- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ മാമ്പഴത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം യൂറോപ്യൻ യൂണിയൻ നീക്കി
ലണ്ടൻ: ഇന്ത്യൻ മാമ്പഴത്തിന് യൂറോപ്യൻ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. അടുത്ത സീസൺ ആരംഭിക്കുന്നതിന് മുമ്പ് മാമ്പഴത്തിനുള്ള നിരോധനം നീക്കം ചെയ്തത് ഇന്ത്യൻ കയറ്റുമതി വിപണിയെ ഒട്ടൊന്നുമല്ല സഹായിക്കുക. കഴിഞ്ഞ മെയ് മാസം ഏർപ്പെടുത്തിയ നിരോധനമാണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. ബ്രി
ലണ്ടൻ: ഇന്ത്യൻ മാമ്പഴത്തിന് യൂറോപ്യൻ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. അടുത്ത സീസൺ ആരംഭിക്കുന്നതിന് മുമ്പ് മാമ്പഴത്തിനുള്ള നിരോധനം നീക്കം ചെയ്തത് ഇന്ത്യൻ കയറ്റുമതി വിപണിയെ ഒട്ടൊന്നുമല്ല സഹായിക്കുക. കഴിഞ്ഞ മെയ് മാസം ഏർപ്പെടുത്തിയ നിരോധനമാണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തത്.
ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഇന്നലെ വോട്ടിംഗിലൂടെയാണ് മാമ്പഴ നിരോധനം മാറ്റാൻ തീരുമാനമായത്. ആദ്യഘട്ടത്തിൽ മാമ്പഴത്തിന് മാത്രമാണ് നിരോധനം നീക്കിയിട്ടുള്ളൂ. ഇന്ത്യയിൽ നിന്നുള്ള മുട്ടപ്പഴം (ഔബറിജീൻ), രണ്ടു തരത്തിലുള്ള സ്‌ക്വാഷിനും പാചകഎണ്ണയിൽ ഉപയോഗിക്കുന്ന ഒരു തരം ഇലയ്ക്കുമുള്ള നിരോധനം തുടരും.
ഇന്ത്യൻ മാമ്പഴത്തിനുള്ള നിരോധനം നീക്കാൻ മുൻകൈയെടുത്തതും വോട്ടിംഗിലൂടെ ആദ്യം നിരോധനം നീക്കിയതും യുകെ സർക്കാരാണ്. ഇന്ത്യൻ മാമ്പഴത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തിയതിനെത്തുടർന്ന് നിരോധനം പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉത്തരവ് പിൻവലിക്കാൻ യൂറോപ്യൻ യൂണിയൻ തയാറായിരുന്നില്ല. ഇന്ത്യൻ മാമ്പഴത്തിൽ കീടനാശിനികൾ നിശ്ചിത അളവിൽ കൂടുതൽ കാണുകയും കീടങ്ങളുടെ സാന്നിധ്യം മാമ്പഴങ്ങളിൽ നിലനിൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ നിരോധനം കൊണ്ടുവന്നത്.