- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർത്ഥി പ്രതിസന്ധി: നാടുകടത്തൽ വേഗത്തിലാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനം
ലക്‌സംബർഗ്ഗ് : അഭയാർത്ഥി പ്രശ്‌നം രൂക്ഷമായതോടെ നാടുകടത്തൽ ഊർജ്ജിതമാക്കാൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നു. എക്കണോമിക് മൈഗ്രന്റ്‌സ് ആയി യൂറോപ്പിൽ എത്തിച്ചേർന്നവരെ തിരിച്ചയക്കാനാണ് തീരുമാനം. മിഡിൽ ഈസ്റ്റിലെ സംഘർഷ ബാധിത മേഖലയിൽ നിന്നല്ലാതെ ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങളിൽ നിന്ന് പലായനം ചെയ്തവരാണ് യൂറോപ്യൻ യൂണിയനിൽ എത്തിച്ചേർന്ന
ലക്‌സംബർഗ്ഗ് : അഭയാർത്ഥി പ്രശ്‌നം രൂക്ഷമായതോടെ നാടുകടത്തൽ ഊർജ്ജിതമാക്കാൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നു. എക്കണോമിക് മൈഗ്രന്റ്‌സ് ആയി യൂറോപ്പിൽ എത്തിച്ചേർന്നവരെ തിരിച്ചയക്കാനാണ് തീരുമാനം. മിഡിൽ ഈസ്റ്റിലെ സംഘർഷ ബാധിത മേഖലയിൽ നിന്നല്ലാതെ ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങളിൽ നിന്ന് പലായനം ചെയ്തവരാണ് യൂറോപ്യൻ യൂണിയനിൽ എത്തിച്ചേർന്നവരിൽ ഏറെയും. ഇവരെയാണ് എക്കണോമിക് മൈഗ്രന്റ്‌സ് ആയി കണക്കാക്കുന്നത്.
600,000 പേരാണ് യൂറോപ്പിലേക്ക് ഇത്തവണ പ്രവഹിച്ചത്. അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കാനും മറ്റുമായി യൂണിയനിലെ രാഷ്ട്രങ്ങൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ആഗ്രഹിക്കുന്നവർ അവരവരുടെ രാജ്യത്തേക്കു തന്നെ മടങ്ങിപ്പോവാൻ ലക്‌സംബർഗ് മിനിസ്റ്റർ ജീൻ അസ്സൽബോർൺ ആവശ്യപ്പെട്ടു. സിറിയയുടേയും ഇറാഖിന്റേയും അയൽ രാജ്യങ്ങളായ തുർക്കി, ലബനൊൻ, ജോർദ്ധാൻ എന്നീ രാജ്യങ്ങളുമായും ചർച്ച നടത്തുന്നുണ്ട്. സിറിയയ്ക്ക് ചുറ്റുമുള്ള അഭയം നൽകുന്ന രാജ്യങ്ങൾക്കുള്ള എയ്ഡ് വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
അഭയാർത്ഥി പ്രശനം പല യൂറോപ്യൻ രാജ്യങ്ങളിലും പൊളിറ്റിക്കൽ പ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.