- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കി; ഗോളടിക്കാൻ മറന്ന പോർച്ചുഗീസുകാർ ഓസ്ട്രിയയോടു സമനിലയിൽ കുരുങ്ങി; യൂറോ കപ്പിലെ മുന്നോട്ടുള്ള പ്രയാണം അപകടത്തിൽ
പാരിസ്: ഗോളടിക്കാൻ മറന്ന പോർച്ചുഗീസുകാരെ ഓസ്ട്രിയ സമനിലയിൽ കുരുക്കി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കുകയും ചെയ്തതോടൊണ് പറങ്കികൾ സമനിലയിൽ കുരുങ്ങിയത്. ഇതിന് പുറമേ ഓസ്ട്രിയൻ ഗോളി റോബർട്ട് ആർമറിന്റെ ഉഗ്രൻ സേവുകളും പോർച്ചുഗലിനെ ചതിച്ചപ്പോൾ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ യൂറോകപ്പിൽ പോർച്ചുഗലിന്റെ നിലനിൽപ് അപകടത്തിലായി. വിസിൽ മുഴങ്ങാൻ കാത്തുനിന്നത് പോലെയായിരുന്നു പോർച്ചുഗലിന്റെ ആക്രമണം. ആദ്യ മിനിറ്റിൽ തന്നെ ഓസ്ട്രിയയുടെ ബോക്‌സിലത്തെിയ പന്ത് കോർണറിൽ കലാശിച്ചു. അരമണിക്കൂറിലേക്കത്തെുമ്പോൾ പോർച്ചുഗലിനെ തേടി ദൗർഭാഗ്യമത്തെി. നാനിയുടെ ഹെഡർ വലതുപോസ്റ്റിൽ തട്ടിത്തെറിച്ചു. റിബൗണ്ട് വന്ന ബോൾ മൗടീഞ്ഞോയുടെ കാലിലത്തെിയെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു. 55ാം മിനിറ്റിൽ പെപെയുടെ പാസിൽ പോസ്റ്റിന് പുറത്തുനിന്ന് ക്രിസ്റ്റ്യാനോ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഓസ്ട്രിയൻ ഗോളി റോബെർട്ട് അൽമെർ മനോഹരമായി തട്ടിയകറ്റി. 78ാം മിനിറ്റിൽ പെനാൽറ്റിയെടുത്ത ക്രിസ്റ്റ്യാനോക്ക് പിഴച്ചു. ഗോളിയുടെ വലതുവശത്
പാരിസ്: ഗോളടിക്കാൻ മറന്ന പോർച്ചുഗീസുകാരെ ഓസ്ട്രിയ സമനിലയിൽ കുരുക്കി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കുകയും ചെയ്തതോടൊണ് പറങ്കികൾ സമനിലയിൽ കുരുങ്ങിയത്.
ഇതിന് പുറമേ ഓസ്ട്രിയൻ ഗോളി റോബർട്ട് ആർമറിന്റെ ഉഗ്രൻ സേവുകളും പോർച്ചുഗലിനെ ചതിച്ചപ്പോൾ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ യൂറോകപ്പിൽ പോർച്ചുഗലിന്റെ നിലനിൽപ് അപകടത്തിലായി.
വിസിൽ മുഴങ്ങാൻ കാത്തുനിന്നത് പോലെയായിരുന്നു പോർച്ചുഗലിന്റെ ആക്രമണം. ആദ്യ മിനിറ്റിൽ തന്നെ ഓസ്ട്രിയയുടെ ബോക്‌സിലത്തെിയ പന്ത് കോർണറിൽ കലാശിച്ചു. അരമണിക്കൂറിലേക്കത്തെുമ്പോൾ പോർച്ചുഗലിനെ തേടി ദൗർഭാഗ്യമത്തെി. നാനിയുടെ ഹെഡർ വലതുപോസ്റ്റിൽ തട്ടിത്തെറിച്ചു. റിബൗണ്ട് വന്ന ബോൾ മൗടീഞ്ഞോയുടെ കാലിലത്തെിയെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു. 55ാം മിനിറ്റിൽ പെപെയുടെ പാസിൽ പോസ്റ്റിന് പുറത്തുനിന്ന് ക്രിസ്റ്റ്യാനോ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഓസ്ട്രിയൻ ഗോളി റോബെർട്ട് അൽമെർ മനോഹരമായി തട്ടിയകറ്റി.
78ാം മിനിറ്റിൽ പെനാൽറ്റിയെടുത്ത ക്രിസ്റ്റ്യാനോക്ക് പിഴച്ചു. ഗോളിയുടെ വലതുവശത്തുകൂടി പന്ത് അകത്തത്തെിക്കാനുള്ള ക്രിസ്റ്റ്യാനോയുടെ ശ്രമം പോസ്റ്റിൽ തട്ടി അവസാനിച്ചു. പത്ത് മിനിറ്റിനുള്ളിൽ ക്രിസ്റ്റ്യനോ പന്ത് വലയിലത്തെിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ആദ്യ കളി ഐസ്ലൻഡിനോടും അവർ 1-1 സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പ് എഫിൽ പോർച്ചുഗലിന്റെ നില ഇതോടെ പരുങ്ങലിലായി. രണ്ടു കളികളിൽ രണ്ടു പോയിന്റ് മാത്രമാണ് അവർക്കുള്ളത്.
