- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ക്രൊയേഷ്യൻ കരുത്തിനെ മറികടന്നു പോർച്ചുഗൽ; അയർലണ്ടിനെ സെൽഫ് ഗോളിൽ പിന്തള്ളി വെയിൽസും ക്വാർട്ടറിൽ
പാരീസ്: പോർച്ചുഗലും വെയ്ൽസും യൂറോകപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ കടന്നു. അധികസമയത്തേക്കു നീണ്ട മൽസരത്തിൽ ക്രൊയേഷ്യയെ 1-0 നു തോൽപ്പിച്ചാണ് പോർച്ചുഗൽ ക്വാർട്ടറിലെത്തിയത്. 117-ാം മിനിറ്റിൽ റിക്കാർഡോ ക്വരേസ്മ നേടിയ നിർണായക ഗോളാണ് പോർച്ചുഗലിന് ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്. അയർലൻഡിനെ മറികടന്നാണ് വെയ്ൽസ് (1-0) ക്വാർട്ടറിൽ കടന്നു. അയർലൻഡിന്റെ മക്ഓലിയുടെ സെൽഫ് ഗോളാണ് യൂറോകപ്പിൽ ഐറിഷ് പടയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അവസാനം കുറിച്ചത്. 75-ാം മിനിറ്റിൽ വെയ്ൽസ് താരം ഗാരെത് ബെയ്‌ലിന്റെ ക്രോസ് മക്ഓലിയുടെ കാലിൽത്തട്ടി സ്വന്തം വലയിൽ വീഴുകയായിരുന്നു. ഗ്രുപ്പ് ഘട്ടത്തിലെ എല്ലാ മത്സരത്തിലും സമനില നേടിയ പോർച്ചുഗലിന്റെ ഈ യൂറോയിലെ ആദ്യ വിജയമായിരുന്നു ക്രോയേഷെക്കെതിരെ നേടിയത്. തോൽവി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ക്രോയേഷ്യയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അവസാനം ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ പോർട്ടുഗൽ അവസാന എട്ടിലേക്ക് എത്തി. നിരവധി അവസരങ്ങൾ ഇരു ടീമുകളെയും തേടിയെത്തിയെങ്കിലും നിശ്ചിത സമയവും കഴിഞ്
പാരീസ്: പോർച്ചുഗലും വെയ്ൽസും യൂറോകപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ കടന്നു. അധികസമയത്തേക്കു നീണ്ട മൽസരത്തിൽ ക്രൊയേഷ്യയെ 1-0 നു തോൽപ്പിച്ചാണ് പോർച്ചുഗൽ ക്വാർട്ടറിലെത്തിയത്. 117-ാം മിനിറ്റിൽ റിക്കാർഡോ ക്വരേസ്മ നേടിയ നിർണായക ഗോളാണ് പോർച്ചുഗലിന് ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്.
അയർലൻഡിനെ മറികടന്നാണ് വെയ്ൽസ് (1-0) ക്വാർട്ടറിൽ കടന്നു. അയർലൻഡിന്റെ മക്ഓലിയുടെ സെൽഫ് ഗോളാണ് യൂറോകപ്പിൽ ഐറിഷ് പടയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അവസാനം കുറിച്ചത്. 75-ാം മിനിറ്റിൽ വെയ്ൽസ് താരം ഗാരെത് ബെയ്‌ലിന്റെ ക്രോസ് മക്ഓലിയുടെ കാലിൽത്തട്ടി സ്വന്തം വലയിൽ വീഴുകയായിരുന്നു.
ഗ്രുപ്പ് ഘട്ടത്തിലെ എല്ലാ മത്സരത്തിലും സമനില നേടിയ പോർച്ചുഗലിന്റെ ഈ യൂറോയിലെ ആദ്യ വിജയമായിരുന്നു ക്രോയേഷെക്കെതിരെ നേടിയത്. തോൽവി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ക്രോയേഷ്യയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അവസാനം ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ പോർട്ടുഗൽ അവസാന എട്ടിലേക്ക് എത്തി. നിരവധി അവസരങ്ങൾ ഇരു ടീമുകളെയും തേടിയെത്തിയെങ്കിലും നിശ്ചിത സമയവും കഴിഞ്ഞ് അധികസമയം അവസാനിക്കാനിരിക്കെയാണ് മത്സരത്തിലെ ഏക ഗോൾ വന്നത്. അവസാന മത്സരത്തിൽ ഹംഗറിക്കെതിരെ ഡബിളടിച്ച സൂപ്പർ താരം ക്രിസ്റ്റ്യോനോയ്ക്കും ഇന്നത്തെ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. സ്വിറ്റ്‌സർലൻഡിനെ തോൽപ്പിച്ച് ക്വാർട്ടറിൽ കടന്ന പോളണ്ടാണ് പോർച്ചുഗലിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ വ.അയർലൻഡിന് ഒരു മത്സരത്തിൽ മാത്രമെ ജയിക്കാനായിരുന്നുള്ളൂ. ജർമനിയോടും പോളണ്ടിനോടും തോറ്റ് യുക്രൈനെ 20 പരാജയപ്പെടുത്തി മികച്ച മൂന്നാം സ്ഥാനക്കാരിൽ ഉൾപ്പെട്ടാണ് വ.അയർലൻഡ് പ്രീ ക്വാർട്ടറിൽ എത്തിയത്. വെയ്ൽസാണെങ്കിൽ സ്ലോവാക്യയേയും റഷ്യയേയും തോൽപിച്ചാണ് പ്രീ ക്വാർട്ടറിലെത്തിയത്. ഇംഗ്ലണ്ടിനോട് മാത്രമാണ് അവർ തോറ്റത്.ജർമനി സ്ലോവാക്യ മത്സരത്തിലെ വിജയികളായിരിക്കും ക്വാർട്ടറിൽ വെയ്ൽസിന്റെ എതിരാളികൾ.