- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിലാകമാനം ഫ്യൂവൽ ടാക്സ് ഏർപ്പെടുത്താനുള്ള ജർമനിയുടെ നിർദേശത്തിന് യൂറോപ്യൻ കമ്മീഷണറുടെ പിന്തുണ; അഭയാർഥി പ്രശ്‌നം കൈകാര്യം ചെയ്യാൻ ഇത്തരം നിർദേശങ്ങൾ സഹായകമാകുമെന്ന് വാൽഡിസ് ഡോംബ്രോവ്‌സ്‌കിസ്
ബ്രസൽസ്: അഭയാർഥികൾക്കുള്ള ചെലവ് കണ്ടെത്തുന്നതിനായി യൂറോപ്പ് ആകമാനം ഇന്ധന നികുതി ഏർപ്പെടുത്താനുള്ള ജർമനിയുടെ നിർദേശത്തിന് യൂറോപ്യൻ കമ്മീഷർ പിന്തുണ നൽകി. അഭയർഥി പ്രശ്‌നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇവർക്കുള്ള ചെലവ് കണ്ടെത്താനുള്ള മാർഗമായി ഇന്ധന നികുതിയെ കാണാമെന്ന് ജർമൻ ഫിനാൻസ് മിനിസ്റ്റർ വൂൾഫ്ഗ്യാങ് ഷോബിൾ ആണ് നിർദ്ദേശം
ബ്രസൽസ്: അഭയാർഥികൾക്കുള്ള ചെലവ് കണ്ടെത്തുന്നതിനായി യൂറോപ്പ് ആകമാനം ഇന്ധന നികുതി ഏർപ്പെടുത്താനുള്ള ജർമനിയുടെ നിർദേശത്തിന് യൂറോപ്യൻ കമ്മീഷർ പിന്തുണ നൽകി. അഭയർഥി പ്രശ്‌നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇവർക്കുള്ള ചെലവ് കണ്ടെത്താനുള്ള മാർഗമായി ഇന്ധന നികുതിയെ കാണാമെന്ന് ജർമൻ ഫിനാൻസ് മിനിസ്റ്റർ വൂൾഫ്ഗ്യാങ് ഷോബിൾ ആണ് നിർദ്ദേശം നൽകിയത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ അഭയാർഥി പ്രവാഹത്തെ തുടർന്ന് അഭയാർഥികൾക്കുള്ള ചെലവിലേക്ക് പണം കണ്ടെത്തുന്നതിനാണ് പെട്രോളിന് ഇന്ധന നികുതി ഏർപ്പെടുത്താമെന്ന് ജർമൻ സാമ്പത്തിക കാര്യ മന്ത്രി നിർദ്ദേശം മുന്നോട്ടു വച്ചത്. അതേസമയം പെട്രോൾ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ആയിരിക്കുന്ന സമയത്ത് പെട്രോളിന് നികുതി ഏർപ്പെടുത്തിയാൽ തന്നെ ജനങ്ങൾക്ക് അത് അധിക ബാധ്യത ആയിരിക്കില്ല എന്നു വിശദീകരിച്ചാണ് യൂറോപ്യൻ കമ്മീഷണർ വാൽഡിസ് ഡോംബ്രോവ്‌സ്‌കിസ് ഇതിനെ പിന്തുണച്ച് സംസാരിച്ചത്.
അഭയാർഥി പ്രശ്‌നം കൈകാര്യം ചെയ്യാൻ ഇത്തരം പുതിയ നിർദേശങ്ങൾ ഇനിയും ഒട്ടേറെ ആവശ്യമാണ്. അതേസമയം ഷോബിളിന്റെ നിർദേശത്തിന് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അഭയാർഥി പ്രവാഹം വർധിച്ചുവെന്നു കരുതി നികുതി ദായകർക്കു മേൽ ഇനിയും നികുതി ഭാരം അടിച്ചേൽപ്പിക്കുന്നത് നന്നല്ല എന്നാണ് സിഡിയു പാർട്ടി വൈസ് പ്രസിഡന്റ് ജൂലിയ ക്ലോക്‌നർ വ്യക്തമാക്കിയത്.