അയർലൻഡിനെ തകർത്തു ബെൽജിയം
ഗ്രൂപ്പ് ഇ യിൽ അയർലൻഡിനെ ഏകപക്ഷീയമായ മൂന്നു ഗോളിന് തകർത്ത് ബെൽജിയം യൂറോകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. ഫിഫ റാങ്കിങ്ങിൽ രണ്ടാം റാങ്കുകാരെന്ന ആത്മവിശ്വാസത്തോടെ കളിച്ച ബെൽജിയത്തെ ആദ്യ മൽസരത്തിൽ ഇറ്റലി തോൽപ്പിച്ചിരുന്നു. ഇതോടെ ഇ ഗ്രൂപ്പിലെ രണ്ടാമത്തെ കളി ബെൽജിയത്തിനു ജീവന്മരണപ്പോരാട്ടമായിരുന്നു. ലുകാക്കു രണ്ടു ഗോളുകൾ നേടിയപ്പോൾ ആക്‌സെൽ വിറ്റ്‌സൽ മൂന്നാം ഗോൾ നേടി. ആദ്യ പകുതിയിൽ വ്യക്തമായ മേധാവിത്വം പുലർത്തിയെങ്കിലും ഗോൾ നേടാൻ ബെൽജിയത്തിനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലുകാക്കു പ്രത്യാക്രമണത്തിൽ നിന്നു നയിച്ച മുന്നേറ്റത്തിൽ ലീഡു നേടി. അറുപത്തൊന്നാം മിനിറ്റിൽ വിറ്റ്‌സൽ ലീഡുയർത്തി. എഴുപതാം മിനിറ്റിൽ മികച്ച ഫിനിഷിങ്ങിൽ ലുകാക്കു ബെൽജിയത്തിന്റെ വിജയക്കൊടി ആഞ്ഞുതറച്ചു. ബെൽജിയത്തെയും സ്വീഡനെയും തോൽപ്പിച്ച ഇറ്റലിയാണ് ഗ്രൂപ്പിൽ ഒന്നാമത്. ബെൽജിയം രണ്ടാമതും.
അവസാന നിമിഷത്തിലെ പിഴവിൽ ജയം കൈവിട്ട് ഐസ്‌ലൻഡ്
അവസാനമിനിറ്റിലെ പിഴവിൽ ജയം കൈവിട്ട ഐസ്‌ലൻഡ് നഷ്ടപ്പെടുത്തിയത് വിലപ്പെട്ട രണ്ടു പോയിന്റ്. ജയിച്ചിരുന്നെങ്കിൽ ഗ്രൂപ്പ് എഫിൽ ഒന്നാമതെത്താമായിരുന്നു ഐസ്‌ലൻഡിന്. യൂറോയിലെ രണ്ടാം സമനിലയോടെ ഐസ്‌ലൻഡ് ഹംഗറിക്കു പിന്നിൽ രണ്ടാം സ്ഥാനത്തായി.
ഹംഗറിക്കെതിരെ കളിയുടെ 87-ാം മിനിറ്റ് വരെ മുന്നിലായിരുന്നു ഐസ്‌ലൻഡ്. എന്നാൽ ബിർകിർ സെവാർസണിന്റെ ദാനഗോൾ അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. യൂറോയുടെ ചരിത്രത്തിൽ ആദ്യമായാണ് അവർ ലീഡ് നേടിയത്. അടുത്തടുത്ത കളിയിൽ ഗോൾ നേടിയതും ആദ്യമായി.
പക്ഷേ ആത്മവിശ്വാസം നഷ്ടപ്പെടാതെ അവസാനവിസിൽ വരെ പോരാടിയ ഹംഗറിയുടെ മുന്നിൽ അവരുടെ ആദ്യ യൂറോ വിജയം അകന്നുപോയി. ഗിൽഫി സിഗുർഡ്‌സൺ 39-ാം മിനിറ്റിൽ നേടിയ പെനൽറ്റി ഗോളിൽ ഐസ്‌ലൻഡ് ലീഡ് നേടി. ഹംഗറി പ്രതിരോധക്കാരൻ കിറാലി റായ് സിഗുർഡ്‌സണെ ബോക്‌സിൽ വലിച്ചിട്ടതിനായിരുന്നു പെനൽറ്റി.
അടുത്ത മത്സരങ്ങൾ
സ്വിറ്റ്‌സർലൻഡ്-ഫ്രാൻസ് (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30)
റുമേനിയ-അൽബേനിയ (തിങ്കളാഴ്ച പുലർച്ചെ 12.30)