിന്നും 75% ആക്കി വർദ്ധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചട്ടുണ്ട്. എങ്കിലും കോളേജുകൾ, ഓഫീസുകൾ എന്നിവ പുനരാരംഭിക്കുന്നത് സെപ്റ്റംബറോടെ മാത്രമായിരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.